2022 മാര്‍ച്ച് മാസത്തില്‍ മോശമാക്കാതെ Maruti Suzuki; വിറ്റത് 1.70 ലക്ഷം യൂണിറ്റുകള്‍
2022 മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകളുമായി നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL). 2022 മാര്‍ച്ചിലെ മൊത്തം വില്‍പ്പന 1,70,395 യൂണിറ്റാണെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇതില്‍ ആഭ്യന്തര വിപണിയില്‍ 1,37,658 യൂണിറ്റ് വില്‍പ്പനയും 6,241 യൂണിറ്റ് മറ്റ് ഒഇഎമ്മുകളിലേക്കുള്ള വില്‍പ്പനയും ഉള്‍പ്പെടുന്നു.

2022 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് 16,52,653 യൂണിറ്റുകള്‍ രേഖപ്പെടുത്തി, വര്‍ഷിക വില്‍പ്പന 13.4 ശതമാനം വര്‍ധനവോടെ. മൊത്തം ആഭ്യന്തര വില്‍പ്പന 13,65,370 യൂണിറ്റുകളും ടൊയോട്ടയിലേക്കുള്ള 48,907 യൂണിറ്റുകളും എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതി 2,38,376 യൂണിറ്റുകളും ഉള്‍പ്പെടുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതി 2,38,376 യൂണിറ്റായിരുന്നു, ഇത് ഒരു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉല്‍പ്പാദനത്തെ ബാധിച്ച ആഗോള ചിപ്പ് ക്ഷാമത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് അഭിപ്രായപ്പെട്ടു.

സ്ഥിതി പ്രവചനാതീതമായി തുടരുകയാണെന്ന് കമ്പനി പറയുന്നു. 2022 മാര്‍ച്ചില്‍, മാരുതി സുസുക്കിയുടെ ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി ശ്രേണി 2021-ലെ അതേ കാലയളവില്‍ 24,653 യൂണിറ്റുകളില്‍ നിന്ന് 15,491 യൂണിറ്റുകളുടെ വില്‍പ്പനയാണ് നോടിയെടുത്തത്. 37.1 ശതമാനം ഇടിവാണ് ഈ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ ആര്‍ എന്നിവ ഉള്‍പ്പെടുന്ന കോംപാക്ട് ശ്രേണി 2021 മാര്‍ച്ചില്‍ വിറ്റ 82,201 യൂണിറ്റുകളില്‍ നിന്ന് 2022 മാര്‍ച്ച് മാസത്തില്‍ 82,314 യൂണിറ്റുകള്‍ വിപണിയില്‍ വിറ്റു. ഇതോടെ 0.13 ശതമാനം വളര്‍ച്ചയും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

സിയാസ് മിഡ്സൈസ് സെഡാന്‍ കഴിഞ്ഞ മാസം 1,834 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. 2021 മാര്‍ച്ച മാസത്തില്‍ വിറ്റ 1,628 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 12.65 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇനി എര്‍ട്ടിഗ, XL6, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് എന്നിവരടങ്ങുന്ന യുവി പോര്‍ട്ട്ഫോളിയോ 2021-ലെ ഇതേ കാലയളവില്‍ 26,174 യൂണിറ്റുകളില്‍ നിന്ന് മൊത്തം 25,001 യൂണിറ്റുകള്‍ ഈ വര്‍ഷം കൈകാര്യം ചെയ്തത്. ഇതോടെ വാര്‍ഷിക വില്‍പ്പന 4.48 ശതമാനം ഇടിഞ്ഞതായും കമ്പനി അറിയിച്ചു.

ഈക്കോയുടെ 9,221 യൂണിറ്റ് വില്‍പ്പന പോയ മാസം കമ്പനി രേഖപ്പെടുത്തി. എന്നാല്‍ പോയ വര്‍ഷം ഇതേ കാലയളവില്‍ വാഹനത്തിന്റെ 11,547 യൂണിറ്റുകളായിരുന്നു കമ്പനി നിരത്തിലെത്തിച്ചത്. ഇതോടെ വില്‍പ്പന 20.14 ശതമാനം ഇടിഞ്ഞു.

പോയ മാസം കമ്പനി 1,33,861 പാസഞ്ചര്‍ കാറുകള്‍ വിറ്റു, 2021 -ലെ ഇതേ കാലയളവിലെ 1,46,203 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 8.44 ശതമാനമാണ് വില്‍പ്പനയിലെ ഇടിവ്. എല്‍സിവി മേഖലയില്‍, മാരുതി സുസുക്കി സൂപ്പര്‍ ക്യാരിയുടെ വില്‍പ്പന 3,797 യൂണിറ്റുകളായിരുന്നു, 2021 മാര്‍ച്ചിലെ 3,315 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍, വാര്‍ഷിക വില്‍പ്പനയില്‍ 14.53 ശതമാനം വര്‍ദ്ധനവാണ് കാണിച്ചിരിക്കുന്നത്.

പുതിയ തലമുറ സെലേറിയോ, സെലേറിയോ സിഎന്‍ജി, ഡിസയര്‍ സിഎന്‍ജി, അപ്ഡേറ്റ് ചെയ്ത വാഗണ്‍ആര്‍, വന്‍തോതില്‍ മുഖം മിനുക്കിയ ബലേനോ എന്നിവയുള്‍പ്പെടെയുള്ള പുതിയ വാഹനങ്ങളുടെ വരവ് വരും മാസങ്ങളിലെ വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

2022 ഏപ്രിലില്‍, നവീകരിച്ച എര്‍ട്ടിഗയും XL6-ഉം അവതരിപ്പിക്കും, അതേസമയം ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പുതിയ മിഡ്‌സൈസ് എസ്‌യുവിയായ വിറ്റാര ബ്രെസയും ഈ വര്‍ഷം വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

സുസുക്കി അതിന്റെ ചില മോഡലുകള്‍ ടൊയോട്ട ഇന്ത്യയ്ക്ക് വില്‍ക്കുന്നു. മറ്റ് OEM-കളിലേക്കുള്ള വില്‍പ്പന 2021 മാര്‍ച്ചില്‍ വിറ്റ 5,899 യൂണിറ്റില്‍ നിന്ന് 6,241 യൂണിറ്റായി ഉയര്‍ന്നു. ഇത് മൊത്തം വില്‍പ്പന 1,55,417 യൂണിറ്റില്‍ നിന്ന് 1,43,899 യൂണിറ്റായി കുറഞ്ഞപ്പോള്‍ PV, LCV, OEM എന്നിവയുടെ വില്‍പ്പന ഉള്‍പ്പെടെയുള്ള YTD മൊത്തം വില്‍പ്പന 2021-22 കാലയളവില്‍ 13,61,722 യൂണിറ്റുകളില്‍ നിന്ന് 14,14,277 യൂണിറ്റായി ഉയര്‍ന്നതായും കമ്പനി വ്യക്തമാക്കി.

2022 മാര്‍ച്ചില്‍ കമ്പനിയുടെ കയറ്റുമതി കണക്കുകള്‍ 26,496 യൂണിറ്റായി വര്‍ധിച്ചതിനാല്‍, മികച്ച കയറ്റുമതിയായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. ഇത് 2021 മാര്‍ച്ചില്‍ കയറ്റുമതി ചെയ്ത 11,597 യൂണിറ്റുകളേക്കാള്‍ വര്‍ധനവാണ്. YTD കയറ്റുമതിയും ഏപ്രിലില്‍ 2,38,376 യൂണിറ്റായി ഗണ്യമായി വര്‍ദ്ധിച്ചു.

2021-22 മാര്‍ച്ച് വരെ 2020-21 ലെ അതേ കാലയളവില്‍ 96,139 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ലാറ്റിനമേരിക്ക, ASEAN, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ 100-ലധികം ആഗോള വിപണികളിലേക്കാണ് കയറ്റുമതി നടത്തുന്നത്. ബലേനോ, ഡിസയര്‍, സ്വിഫ്റ്റ്, എസ്-പ്രസോ, ബ്രെസ എന്നിവയാണ് മാരുതി സുസുക്കിയുടെ മികച്ച 5 കയറ്റുമതി മോഡലുകള്‍.


Click it and Unblock the Notifications








