ഒന്നല്ലെന്നേ പെടെപെടയ്ക്കണ മൂന്ന് എണ്ണം! 2023 ഉത്സവ സീസണ് മുമ്പായി Maruti -യുടെ അണിയറയിൽ ഒരുങ്ങുന്ന കാറുകൾ

ഇന്ത്യൻ വിപണിയിൽ വളരെ അഗ്രസ്സീവായ ഒരു പ്രൊഡക്ട് സ്ട്രാറ്റജിയുമായി മാരുതി സുസുക്കി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. പുതിയ ബ്രെസ, പുതിയ ബലേനോ, പുതുക്കിയ XL6, പുതിയ ആൾട്ടോ K10, ഗ്രാൻഡ് വിറ്റാര എന്നിവ കമ്പനി 2022-ൽ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. കൂടാതെ, MSIL ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുതിയ കാറുകളുടെയും എസ്‌യുവികളുടെയും പുതിയ ശ്രേണിയുടെ ഒരുക്കത്തിലാണ്.

ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ 2023 -ൽ രാജ്യത്ത് മൂന്ന് പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം, ബ്രെസയും ഗ്രാൻഡ് വിറ്റാരയും ഉൾപ്പെടെ നിലവിലുള്ള എസ്‌യുവികൾക്കും സിഎൻജി ഓപ്ഷൻ ലഭിക്കും. മാരുതി സുസുക്കി 2023 ഓഗസ്റ്റിൽ രാജ്യത്ത് രണ്ട് പുതിയ എസ്‌യുവികൾ അവതരിപ്പിക്കും. മറുവശത്ത്, ടൊയോട്ടയുടെ ഏറ്റവും പുതിയ ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ എം‌പി‌വി 2023 ഉത്സവ സീസണോടെ കമ്പനി രാജ്യത്ത് പുറത്തിറക്കും.

ഒന്നല്ലെന്നേ പെടെപെടയ്ക്കണ മൂന്ന് എണ്ണം! 2023 ഉത്സവ സീസണ് മുമ്പായി Maruti -യുടെ അണിയറയിൽ ഒരുങ്ങുന്ന കാറുകൾ

കൂടാതെ ബ്രാൻഡ് ഓൾ ന്യൂ എസ്‌യുവി കൂപ്പെയും പുറത്തിറക്കും. ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ YTB എന്ന കോഡ്നെയിമിൽ അറിയപ്പെടുന്ന കൂപ്പെ അരങ്ങേറ്റം കുറിക്കും, അതോടൊപ്പം ഫൈവ് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയും സ്റ്റേജിലെത്തും. ഈ മോഡലുകൾ നെക്സ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി മാത്രമായിരിക്കും വിൽക്കുക. മാരുതി എസ്‌യുവി കൂപ്പെയെ ബലേനോ ക്രോസ് എന്ന് വിളിക്കപ്പെടുമെന്നും സുസുക്കിയുടെ ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

2020 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്ത ഫ്യൂച്ചൂറോ-e കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ എസ്‌യുവി കൂപ്പെയുടെ സ്റ്റൈലിംഗ്. ബലേനോ ഹാച്ച്ബാക്കുമായി പുതിയ മോഡൽ ഇന്റീരിയറും സവിശേഷതകളും പങ്കിടും. എന്നിരുന്നാലും, ബലേനോ ഹാച്ച്ബാക്കിൽ നിന്ന് വ്യത്യസ്തമായി കാണുന്നതിന് MSIL കൂടുതൽ സവിശേഷതകൾ ഇതിൽ ചേർക്കുകയും ചില മാറ്റങ്ങൾ വരുത്തുകയും ചെയ്യും. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

ഈ എഞ്ചിൻ ഏകദേശം 100 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഓഫറിൽ ലഭിക്കും. മാനുവൽ, AMT ഓപ്ഷനുകളുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനും ഇതിന് ലഭിക്കും. 2023 ഓട്ടോ എക്‌സ്‌പോയിൽ അഞ്ച് ഡോറുകളുള്ള മാരുതി ജിംനി ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. പുതിയ മോഡലിന് 300 mm നീളവും ത്രീ ഡോർ ജിംനി സിയറയെ അപേക്ഷിച്ച് 300 mm നീളമുള്ള വീൽബേസും ഉണ്ടാകും.

മൂന്ന് വരി വേരിയന്റിൽ ഓപ്ഷണലായി സൈഡ് ഫെയ്സിംഗ് ജമ്പ് സീറ്റുകളുള്ള അഞ്ച്, ഏഴ് സീറ്റ് ലേഔട്ടിൽ ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഓഫറിൽ ലഭിക്കും. എഞ്ചിൻ ടോർക്ക് വർധിപ്പിക്കുകയും സ്പീഡ് പരിമിതപ്പെടുത്തുകയും ചെയ്യുന്ന ലോ റേഷ്യോ ഗിയറുള്ള സുസുക്കിയുടെ അഡ്വാൻസ്ഡ് ഓൾ ഗ്രിപ്പ് പ്രോ 4WD സജ്ജീകരണം ഇതിന് ലഭിക്കും.

ഓഫ്-റോഡ് സാഹചര്യങ്ങൾക്കായി ഡ്രൈവർക്ക് ടു-വീൽ-ഡ്രൈവ് ഹൈ (2H), ഫോർ-വീൽ-ഡ്രൈവ് ഹൈ (4H) എന്നിവയ്ക്കിടയിൽ ചെയിഞ്ച് ചെയ്യാനാകും. എക്സ്ട്രീം ഓഫ് റോഡ് സാഹചര്യങ്ങളിൽ, എസ്‌യുവിക്ക് ഫോർ-വീൽ-ഡ്രൈവ് ലോ (4L) മോഡും ഉണ്ടായിരിക്കും. മാരുതി സുസുക്കിയുടെ ഏറ്റവും വീലയേറ മോഡലായ ഹൈക്രോസ് അധിഷ്ഠിത എംപിവി ദീപാവലി ഉത്സവ സീസണിൽ അവതരിപ്പിക്കും. ടൊയോട്ട ഇന്നോവ ഹൈക്രോസ് MSIL-ന് നൽകും, അത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ചില പ്രത്യേക മാറ്റങ്ങൾ മാരുതി സ്വീകരിക്കും.

ADAS ടെക്, പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന & വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമൻ ഫംഗ്‌ഷനോടുകൂടിയ പവർഡ് രണ്ടാം നിര സീറ്റുകൾ, തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ മോഡൽ വരുന്നത്. പവർട്രെയിൻ ഓപ്ഷനുകളിൽ 172 bhp പവർ പുറപ്പെടുവിക്കുന്ന, 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 184 bhp സംയുക്ത പവർ ഔട്ട്പുട്ട് നൽകുന്ന 2.0 ലിറ്റർ പെട്രോളും ടൊയോട്ടയുടെ ന്യൂ-ജെൻ സ്ട്രോംഗ് ഹൈബ്രിഡ് യൂണിറ്റും ഉൾപ്പെടും.

Most Read Articles

Malayalam
English summary
Maruti suzuki plans to launch 3 new cars in india before 2023 festive season
Story first published: Monday, December 12, 2022, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X