എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ ലാമ്പും ഉൾപ്പടെ 2022 Baleno -യുടെ കൂടുതൽ ഫീച്ചറുകൾ വെളിപ്പെടുത്തി പുത്തൻ ടീസർ പുറത്ത്
മാരുതി സുസുക്കി 2022 ബലേനോയുടെ പുതിയ ടീസറുകൾ പുറത്തിറക്കാൻ തുടങ്ങിയിരിക്കുകയാണ്. പ്രീമിയം ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും.

ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഹനത്തിനായുള്ള പ്രീ ബുക്കിംഗ് ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. യൂട്യൂബിൽ റിലീസ് ചെയ്ത രണ്ടാമത്തെ ടീസർ വാഹനത്തിന്റെ കൂടുതൽ ഫീച്ചറുകൾ വെളിപ്പെടുത്തുന്നു.

എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പിന്റെയും ടേൺ ഇൻഡിക്കേറ്ററിന്റെയും ഒരു വ്യൂ ടീസർ നൽകുന്നു. ഒരു മിന്നായം പോലെ എൽഇഡി ഹെഡ്‌ലാമ്പും നമുക്ക് കാണാൻ കഴിയും. പിന്നിലെ എൽഇഡി ടെയിൽ ലാമ്പും വീഡിയോ കാണിക്കുന്നു.

വീഡിയോയിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും കാണാം. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയുമായി (HUD) വരുന്ന സെഗ്‌മെന്റിലെ ആദ്യത്തെ കാറായിരിക്കും ബലേനോ. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ വാഹനത്തിന്റെ വേഗത, ടാക്കോമീറ്റർ, ഇന്ധനക്ഷമത, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, സമയം എന്നിവ കാണിക്കും, അതിനാൽ ഡ്രൈവർക്ക് തന്റെ കണ്ണുകൾ റോഡിൽ നിന്ന് എടുക്കേണ്ടതില്ല.

ബലേനോയിലെ ലൈറ്റിംഗ് ഘടകങ്ങളെല്ലാം പുതിയതാണ്. അവ നിലവിലെ യൂണിറ്റുകളേക്കാൾ മെലിഞ്ഞതാണ്, എന്നാൽ ഇപ്പോഴും എൽഇഡി യൂണിറ്റുകളാണ്, അതോടൊപ്പം ഹെഡ്‌ലാമ്പുകളിൽ പ്രൊജക്ടർ സജ്ജീകരണം ഉപയോഗിക്കുന്നു. അലോയി വീലുകളുടെ ഒരു പുതിയ സെറ്റാവും 2022 മോഡലിൽ വരുന്നത്. മുൻഭാഗം അല്പം ബോൾഡ് & ഷാർപ്പ് ലുക്കിനായി പുനർനിർമ്മിച്ചിട്ടുണ്ട്.

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, പരിഷ്‌കരിച്ച മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ്-ബട്ടൺ, കീലെസ് എൻട്രി എന്നിവയുമായാണ് ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാരുതി സുസുക്കി ഒരു പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉപയോഗിക്കും, ഇത് പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡുള്ള പുതിയ ക്യാബിന്റെ ഹൈലൈറ്റായിരിക്കും. പുതിയ ടച്ച്‌സ്‌ക്രീൻ യൂണിറ്റ് വലുതായിരിക്കും കൂടാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം എത്തും. സുസുക്കി കണക്റ്റ് സാങ്കേതികവിദ്യയും ഓഫറിൽ ഉണ്ടാകും.

മാരുതി സുസുക്കി K സീരീസ് ഡ്യുവൽ ജെറ്റ് എന്ന് വിളിക്കുന്ന അതേ 1.2 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ ആയിരിക്കും പ്രീമിയം ഹാച്ചിന്റെ ഹർദയം. ഇത് പരമാവധി 90 bhp പവറും 113 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നിവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യും.

ബലെനോയ്‌ക്കൊപ്പം മാരുതി സുസുക്കി ഇനി CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പകരം, അഞ്ച് സ്പീഡ് AMT യൂണിറ്റ് ഉണ്ടായിരിക്കും, ഇത് ശ്രേണിയിലെ മറ്റേതൊരു എതിരാളികളും വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വളരെ താങ്ങാനാവുന്നതായിരിക്കും.

1.2 ലിറ്റർ K സീരീസ് VVT പെട്രോൾ എഞ്ചിനും ഓഫറിലുണ്ടാകും. ഇത് പരമാവധി 83 bhp പവറും 113 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോർ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം വരും. നിലവിൽ, ഈ എഞ്ചിൻ അഞ്ച് സ്പീഡ് AMT ഗിയർബോക്സ് നൽകുമോ ഇല്ലയോ എന്ന് ഞങ്ങൾക്ക് അറിയില്ല.
വകഭേദങ്ങൾ
മാരുതി സുസുക്കി 2022 ബലേനോ നാല് വേരിയന്റുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. വകഭേദങ്ങളുടെ പേര് നിലവിലുള്ള ബലേനോയുടെ പോലെ തന്നെ ആയിരിക്കും. അതിനാൽ, വേരിയന്റുകളെ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്ന് വിളിക്കുന്നു. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ വേരിയന്റുകളിൽ മാത്രമേ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാകൂ.

കളർ ഓപ്ഷനുകൾ
ആറ് നിറങ്ങളിൽ ബലേനോ ലഭിക്കും. ഒപ്പുലന്റ് റെഡ്, ലക്‌സ് ബീജ്, സെലസ്റ്റിയൽ ബ്ലൂ, ഗ്രാൻഡിയർ സിൽവർ, പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ എന്നിവയുണ്ടാകും. പേൾ ആർട്ടിക് വൈറ്റ് മാത്രമാണ് നിലവിലെ ബലേനോയിൽ നിന്ന് ക്യാരി ഫോർവേഡ് ചെയ്തിരിക്കുന്ന ഒരേയൊരു നിറം.

എതിരാളികൾ
ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ, ഹ്യുണ്ടായി i20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയ്‌ക്കെതിരെ മാരുതി സുസുക്കി ബലേനോ മത്സരിക്കുന്നത് തുടരും.


Click it and Unblock the Notifications








