ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; 2022 ജനുവരി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

2022 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. 2022 ജനുവരിയില്‍ കമ്പനി മൊത്തം (ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും) 154,379 യൂണിറ്റുകള്‍ വിറ്റു.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; 2022 ജനുവരി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

2021-ലെ അതേ മാസത്തില്‍ വിറ്റ 160,752 വാഹനങ്ങളെ അപേക്ഷിച്ച്, വില്‍പ്പനയില്‍ ഏകദേശം ഏകദേശം 4 ശതമാനം ഇടിവും രേഖപ്പെടുത്തി.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; 2022 ജനുവരി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

ഇതില്‍ പ്രാദേശിക വില്‍പ്പന 1,32,461 യൂണിറ്റുകളും കയറ്റുമതി വില്‍പ്പന 17,937 യൂണിറ്റുകളും ടൊയോട്ടയിലേക്കുള്ള OEM വില്‍പ്പനയില്‍ 3,981 യൂണിറ്റുകളുമാണ് ഉള്‍പ്പെടുന്നത്. അതേ സമയം, 2021 ഡിസംബറില്‍ വിറ്റ 153,149 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വില്‍പ്പനയിലെ പ്രതിമാസ വ്യത്യാസം മാറ്റമില്ലാതെ തുടര്‍ന്നു.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; 2022 ജനുവരി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് വാഹനങ്ങളുടെ ഉല്‍പ്പാദനത്തെ ചെറിയ തോതില്‍ ബാധിച്ചുവെന്നും ഇത് പ്രധാനമായും ആഭ്യന്തര വില്‍പ്പന കണക്കുകളെയാണ് ബാധിക്കുന്നതെന്നും മാരുതി സുസുക്കി പറയുന്നു.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; 2022 ജനുവരി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

ആള്‍ട്ടോയുടെയും എസ്-പ്രെസോയുടെയും സംയോജിത വില്‍പ്പന 2021-ലെ ഇതേ കാലയളവിലെ 18,634 യൂണിറ്റുകളില്‍ നിന്ന് 25,153 യൂണിറ്റുകളായി ഉയര്‍ന്നു. 25.91 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; 2022 ജനുവരി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

ബ്രാന്‍ഡ് നിരയിലെ ബലേനോ, സെലേറിയോ, ഇഗ്നിസ്, ഡിസയര്‍, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ എന്നിവ 2022 ജനുവരിയില്‍ മൊത്തം 71,472 യൂണിറ്റുകളും വില്‍പ്പന രേഖപ്പെടുത്തി. സിയാസ് മിഡ്സൈസ് സെഡാന്‍ കഴിഞ്ഞ മാസം 1,666 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. 2021 ജനുവരിയിലെ 1,347 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23.68 ശതമാനം വളര്‍ച്ചയാണ് സിയാസിന്റെ വില്‍പ്പനയിലും ഉണ്ടായിരിക്കുന്നത്.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; 2022 ജനുവരി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

എര്‍ട്ടിഗ, എസ്‌ക്രോസ്, വിറ്റാര ബ്രെസ, XL6 തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് മാരുതി സുസുക്കിയുടെ യൂട്ടിലിറ്റി വെഹിക്കിള്‍ ശ്രേണി, 2021 ജനുവരിയില്‍ വിറ്റ 23,887 യൂണിറ്റുകളില്‍ നിന്ന് 2022 ജനുവരിയില്‍ 26,624 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇതോടെ വില്‍പ്പന 11.45 ശതമാനം വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; 2022 ജനുവരി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓമ്നി പോയതിനുശേഷം ഈക്കോ അതിന്റെ സ്ഥാനത്ത് നില്‍ക്കുന്നു, അതിന്റെ ജനപ്രീതി മാസങ്ങള്‍ പിന്നിടുമ്പോള്‍ വര്‍ധിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; 2022 ജനുവരി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

എന്നിരുന്നാലും 2021 ജനുവരിയിലെ 11,680 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം വില്‍പ്പന 10,528 യൂണിറ്റായി കുറഞ്ഞിരുന്നു. ഇതോടെ വില്‍പ്പനയില്‍ 9.86 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; 2022 ജനുവരി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

മൊത്തത്തില്‍, ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 7.25 ശതമാനം വളര്‍ച്ചയോടെ 1,39,002 യൂണിറ്റില്‍ നിന്ന് 1,28,924 യൂണിറ്റായി ഉയരുകയും ചെയ്തിട്ടുണ്ട്. ഇന്‍ഡോ-ജാപ്പനീസ് നിര്‍മാതാവ് കഴിഞ്ഞ മാസം 3,537 യൂണിറ്റ് സൂപ്പര്‍ ക്യാരി LCV വിറ്റഴിച്ചു. അതേസമയം 2021-ല്‍ 3,602 യൂണിറ്റുകള്‍ മാത്രമായിരുന്നു കമ്പനി വിറ്റത്. ഇതോടെ വില്‍പ്പന 1.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; 2022 ജനുവരി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

2021 ജനുവരിയില്‍ 1,48,307 യൂണിറ്റുകളില്‍ നിന്ന് 8 ശതമാനം ഇടിവോടെ OEM-ലേക്കുള്ള മൊത്തം ആഭ്യന്തര പിവി, എല്‍സിവി, വില്‍പ്പന എന്നിവ 1,36,442 യൂണിറ്റുകളായി രേഖപ്പെടുത്തി. കയറ്റുമതിയുടെ കാര്യത്തില്‍, 12,445 യൂണിറ്റുകളില്‍ നിന്ന് 17,937 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു, 44.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Article Published On: Tuesday, February 1, 2022, 18:30 [IST]
English summary
Maruti suzuki revealed car sales report in january 2022 find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X