ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

വിഭാഗത്തിലെ ഏറ്റവും ജനപ്രിയമായ കോംപാക്ട് എസ്‌യുവികളിലൊന്നാണ് മാരുതി സുസുക്കി ബ്രെസ. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ കാറുകളോടും സെഗ്‌മെന്റിലെ മറ്റ് നിരവധി എസ്‌യുവികളോടും ബ്രെസ മത്സരിക്കുന്നു.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

2020 -ലാണ് കാറിന് ഒരു അപ്‌ഡേറ്റ് ലഭിച്ചത്, അതിന് പിന്നാലെ നിർമ്മാതാക്കൾ ഇപ്പോൾ ബ്രെസയുടെ പുതിയ പതിപ്പിൽ പ്രവർത്തിക്കുന്നു, വാഹനം ഈ വർഷാവസാനം വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

മാരുതി തങ്ങളുടെ മോഡലുകൾക്കൊപ്പം വൈവിധ്യമാർന്ന കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഓൺലൈനിലോ അരീന ഡീലർഷിപ്പുകളിലോ ഇഷ്ടമുള്ള കസ്റ്റമൈസേഷനുകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

മാരുതി ബ്രെസയ്ക്കും ഇത് ലഭ്യമാണ്, കോംപാക്ട് എസ്‌യുവിയുടെ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വെളിപ്പെടുത്തി നിർമ്മാതാക്കൾ ഇപ്പോൾ ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

അരീനയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ മാരുതി സുസുക്കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. iCreate യഥാർത്ഥത്തിൽ മാരുതി തങ്ങളുടെ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്ന ഒരു അതുല്യ കസ്റ്റമൈസേഷൻ പ്രോഗ്രാമാണ്.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

ഒരു സാധാരണ സെറ്റ് പരിഷ്‌ക്കരണ ആക്‌സസറികളുമായി പോകുന്നതിനുപകരം, ഈ പ്രോഗ്രാം ഉപഭോക്താവിന് അവരുടെ ഇഷ്ടത്തിനനുസരിച്ച് കാർ തെരഞ്ഞെടുക്കുന്നതിനും കസ്റ്റമൈസ് ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. ഓരോ കാറും കാർ ഉടമയും വ്യത്യസ്തരാണ്, കസ്റ്റമൈസേഷനുകൾ യഥാർത്ഥത്തിൽ ഉടമയുടെ വ്യക്തിത്വത്തെക്കുറിച്ച് ധാരാളം സംസാരിക്കുന്നു.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

പുതിയതായി പുറത്തിറങ്ങിയ വീഡിയോയിൽ, റൂഫിന് ഗ്രാഫിക് ഡെക്കലുകളും ORVM കവറുകളും വ്യത്യസ്ത നിറങ്ങളിൽ മാരുതി വാഗ്ദാനം ചെയ്യുന്നതായി വ്യക്തമായി കാണിക്കുന്നു.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

ഹെഡ്‌ലാമ്പുകൾക്കും ഫോഗ് ലാമ്പ് ഏരിയയ്ക്കും പ്ലാസ്റ്റിക്, ക്രോം ഗാർണിഷുകൾക്കൊപ്പം വിവിധതരം അലോയി വീൽ ഓപ്ഷനുകളും മാരുതി വാഗ്ദാനം ചെയ്യുന്നു. ഒരു ഫാക്‌സ് സ്‌കിഡ് പ്ലേറ്റ് ഗാർണിഷ്, ക്രോം ഡോർ ഹാൻഡിലുകൾ, കാർബൺ ഫൈബർ പാറ്റേണുള്ള സ്‌പോയിലർ ഗാർണിഷ് എന്നിവയെല്ലാം വീഡിയോയിൽ കാണാം.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

കസ്റ്റമൈസേഷൻ ഓപ്ഷനുകൾ എക്സ്റ്റീരിയറിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഇന്റീരിയറിനും മാന്യമായ അളവിൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ലഭിക്കുന്നു. ഡാഷ്‌ബോർഡിലെ പ്ലാസ്റ്റിക് ട്രിമ്മുകൾ വ്യത്യസ്ത നിറങ്ങളിലും പാറ്റേണുകളിലും ഇഷ്ടാനുസൃതമാക്കാം.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

ബ്രെസയ്‌ക്കൊപ്പം പലതരം സീറ്റ് കവറുകളും ലഭ്യമാണ്. വാഹത്തിനൊപ്പം ഫോണിനായി വയർലെസ് ചാർജിംഗ് സവിശേഷതയും മാരുതി വാഗ്ദാനം ചെയ്യുന്നു. iCreate കസ്റ്റമൈസേഷൻ പ്രോഗ്രാം ഉപയോഗിച്ച് ഓരോ മാരുതി ബ്രെസ ഉടമയ്ക്കും തങ്ങളുടെ എസ്‌യുവി ഇഷ്ടാനുസരണം വ്യക്തിഗതമാക്കാൻ കഴിയും.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയമായ സബ് ഫോർ മീറ്റർ കോംപാക്ട് എസ്‌യുവികളിലൊന്നാണ് മാരുതി സുസുക്കി ബ്രെസ. ഇന്ത്യയുടെ ദേശീയ എഞ്ചിൻ എന്ന് അറിയപ്പെട്ടിരുന്ന 1.3 ലിറ്റർ ടർബോ ഡീസൽ എഞ്ചിനിലാണ് ഇത് ലഭ്യമായിരുന്നത്.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

ഈ എഞ്ചിൻ ഫിയറ്റിൽ നിന്ന് സോഴ്സ് ചെയ്തതാണ്, ബിഎസ് VI പരിവർത്തനത്തിന്റെ ഭാഗമായി ഈ എഞ്ചിൻ നിർത്തേണ്ടിവന്നു. മാരുതി ഇപ്പോൾ തങ്ങളുടെ ഒരു എസ്‌യുവികൾക്കും ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നില്ല.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

ബ്രെസയ്ക്ക് ഒരു കോസ്‌മെറ്റിക് അപ്‌ഡേറ്റും ഇൻ-ഹൗസായി വികസിപ്പിച്ച 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമാണ് ലഭിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 105 bhp കരുത്തും 138 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

പെട്രോൾ എഞ്ചിൻ മാനുവൽ, ഫോർ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇനിയും ലോഞ്ച് ചെയ്യാനിരിക്കുന്ന ബ്രെസയുടെ 2022 പതിപ്പ് നിരവധി സൗന്ദര്യവർധക മാറ്റങ്ങളോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം! Brezza -യ്ക്കായി പുത്തൻ iCreate കസ്റ്റമൈസേഷൻ പാക്കേജ് അവതരിപ്പിച്ച് Maruti

എസ്‌യുവിയുടെ മുൻഭാഗവും ഇന്റീരിയറും പരിഷ്‌കരിക്കാൻ സാധ്യതയുണ്ട്. എഞ്ചിനിലേക്ക് വരുമ്പോൾ, പിരഷ്കരിച്ച പതിപ്പ് അതേ എഞ്ചിൻ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്, പക്ഷേ, ഫോർ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷന് പകരം, ബ്രെസയ്ക്ക് സിക്സ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കാൻ സാധ്യതയുണ്ട്. സാധാരണ പോലെ ഒരു മാനുവൽ ഗിയർബോക്‌സും വാഹനത്തിൽ ഉണ്ടാവും.

ബ്രെസയ്ക്ക് മുമ്പായി മാരുതി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ ഫെസ്‌ലിഫ്റ്റും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. വാഹനത്തിന്റെ ഔദ്യോഗിക ടീസർ നിർമ്മാതാക്കൾ അടുത്തിടെ പുറത്തിറക്കിയിരുന്നു, അതോടൊപ്പം തന്നെ ഇതിനായിട്ടുള്ള ബുക്കിംഗും കമ്പനി ഇതിനോടകം സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, February 8, 2022, 10:47 [IST]
English summary
Maruti suzuki released new tvc for brezza suv explaining about all new icreate customisation package
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X