2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

പോയ വര്‍ഷം പുതുതലമുറ സെലേറിയോയില്‍ മാത്രം ഒതുങ്ങി പോയെങ്കില്‍ 2022-ല്‍ വന്‍ പദ്ധതികള്‍ക്കാണ് മാരുതി സുസുക്കി തയ്യാറെടുക്കുന്നത്. ഈ വര്‍ഷം നിരവധി പുതിയ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോള്‍.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

അടുത്തിടെ പുറത്തിറക്കിയ സെലെരിയോയുടെ സിഎന്‍ജി പതിപ്പിലാണ് ഈ വര്‍ഷത്തെ പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. അതേസമയം പുതുതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായി ഫെയ്‌സ്‌ലിഫ്റ്റ് ബലേനോയെ കളത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് മാരുതി.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

2022 ഫെബ്രുവരി രണ്ടാം വാരത്തില്‍ വാഹനം അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ തുടക്കമായി ഇപ്പോള്‍ ഗുജറാത്തിലെ പ്ലാന്റില്‍ നിന്ന് ഹാച്ച്ബാക്ക് അസംബ്ലി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ബലേനോയുടെ നിര്‍മ്മാണം 2022 ജനുവരി 24-ന് ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതും.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

പുതിയ ബലേനോയില്‍ ഒരു സിഎന്‍ജി പതിപ്പും കമ്പനി പുറത്തിറക്കിയേക്കുമെന്നാണ് സുചന. നിലവില്‍ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ കമ്പനിയുടെ കുന്തമുനയാണ് ബലേനോ. 2015 ഒക്ടോബറില്‍ ആദ്യമായി പുറത്തിറക്കിയ മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഒരു നേതാവായി ഇപ്പോഴും മുന്നേറുകയാണ്.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

വര്‍ഷങ്ങളായി, മാരുതി അതിന്റെ പ്രീമിയം ആകര്‍ഷണം തുടരുന്നതിനായി ബലേനോയില്‍ പതിവായി അപ്ഡേറ്റുകളും ചേര്‍ത്തിട്ടുണ്ട്. 2021 ഡിസംബറില്‍, 1 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് കടന്ന ഏറ്റവും വേഗതയേറിയ പ്രീമിയം ഹാച്ച്ബാക്ക് ആയി ബലേനോ മാറുകയും ചെയ്തു.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി ഓരോ മാസവും പ്രതിമാസ വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്താനും മാരുതി സുസുക്കി ബലേനോയ്ക്ക് സാധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയകരമാണ്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ 25 ശതമാനം വിപണി വിഹിതം ഉള്ള ബലേനോ, ഹ്യൂണ്ടായ് i20, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ് എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ലോഞ്ച് ചെയ്യുമ്പോള്‍, പുതിയ ബലേനോ കമ്പനിയുടെ എക്സ്‌ക്ലൂസീവ് നെക്‌സ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്നത് തുടരും. ഇത് മത്സരാധിഷ്ഠിത വിലയുള്ളതായിരിക്കും കൂടാതെ സാങ്കേതികവിദ്യയിലും സുരക്ഷയിലും ഉയര്‍ന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

നിരവധി മാറ്റങ്ങളോടെയാകും പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുക. 2022 ബലേനോയുടെ പുറംഭാഗങ്ങള്‍ ഫ്‌ലാറ്റര്‍ ഫ്രണ്ട് എന്‍ഡ്, പുതുക്കിയ ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്കൊപ്പം എല്‍ഇഡി ഡിആര്‍എല്ലുകള്‍, വിശാലമായ ടെയില്‍ ലാമ്പുകള്‍ എന്നിവയോടെയാകും കാണാന്‍ സാധിക്കുക.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

പുതിയ ബലേനോ ഇപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പ്രീമിയവും സ്‌പോര്‍ട്ടിയുമാണ്. നിരവധി ഇന്റീരിയര്‍ അപ്ഡേറ്റുകളും മാരുതി സുസുക്കി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

2022 ബലേനോയ്ക്ക് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ 9.0 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നു. ടൊയോട്ടയുമായി ചേര്‍ന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ബലേനോയുടെ മുന്‍നിര സ്‌പെക് വേരിയന്റുകള്‍ക്ക് സുസുക്കി കണക്ട് ടെലിമാറ്റിക്‌സും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇന്റീരിയര്‍ അപ്ഡേറ്റുകളില്‍ പുതിയ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ യൂണിറ്റ്, ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, പുതുക്കിയ ഡാഷ്ബോര്‍ഡ് ഡിസൈന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റിനൊപ്പം താഴെ സ്ഥാപിച്ചിരിക്കുന്ന എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍ എന്നിവയും ഉള്‍പ്പെടും.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വയര്‍ലെസ് ഫോണ്‍ ചാര്‍ജറിലേക്കും ഫീച്ചറുകള്‍ വാഹനത്തിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ സുരക്ഷയുടെ പേരില്‍ ഒത്തിരി പഴികേള്‍ക്കേണ്ടി വരുന്ന മോഡല്‍ കൂടിയാണ് ബലേനോ. ഇതും മനസ്സില്‍ വെച്ചാണ് കമ്പനി പുതിയ മോഡലില്‍ നവീകരണം നടപ്പാക്കിയിരിക്കുന്നത്.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇത്തവണ, 2022 ബലേനോയുടെ സുരക്ഷയില്‍ മാരുതി സുസുക്കി കൂടുതല്‍ ശ്രദ്ധ ചെലുത്തും. അതിന്റെ ബോഡി ശക്തിപ്പെടുത്തി, ബോഡി കട്ടിയുള്ള / ശക്തമായ ഗ്രേഡ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഈ അപ്ഡേറ്റുകള്‍ക്കൊപ്പം, പുതിയ ബലേനോയ്ക്ക് 5 സ്റ്റാര്‍ NCAP സുരക്ഷാ റേറ്റിംഗ് ലഭിക്കുന്നത് വാഹന നിര്‍മാതാക്കള്‍ക്ക് കാണാന്‍ കഴിയും, ഇത് ഈ ബഹുമതി നേടുന്ന ആദ്യത്തെ മാരുതിയായി മാറുകയും ചെയ്യും.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഡ്രൈവര്‍, കോ-പാസഞ്ചര്‍ എയര്‍ബാഗുകള്‍, മുന്നിലും പിന്നിലും യാത്രക്കാര്‍ക്കുള്ള കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ 2022 ബലേനോ അതിന്റെ ടോപ്പ് സ്‌പെക്ക് വേരിയന്റുകളില്‍ മൊത്തം 6 എയര്‍ബാഗുകളുമായി എത്തും.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

പുതുക്കിയ സുരക്ഷാ പാക്കേജിന്റെ ഭാഗമായി ഇതിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും ലഭിക്കും. എഞ്ചിന്‍ സ്‌പെസിഫിക്കേഷനുകളില്‍ മാറ്റമൊന്നും ഉണ്ടായേക്കില്ലെന്ന് വേണം പറയാന്‍.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

82 bhp പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന അതേ 1.2 ലിറ്റര്‍ VVT പെട്രോള്‍ എഞ്ചിനും നിലവിലെ മോഡലില്‍ കാണുന്നത് പോലെ 89 bhp കരുത്തും 113 Nm torque ഉം നല്‍കുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് VVT എഞ്ചിനും ഇതിന് കരുത്തേകുന്നത് തുടരാം.

2022 Baleno-യുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് Maruti; ആദ്യ യൂണിറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 5 സ്പീഡ് മാനുവലിനൊപ്പം, മാരുതി സുസുക്കി പുതിയ ബലേനോയില്‍ ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് (AGS) ട്രാന്‍സ്മിഷനോടെ അവതരിപ്പിക്കും. 2022 ബലെനോ വില നിലവിലെ ബലേനോയേക്കാള്‍ കൂടുതലായിരിക്കാം.

Image Courtesy: Milind Patel

Most Read Articles

Malayalam
English summary
Maruti suzuki starts 2022 baleno production will launch soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X