Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

ആഭ്യന്തര നിര്‍മാതാക്കളായ മാരുതി സുക്കിയുടെ നിരയിലെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് എസ്-പ്രസോ. വില്‍പ്പനയുടെ കാര്യത്തില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് വാഹനം ഇപ്പോള്‍.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

പുറത്തിറക്കിയതിന് ശേഷം എസ്-പ്രസോ ഹാച്ച്ബാക്കിന്റെ 2.26 ലക്ഷം യൂണിറ്റുകള്‍ വരെ റീട്ടെയില്‍ ചെയ്തതായി മാരുതി സുസുക്കി സ്ഥിരീകരിച്ചു. പുതിയ എസ്-പ്രസോ, S-സിഎന്‍ജി വേരിയന്റിന്റെ ലോഞ്ചിനൊപ്പമാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം എതാനും മാസങ്ങള്‍ക്ക് മുന്നെയാണ് 2022 എസ്-പ്രസോ മോഡലിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+, VXi(O) AGS, VXi+(O) AGS എന്നിങ്ങനെ 6 വകഭേദങ്ങളിലാണ് 2022 മാരുതി സുസുക്കി എസ്-പ്രസോ വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന വേരിയന്റിന് 4.25 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന വില ആരംഭിക്കുന്നു, എസ്-പ്രെസോയുടെ ടോപ്പ്-സ്‌പെക്ക് പതിപ്പിന് 5.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

മാരുതി സുസുക്കി എസ്-പ്രസോ, K10C എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. 998 സിസി, ത്രീ സിലിണ്ടര്‍ എഞ്ചിന്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി ഫീച്ചറുകള്‍ കൂടാതെ ഐഡല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്നു.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

ഈ യൂണിറ്റ് 5,500 rpm-ല്‍ 65.7 bhp കരുത്തും 3,500 rpm-ല്‍ 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT (മാരുതി AGS എന്ന് വിളിക്കുന്നു) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

2022 മാരുതി സുസുക്കി എസ്-പ്രസോ സ്റ്റാന്‍ഡേര്‍ഡ്, LXi രൂപങ്ങളില്‍ 24.12 കിമീ/ലി, VXi, VXi+ വേരിയന്റുകളില്‍ 24.76km/l, AMT ഗിയര്‍ബോക്സ് (O++VXi) എന്നിവയുമായി ജോടിയാക്കുമ്പോള്‍ 25.30km/l മൈലേജ് നല്‍കുന്നു.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

പുതിയ 2022 മാരുതി സുസുക്കി എസ്-പ്രസോയ്ക്ക് ഹില്‍ ഹോള്‍ഡ് അസിസ്റ്റിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) ഉള്‍പ്പെടെ ഒന്നിലധികം പുതിയ സവിശേഷതകള്‍ ലഭിക്കുന്നു, അവ ഇപ്പോള്‍ AMT ഗിയര്‍ബോക്സ് ഘടിപ്പിച്ചിരിക്കുന്ന എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, മുന്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറോട് കൂടിയ പ്രീ-ടെന്‍ഷനര്‍, ഫോഴ്സ് ലിമിറ്റര്‍ ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയ മറ്റ് സുരക്ഷാ ഫീച്ചറുകള്‍.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

VXi+, VXi+(O) വേരിയന്റുകള്‍ക്ക് ഇപ്പോള്‍ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഔട്ട്സൈറ്റ് റിയര്‍ വ്യൂ മിററുകള്‍ (ORVMs) സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. പുതിയ എസ്-പ്രസോയ്ക്ക് പുതിയ ക്യാബിന്‍ എയര്‍ ഫില്‍ട്ടറുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

സോളിഡ് വൈറ്റ്, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സില്‍ക്കി സില്‍വര്‍, പേളി സ്റ്റാറി ബ്ലൂ, സോളിഡ് സിസില്‍ ഓറഞ്ച്, സോളിഡ് ഫയര്‍ റെഡ് എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളിലാണ് പുതിയ മാരുതി സുസുക്കി എസ്-പ്രസോ വാഗ്ദാനം ചെയ്യുന്നത്.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

കഴിഞ്ഞ ദിവസമാണ് എസ്-പ്രസോയുടെ സിഎന്‍ജി വേരിയന്റിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതിയ വേരിയന്റിന്റെ വരവ് വില്‍പ്പന ഇനിയും ഉയര്‍ത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

ഈ കാര്യക്ഷമമായ പവര്‍ട്രെയിനിനൊപ്പം ലഭ്യമാകുന്ന മാരുതി സുസുക്കിയുടെ ലൈനപ്പിലെ ഏറ്റവും പുതിയ എന്‍ട്രി ലെവല്‍ കാര്‍ കൂടിയാണ് എസ്-പ്രസോ.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

ആകെ 10 S-സിഎന്‍ജി വാഹനങ്ങളാണ് മാരുതി ലൈനപ്പിലുള്ളത്. ആള്‍ട്ടോ, സെലേറിയോ, വാഗണ്‍ആര്‍, ഇക്കോ, എര്‍ട്ടിഗ, സ്വിഫ്റ്റ്, ഡിസയര്‍. വാണിജ്യ വിഭാഗത്തില്‍ നിന്നുള്ള ഡിസയര്‍ ടൂറും ഇക്കോ കാര്‍ഗോയും ഇപ്പോള്‍ എസ്-പ്രസോയും.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

എല്ലാ 10 വാഹനങ്ങളിലും ഡ്യുവല്‍ ഇന്റര്‍ഡിപെന്‍ഡന്റ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകള്‍ (ECU), ഇന്റലിജന്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പൈപ്പുകളും ജോയിന്റുകളും, സിഎന്‍ജിയ്ക്കായുള്ള സംയോജിത ഹാര്‍നെസ് സിസ്റ്റങ്ങളും ഘടിപ്പിച്ചിരിക്കുന്നു.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

സിഎന്‍ജി മോഡില്‍ 55 bhp കരുത്തും 82.1 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അടുത്ത തലമുറ K-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT എഞ്ചിനാണ് എസ്-പ്രസോയുടെ സിഎന്‍ജി മോഡലിന് കരുത്തേകുന്നത്.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത കണക്കുകള്‍ 37.72 കി.മീ/കിലോ ആണ്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

Maruti Suzuki-യുടെ ജനപ്രീയ മോഡലാകാന്‍ S-Presso; വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു

മാരുതി സുസുക്കി എസ്-പ്രസോ സിഎന്‍ജി വേരിയന്റിന്റെ വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അടിസ്ഥാന LXi വേരിയന്റിനൊപ്പം 5.90 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്, ടോപ്പ്-സ്‌പെക്ക് VXI-സിഎന്‍ജി പതിപ്പിന് വില 6.10 ലക്ഷം രൂപയാണ്.

Article Published On: Saturday, October 15, 2022, 10:10 [IST]
English summary
Maruti suzuki s presso sales cross 2 26 lakh units details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X