പരീക്ഷണങ്ങൾ തുടർന്ന് മാരുതി സുസുക്കി; എഥനോൾ എഞ്ചിനുകൾ അടുത്ത വർഷം

നമ്മുടെ കാർ നിർമ്മാതാക്കളിൽ വലിയൊരു വിഭാഗം ഇലക്ട്രിക്ക് വാഹനങ്ങളുടെ പിറകെ പായുമ്പോൾ ആരും അധികം സഞ്ചരിച്ചിട്ടില്ലാത്ത പാതകളാണ് മാരുതി സുസുക്കി തിരഞ്ഞെടുക്കുന്നത്.

പരീക്ഷണങ്ങൾ തുടർന്ന് മാരുതി സുസുക്കി; എഥനോൾ എഞ്ചിനുകൾ അടുത്ത വർഷം

ബദൽ ഇന്ധനങ്ങളെ ചുറ്റിപ്പറ്റിയുള്ള മാരുതിയുടെ തന്ത്രങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്‌. ഇതിനകം സിഎൻജിയിൽ പ്രവർത്തിക്കുന്ന വാഹന നിരയിൽ നിന്ന് ഫലം കൊയ്യുന്ന ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാവ് ഇപ്പോൾ എഥനോൾ പവർ എഞ്ചിനുകൾക്കായി ഒരുങ്ങുകയാണ്.

പരീക്ഷണങ്ങൾ തുടർന്ന് മാരുതി സുസുക്കി; എഥനോൾ എഞ്ചിനുകൾ അടുത്ത വർഷം

E85 (85 ശതമാനം എഥനോൾ) ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനുകൾ വികസിപ്പിക്കാൻ തുടങ്ങിയതായി മാരുതി സുസുക്കി ഇന്ത്യൻ ലിമിറ്റഡ് സിടിഒ സിവി രാമൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. E20 ഇന്ധനം അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങളെ തുടർന്ന് 2023 ഏപ്രിലോടെ പാസഞ്ചർ വാഹനങ്ങൾക്കായുള്ള മുഴുവൻ എഞ്ചിനുകളും E20 ഇന്ധനത്തിന് അനുസൃതമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പരീക്ഷണങ്ങൾ തുടർന്ന് മാരുതി സുസുക്കി; എഥനോൾ എഞ്ചിനുകൾ അടുത്ത വർഷം

കഴിഞ്ഞ കാലങ്ങളില്ലെല്ലാം മാരുതി സുസുക്കി ഇന്ധനക്ഷമതക്ക് വലിയ പ്രാധാന്യം നൽകിയിരുന്നതായും E20 ഇന്ധനത്തിന്റെ ഉപയോഗം തങ്ങളുടെ നേട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷണങ്ങൾ തുടർന്ന് മാരുതി സുസുക്കി; എഥനോൾ എഞ്ചിനുകൾ അടുത്ത വർഷം

ബിഎസ്-VI ചട്ടങ്ങൾ പാലിക്കുന്ന (യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾക്ക് തുല്യമായ) E85 എഞ്ചിനുകൾ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ വിപണി ഇന്ത്യയാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, ലോകമെമ്പാടും ഉപയോഗിക്കുന്ന E85 എഞ്ചിനുകൾ BS4 അനുസരിച്ചാണുള്ളത്.

ഇന്ധനത്തിന്റെ നിലവിലെ മിശ്രിതം 10-15%

ഇന്ധനത്തിന്റെ നിലവിലെ മിശ്രിതം 10-15%

നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനം 10-15 ശതമാനം എഥനോൾ കലർന്നതാണ്. എന്നിരുന്നാലും, എഞ്ചിനുകൾ 20-25 ശതമാനം എഥനോൾ ഉപയോഗിക്കുന്നതിന് അനുയോജ്യമാക്കുന്നതിന്, എഞ്ചിനുകളിൽ ചില മാറ്റങ്ങൾ ആവശ്യമായി വരും.

പരീക്ഷണങ്ങൾ തുടർന്ന് മാരുതി സുസുക്കി; എഥനോൾ എഞ്ചിനുകൾ അടുത്ത വർഷം

ഇന്ധന നാശം ചെറുക്കുന്നതിന് ശക്തമായ റബ്ബർ ഹോസുകൾ മാറ്റിസ്ഥാപിക്കൽ, എഞ്ചിൻ സിസ്റ്റത്തിന്റെ നേരിയ റീകാലിബ്രേഷൻ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. E85 പാലിക്കുന്നതിന് ഇസിയുവിന്റെ റീമാപ്പിംഗ്, ഇഞ്ചക്ഷൻ, ഇഗ്നിഷൻ സിസ്റ്റങ്ങളിലേക്കുള്ള പുനരവലോകനങ്ങൾ എന്നിവയടക്കം കൂടുതൽ മാറ്റങ്ങൾ ആവശ്യമാണ്.

പരീക്ഷണങ്ങൾ തുടർന്ന് മാരുതി സുസുക്കി; എഥനോൾ എഞ്ചിനുകൾ അടുത്ത വർഷം

2025-ന് മുമ്പ് ഒരു ഓൾ-ഇലക്‌ട്രിക് മോഡലുമായി വരില്ലെങ്കിലും ഇലക്ട്രിക് തരംഗം കൂടുതൽ ശക്തിയാർജിക്കുന്നതു വരെ ബദൽ ഇന്ധന സാങ്കേതികവിദ്യകളിൽ ശ്രദ്ധ പതിപ്പിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം. സിഎൻജി, എഥനോൾ എഞ്ചിനുകൾക്ക് പുറമെ, ബയോ-സിഎൻജിയിലും കമ്പനി ഗവേഷണം നടത്തുന്നുണ്ട്.

പരീക്ഷണങ്ങൾ തുടർന്ന് മാരുതി സുസുക്കി; എഥനോൾ എഞ്ചിനുകൾ അടുത്ത വർഷം

ഇലക്‌ട്രിക് വാഹനങ്ങൾക്കാണ് ഭാവി കാണുന്നതെങ്കിലും പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കുന്ന ഇന്റേണൽ കമ്പഷൻ എഞ്ചിൻ വാഹനങ്ങൾക്ക് സമീപ ഭാവിയിലും വലിയ ഡിമാന്റ് ഉണ്ടാകുമെന്ന് മാരുതി സുസുക്കി ഉറച്ചു വിശ്വസിക്കുന്നുണ്ട്.

പരീക്ഷണങ്ങൾ തുടർന്ന് മാരുതി സുസുക്കി; എഥനോൾ എഞ്ചിനുകൾ അടുത്ത വർഷം

എഥനോൾ കലർന്ന ഇന്ധനങ്ങളെ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരി പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടും കൂടിയാണ് മാരുതി സുസുക്കി ഈ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ധനങ്ങളിൽ എഥനോളിന്റെ അംശം വർധിപ്പിക്കുന്നത് അന്തരീക്ഷം മലിനീകരണം കുറയ്ക്കാൻ ഗുണകരമാണെന്നും എഥനോൾ ഉത്പാദനത്തിന് വിളകൾ കൃഷി ചെയ്യാൻ കൂടുതൽ അവസരങ്ങൾ തുറക്കുമെന്നും ഗഡ്കരി പറഞ്ഞു.

Most Read Articles

Malayalam
English summary
Maruti suzuki to introduce flex fuel ethanol engines next year
Story first published: Wednesday, August 17, 2022, 13:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X