ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരുന്ന എസ്‌യുവിയായിരുന്ന മാരുതി സുസുക്കി ബ്രെസ ഇപ്പോൾ അല്പം പന്നിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.

ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

ഇതേ സെഗ്‌മെന്റിലെ നെക്സോൺ, വെന്യു, സോനെറ്റ് തുടങ്ങിയ വിവിധ മോഡലുകളിൽ നിന്നുള്ള കടുത്ത മത്സരം ബ്രെസയുടെ വിൽപ്പന കുറയാൻ കാരണമായി. അതിനാൽ മാരുതി മുമ്പത്തേക്കാൾ കൂടുതൽ ഫീച്ചറുകളോടെ പുതിയ ബ്രെസ അവതരിപ്പിക്കുന്നതിന് ഇത് കാരണമായി.

ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

മാരുതിയുടെ അഭിപ്രായത്തിൽ പുതിയ ബ്രെസ എന്നത് - കമാൻഡിംഗ് എസ്‌യുവി സ്റ്റാൻസോടുകൂടിയ യുവത്വവും ഊർജ്ജസ്വലവുമായ ഡിസൈൻ | ഇന്റലിജന്റ് ടെക്‌നോളജിയുള്ള യുണീക്കും ആവേശകരവും ആകർഷകവുമായ ഇന്റീരിയറുകൾ | ഇലക്ട്രിക് സൺറൂഫ് | നെക്സ്റ്റ് ജെൻ സ്മാർട്ട് ഹൈബ്രിഡ് K -സീരീസ് എഞ്ചിൻ | പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ | ആറ് എയർബാഗുകൾക്കൊപ്പം ESP -യുമുള്ള മെച്ചപ്പെടുത്തിയ സുരക്ഷ ഫീച്ചറുകൾ എന്നിവയുടെ ഒരു മികച്ച പായ്ക്കേജാണ്.

ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

2022 ജൂൺ 30 -ന് ലോഞ്ച് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പുതിയ തലമുറ മാരുതി സുസുക്കി ബ്രെസയ്ക്ക് ഹോട്ട് ആൻഡ് ടെക്കി എന്ന ടാഗ് ലൈൻ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ഔട്ട്‌ഗോയിംഗ് കൗണ്ടർപാർട്ടിനേക്കാൾ നിരവധി ഫീച്ചറുകളും ടെക്‌നോളജി അപ്‌ഡേറ്റുകളും ഇതിൽ കാണും.

ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

എല്ലാ അംഗീകൃത മാരുതി അരീന ഷോറൂമുകളിലും ബ്രാൻഡിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലും പുതിയ ബ്രെസയുടെ ബുക്കിംഗ് ഇന്ത്യയിലുടനീളം 11,000 രൂപയ്ക്ക് ആരംഭിച്ചു. ജൂൺ 30 -ന് നിർമ്മാതാക്കൾ വാഹനത്തിന്റെ വില പ്രഖ്യാപിക്കും. 8-12 ലക്ഷം രൂപ എക്സ്-ഷോറൂം വില പരിധിയിൽ പുതിയ ബ്രെസ എത്തുമെന്നാണ് കണക്കാക്കുന്നത്.

ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

2016 -ൽ മാരുതി സുസുക്കി ബ്രെസ ഇന്ത്യൻ വിപണിയിൽ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചു. അതിനുശേഷം അത് വിപണി ഭരിക്കുകയും പുതിയ ട്രെൻഡ് ആരംഭിക്കുകയും ചെയ്തു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശ്രീ. ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

രാജ്യത്ത് കോംപാക്ട് എസ്‌യുവി വെറും ആറ് വർഷത്തിനുള്ളിൽ 7.5 ലക്ഷത്തിൽ അധികം യൂണിറ്റുകൾ വിറ്റു, ബ്രെസ രാജ്യത്തെ കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ശക്തമായ വിപണി വിഹിതം കൽപ്പിക്കുന്നു. ഇന്ന് ജനങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന കോംപാക്ട് എസ്‌യുവിയെ ഒരു പുതിയ അവതാറിൽ അവതരിപ്പിക്കുമെന്ന് പങ്കിടുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട്.

ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

പുത്തൻ കാലത്തെ സാങ്കേതിക ഫീച്ചറുകൾ, കമാൻഡിംഗ് ഡ്രൈവിംഗ് സ്റ്റാൻസ്, മസ്കുലാർ, അഗ്രസീവ് ലുക്ക് എന്നിവയുള്ള ഓൾ-ന്യൂ ബ്രെസ വിപണിയെ പ്രകമ്പനം കൊള്ളിക്കാൻ തയ്യാറാണ്. തങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന വാഹനം ആഗ്രഹിക്കുന്ന യുവ ഇന്ത്യക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന, ഓൾ-ന്യൂ ഹോട്ട് ആൻഡ് ടെക്കി ബ്രെസ, ഉപഭോക്താക്കളുടെ പ്രതീക്ഷകളെ മറികടക്കുന്ന ഒരു സ്റ്റൈലിഷ് ടെക്-എനേഭിൾഡ് കോംപാക്റ്റ് എസ്‌യുവിയാണ്. ഓൾ-ന്യൂ ഹോട്ട് ആൻഡ് ടെക്കി ബ്രെസയും ഇന്ത്യൻ റോഡുകളെ ഭരിക്കുകയും ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുകയും ചെയ്യുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട് എന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ബ്രെസയ്ക്ക് വളരെ പ്രത്യേക സ്ഥാനമുണ്ട്. ഇന്ത്യയിൽ മാരുതി സുസുക്കി ആശയം രൂപപ്പെടുത്തുകയും രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത ആദ്യത്തെ ഉൽപ്പന്നമാണിത്.

ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

'ക്രിയേറ്റ് ഇൻ ഇന്ത്യ' എന്നതിന്റെ യഥാർത്ഥ ചിഹ്നമായ ബ്രെസ അതിന്റെ സ്റ്റൈലിഷ് രൂപവും ബോൾഡ് ഡിസൈനും വലിയ രീതിയിൽ പരിഷ്‌ക്കരിച്ച ഡ്രൈവ് എക്സ്പീരിയൻസും കൊണ്ട് ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിൽ വിപ്ലവം സൃഷ്ടിച്ചു എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചീഫ് ടെക്‌നിക്കൽ ഓഫീസർ (എൻജിനീയറിങ്) ശ്രീ. സി.വി രാമൻ പറഞ്ഞു.

ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

വളരെ വിജയകരവും ജനപ്രിയവുമായ ഉൽപ്പന്നം കൂടുതൽ മെച്ചപ്പെടുത്തുന്നത് എല്ലായ്പ്പോഴും വെല്ലുവിളിയാണ്. ഓൾ-ന്യൂ ഹോട്ട് ആൻഡ് ടെക്കി മോഡൽ, ബ്രെസ പ്രേമികളെയും ആരാധകരെയും അമ്പരപ്പിക്കാൻ മെച്ചപ്പെടുത്തിയ ഡിസൈൻ, പെർഫോമൻസ്, ടെക്നോളജി, സേഫ്റ്റി ഫീച്ചറുകളോടെയാണ് വരുന്നത്. തുടർച്ചയായി വികസിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഓൾ-ന്യൂ ഹോട്ട് ആൻഡ് ടെക്കി ബ്രെസ, ഇത് തങ്ങളുടെ യുവ അർബൻ ഉപഭോക്താക്കൾക്ക് വലിയ സംതൃപ്തി നൽകുമെന്ന് ഉറപ്പുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ഹോട്ട് & ടെക്കി ന്യൂ ജെൻ Brezza -യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് Maruti

ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ന്യൂ ജെൻ ബ്രെസ ഇന്ത്യയിൽ കിയ സോനെറ്റ്, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മഹീന്ദ്ര XUV300 എന്നിവയുമായി മത്സരിക്കും.

Article Published On: Monday, June 20, 2022, 13:33 [IST]
English summary
Maruti suzuki starts taking bookings for all new hot and techy 2022 brezza suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X