Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

വാഹന നിര്‍മ്മാണം ഒരു സങ്കീര്‍ണ്ണമായ പ്രക്രിയയായതിനാലും വിവിധ വിതരണക്കാരില്‍ നിന്നുള്ള ഭാഗങ്ങള്‍ സോഴ്സിംഗ് ചെയ്യുന്നതിനാലും OEM-കള്‍ക്ക് പലപ്പോഴും തിരിച്ചുവിളികള്‍ നേരിടേണ്ടി വരുക സാധാരണമാണെന്ന് വേണം പറയാന്‍.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

തിരിച്ചുവിളിക്കുന്നത് ഒരു അധിക ചിലവും ഭാരവുമാണ്, എന്നാല്‍ ആവശ്യമുള്ള ഗുണനിലവാരം, സുരക്ഷ, ഉപഭോക്തൃ സംതൃപ്തി എന്നിവ നിലനിര്‍ത്തുന്നതിന് ഇത് ആവശ്യമാണ് താനും. ഏറ്റവും പുതിയ അപ്ഡേറ്റില്‍, ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഈക്കോയുടെ 19,731 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചിരിക്കുകയാണ് ഇപ്പോള്‍.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

2021 ജൂലൈ 19 മുതല്‍ 2021 ഒക്ടോബര്‍ 5 വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച ഈക്കോ യൂണിറ്റുകള്‍ക്കാണ് ഈ തിരിച്ചുവിളിക്കല്‍ ബാധകം. തെറ്റായി അടയാളപ്പെടുത്തിയ വീല്‍ റിം വലുപ്പവുമായി ബന്ധപ്പെട്ടതാണ് പ്രാഥമിക പ്രശ്‌നം.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

പതിവ് പരിശോധനയിലാണ് അപാകത കണ്ടെത്തിയതെന്നും കമ്പനി വ്യക്തമാക്കി. ഈ കാലയളവില്‍ നിര്‍മ്മിച്ച എല്ലാ ഈക്കോ യൂണിറ്റുകള്‍ക്കും പ്രശ്നമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, തെറ്റായി അടയാളപ്പെടുത്തിയിരിക്കുന്ന വീല്‍ റിം വലുപ്പമുള്ളവ കണ്ടെത്തുന്നതിന് എല്ലാ ബാധിത യൂണിറ്റുകളും പരിശോധിക്കേണ്ടതുണ്ടെന്നും കമ്പനി പറയുന്നു.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

തിരിച്ചുവിളിക്കലില്‍, ബാധിത യൂണിറ്റുകള്‍ പരിശോധിച്ച് പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും മാരുതി വ്യക്തമാക്കിയിട്ടുണ്ട്. ബാധിത ഈക്കോ യൂണിറ്റുകളുടെ ഉടമകളെ വ്യക്തിഗതമായി ബന്ധപ്പെടുകയും അവരുടെ വാഹനം പരിശോധനയ്ക്കായി കൊണ്ടുപോകാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യും.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

തകരാര്‍ ഉണ്ടെങ്കില്‍ അത് സൗജന്യമായി തന്നെ പരിഹരിക്കും. ഈ കാലയളവില്‍ നിര്‍മ്മിച്ച് ഈക്കോ വാഹന ഉടമകള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാനും 'IMP ഉപഭോക്തൃ വിവരം' വിഭാഗം ആക്സസ് ചെയ്യാനും കഴിയും. ഷാസി നമ്പര്‍ നല്‍കി തങ്ങളുടെ വാഹനം തിരിച്ചുവിളിക്കലിന് കീഴിലാണോയെന്ന് പരിശോധിക്കുകയും ചെയ്യാം.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

ഈക്കോയ്ക്ക് സമാനമായ ഒരു തിരിച്ചുവിളിക്കല്‍ 2020-ലും മാരുതി പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത്, ഹെഡ്‌ലാമ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ചിഹ്നം നഷ്ടമായതുമായി ബന്ധപ്പെട്ട പ്രശ്നമാണ് തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ടിരുന്നത്.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

2019 നവംബര്‍ 4-നും 2020 ഫെബ്രുവരി 25-നും ഇടയില്‍ നിര്‍മ്മിച്ച ഈക്കോ യൂണിറ്റുകള്‍ക്കാണ് തിരിച്ചുവിളിക്കല്‍ ബാധകം. മൊത്തം 40,453 ഈക്കോ യൂണിറ്റുകളാണ് പരിശോധനയ്ക്കായി അന്ന കമ്പനി വിളിച്ചത്.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

മാരുതി സുസുക്കിയുടെ ഈ ഏറ്റവും പുതിയ തിരിച്ചുവിളിയില്‍ ഒരു നല്ല പ്രശ്നം ഉള്‍പ്പെടുന്നു, പ്രത്യേകിച്ചും സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ നടന്ന മറ്റ് തിരിച്ചുവിളികളെ അപേക്ഷിച്ച്. ഉദാഹരണത്തിന്, ബ്രേക്കിംഗ്, എയര്‍ബാഗുകള്‍, തെറ്റായി പ്രവര്‍ത്തിക്കുന്ന ഫ്യുവല്‍ പമ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്ന തിരിച്ചുവിളികള്‍ ഉണ്ടായിട്ടുണ്ട്.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

കാര്‍ നിര്‍മാതാക്കള്‍ സാധാരണഗതിയില്‍ തിരിച്ചുവിളിക്കുന്നതില്‍ മുന്‍കൈയെടുക്കുന്നുണ്ടെന്നും അത്തരം തകരാറുകള്‍ കാരണം വലിയ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും മറ്റൊരു സത്യമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മാരുതി സുസുക്കി 1.81 ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ചിരുന്നു.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

ബ്രെസ, എസ്-ക്രോസ്, എര്‍ട്ടിഗ, XL6, സിയാസ് എന്നിവയുടെ പെട്രോള്‍ വേരിയന്റുകളാണ് ഇവയില്‍ ഉള്‍പ്പെട്ടിരുന്നത്. 2018 മെയ് 04 മുതല്‍ 2020 ഒക്ടോബര്‍ 27 വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച കാറുകളിലെ മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റിലെ തകരാര്‍ പരിഹരിക്കുന്നതിനാണ് അന്ന് കമ്പനി തിരിച്ചുവിളിച്ചത്.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

കഴിഞ്ഞ വര്‍ഷം, XUV300, ബൊലേറോ, സ്‌കോര്‍പിയോ, ഥാര്‍ എന്നിവ ഉള്‍പ്പെടുന്ന 600 യൂണിറ്റുകള്‍ക്കായി മഹീന്ദ്രയും തിരിച്ചുവിളിച്ചു. ബാധിത യൂണിറ്റുകള്‍ 2021 ജൂണ്‍ 21 നും 2021 ജൂലൈ 02 നും ഇടയില്‍ നാസിക്കിലെ കമ്പനിയുടെ സ്ഥാപനത്തില്‍ നിര്‍മ്മിച്ചതാണ്. ഇത്തരത്തില്‍ മിക്ക ബ്രാന്‍ഡുകളും തങ്ങളുടെ മോഡലുകളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ തിരിച്ച് വിളിക്കലിന് മുന്‍കൈ എടുക്കാറുണ്ട്.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് മാരുതി സുസുക്കി ഈക്കോയ്ക്ക് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് പരമാവധി 73 bhp കരുത്തും 101 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഒരു സിഎന്‍ജി വേരിയന്റും ഈക്കോയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

വാഹനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഈക്കോയില്‍ ഡ്യുവല്‍-എയര്‍ബാഗും കമ്പനി അവതരിപ്പിച്ചിരുന്നു. 5,7 സീറ്റിംഗ് ഓപ്ഷനുകളില്‍ എത്തുന്ന വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 4.30 ലക്ഷം രൂപ മുതല്‍ 7.29 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

Eeco-യുടെ 19,731 യൂണിറ്റുകളെ തിരിച്ച് വിളിച്ച് Maruti; പ്രശ്‌നം ഇതാണ്

2010 ജനുവരിയില്‍ വിപണിയില്‍ എത്തിയ ഈക്കോയുടെ 7 ലക്ഷത്തിലധികം യൂണിറ്റുകള്‍ നാളിതുവരെ വിറ്റഴിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. പ്രതിമാസ വില്‍പ്പനയില്‍ ഇപ്പോഴും മികച്ച വില്‍പ്പനയാണ് മോഡല്‍ നേടിയെടുക്കുന്നതും.

Article Published On: Thursday, April 7, 2022, 20:24 [IST]
English summary
Maruti suzuki recall eeco 19 731 units read here to find more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X