XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി പ്രീമിയം മോഡലായ XL6-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കുന്നത്. 11.29 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ എത്തുന്ന മോഡലിന്റെ ടോപ്പ-എന്‍ഡ് വേരിയന്റിന് 14.55 ലക്ഷം രൂപയാണ് എക്സ് ഷോറൂം വിലയായി നല്‍കേണ്ടത്.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

പുതിയ പതിപ്പില്‍ കമ്പനി കുറച്ച് കോസ്‌മെറ്റിക് മാറ്റങ്ങള്‍ വരുത്തുകയും ചില സവിശേഷതകള്‍ ചേര്‍ക്കുകയും എഞ്ചിനിലും ഗിയര്‍ബോക്‌സിലും മാറ്റങ്ങള്‍ വരുത്തുകയും ചെയ്താണ് വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് വേണം പറയാന്‍.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

ഗ്രാന്‍ഡ് വിറ്റാരയുടെ ലോഞ്ച് അടുത്തിരിക്കുന്ന സമയത്ത്, XL6 മാരുതി സുസുക്കിയില്‍ നിന്നുള്ള ഏറ്റവും പ്രീമിയം ഓഫറുകളില്‍ ഒന്നായി തുടരുകയും ചെയ്യുന്നു. XL6-നൊപ്പം, മാരുതി സുസുക്കി ജനപ്രിയ എര്‍ട്ടിഗയെ സ്പോര്‍ടിയും പരുക്കന്‍ രൂപഭാവവും കൈക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് വേണം പറയാന്‍.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

2022-ന്റെ തുടക്കത്തില്‍ ലഭിച്ച ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, ആറ് സീറ്റുകളുള്ള മാരുതി സുസുക്കി XL6 മുമ്പത്തേക്കാള്‍ കൂടുതല്‍ പ്രീമിയവും അഭിലഷണീയവുമായി മാറിയെന്ന് പറയുന്നതാകും ശരി. ഗ്രാന്‍ഡ് വിറ്റാര എത്തുന്നതിന് മുന്നോടിയായി വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

പുതിയ 2022 പതിപ്പില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളും നവീകരണങ്ങളുമാണ് വീഡിയോയില്‍ എടുത്തുകാണിച്ചിരിക്കുന്നത്. മാരുതി സുസുക്കി XL6-ലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം അതിന്റെ പുതിയ എഞ്ചിനാണ്. ഇതിന് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

എന്നിരുന്നാലും, ഈ എഞ്ചിന്‍ ഒരു പുതിയ K15C ഡ്യുവല്‍ജെറ്റ് യൂണിറ്റ് ആണ്, ഇത് 103 bhp പരമാവധി കരുത്തും 136.8 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് വോളിയം ഡ്രൈവറായി തുടരുമ്പോള്‍, കൂടുതല്‍ കംഫര്‍ട്ട് ഓറിയന്റഡ്, പുതിയ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പഴയ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറിന് പകരമായും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

ഓട്ടോമാറ്റിക് വേരിയന്റുകളില്‍ സ്റ്റിയറിംഗ് വീലിന് പിന്നില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ ചേര്‍ത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. മുന്നില്‍ കോ-ഡ്രൈവറുടെ സീറ്റിനടിയില്‍ ഓക്‌സിലറി ബാറ്ററിയുള്ള ഒരു മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റമായ XL6-നായി മാരുതി സുസുക്കി പ്രശസ്തമായ 'സ്മാര്‍ട്ട് ഹൈബ്രിഡ്' സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തുടരുന്നു.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

പുതിയ എഞ്ചിന് പുറമേ, മാരുതി സുസുക്കി XL6-ന് പുറമേയുള്ള എല്ലായിടത്തും ചെറിയ മാറ്റങ്ങള്‍ ലഭിക്കുന്നുണ്ട്. ഫ്രണ്ട് ഗ്രില്ലിനുള്ള പുതിയ ക്രോം ഗാര്‍ണിഷ്, പുതിയതും വലുതുമായ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ക്ക് വ്യക്തമായ ലെന്‍സ് ഇഫക്റ്റ് എന്നിവ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

പുതിയ മാരുതി സുസുക്കി XL6 പുതിയ ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം കൂടുതല്‍ പ്രീമിയമായി കാണപ്പെടുകയും ചെയ്യുന്നു. അവയില്‍ രണ്ടെണ്ണം കാര്‍ ബ്രാന്‍ഡിന് വേണ്ടിയുള്ളതാണ്. മാരുതി സുസുക്കി കാറില്‍ ആദ്യമായി കണ്ട റിമോട്ട് എസിയും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളുമുള്ള സുസുക്കി കണക്റ്റ് ടെലിമാറ്റിക് സിസ്റ്റം XL6-ന് ലഭിക്കുന്നു.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

ഈ സവിശേഷതകള്‍ കൂടാതെ, പരിഷ്‌കരിച്ച XL6-ന് നൂതന വാഹന വിവരങ്ങളും വോയ്സ് അസിസ്റ്റന്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയോടുകൂടിയ പുതിയ 7.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭിക്കുന്നുണ്ട്.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

കൂടാതെ, സൈഡ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 360-ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ എന്നിവ ഉപയോഗിച്ച് മാരുതി സുസുക്കി സുരക്ഷയുടെ ആംഗിള്‍ കുറച്ചുകൂടി മികച്ചതാക്കാനും മാരുതിക്ക് സാധിച്ചിട്ടുണ്ട്.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

അധിക ഫീച്ചറുകളും വിഷ്വല്‍ ട്വീക്കുകളും ഉപയോഗിച്ച്, എര്‍ട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ മാരുതി സുസുക്കി XL6 ഒരു പ്രീമിയം ഉല്‍പ്പന്നമായി കാണപ്പെടുന്നു. പെട്രോള്‍ മാത്രമുള്ള മോഡലായിട്ടാണ് ഇത് വിപണിയില്‍ എത്തുന്നത്.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

പുതിയ XL6 ഇപ്പോള്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. മൂന്ന് വേരിയന്റുകളും മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകളും മാരുതി വാഗ്ദാനം ചെയ്യുന്നു. പ്രീമിയം മോഡലായതുകൊണ്ട് തന്നെ ബ്രാന്‍ഡിന്റെ പ്രീമിയ ഡീലര്‍ഷിപ്പായ നെക്‌സ ഔട്ട്‌ലെറ്റ് വഴിയാണ് വാഹനം വില്‍ക്കുന്നത്.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

XL6 ഫെയ്‌സ്‌ലിഫ്റ്റ് ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്രേവ് കാക്കി, ഒപ്പുലന്റ് റെഡ്, സെലസ്റ്റിയല്‍ ബ്ലൂ എന്നിങ്ങനെ ആറ് കളര്‍ സ്‌കീമുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ എംപിവിക്ക് റെഡ്, സില്‍വര്‍ കാക്കി ഷേഡുകളില്‍ ബ്ലാക്ക് റൂഫുള്ള ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു.

XL6-ന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ഫീച്ചറുകളും സവിശേഷതകളും പങ്കുവെച്ച് വീഡിയോയുമായി Maruti

എന്നിരുന്നാലും, പുതിയ XL6-ലെ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ ടോപ്പ്-സ്‌പെക്ക് ട്രിമ്മില്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിപണിയില്‍ കിയ കാരെന്‍സ് തന്നെയാണ് XL6-ന്റെ മുഖ്യഎതിരാളി.

More from DriveSpark

Article Published On: Friday, August 12, 2022, 11:21 [IST]
English summary
Maruti suzuki releases new video of 2022 xl6 mpv explaining features and changes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X