പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

മാരുതി സുസുക്കി തങ്ങളുടെ XL6 എംപിവി അതിന്റെ ഏറ്റവും പുതിയ പരിവേഷത്തിൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോഞ്ച് ചെയ്യുന്നതിന് മുമ്പ്, പുതുക്കിയ മോഡലിന്റെ പല ഫീച്ചറുകളും പുറത്തു വന്നിരുന്നു.

പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

ഇക്കൂട്ടത്തിൽ പുതിയ XL6 -ലെ നിരവധി ഫീച്ചർ അഡീഷനുകളിൽ ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും വെന്റിലേറ്റഡ് സീറ്റുകൾ ലഭിക്കുമെന്ന് മാരുതി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിലൂടെ മാരുതി സുസുക്കി വാഹനങ്ങളുടെ നിരയിൽ വെന്റിലേറ്റഡ് സീറ്റുകൾ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

വെൻറിലേറ്റഡ് സീറ്റുകൾ അല്ലെങ്കിൽ സീറ്റ് കൂളിംഗ് ഫംഗ്‌ഷണാലിറ്റി ഇന്ത്യൻ കാർ ഉപഭോക്താക്കൾക്ക് ഇടയിൽ വളരെയധികം ഡിമാൻഡുള്ള ഒരു സവിശേഷതയാണ്. പ്രത്യേകിച്ചും രാജ്യത്തിന്റെ കാലാവസ്ഥ കാരണം ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്.

പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

എതിരാളികളായ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി മോഡലുകൾ ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഏറ്റവും പുതിയ XL6 എംപിവിയാവും മാരുതി സുസുക്കിയുടെ മോഡൽ നിരയിൽ നിന്ന് ഈ ഫീച്ചറുമായി എത്തുന്ന ആദ്യ വാഹനം. എന്നാൽ ഇത് അപ്‌ഡേറ്റ് ചെയ്‌ത XL6 -ന്റെ ക്യാബിനിനുള്ളിലെ ഒരേയൊരു ഹൈലൈറ്റ് ആയിരിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

2019 -ൽ ആദ്യമായി പുറത്തിറക്കിയ XL6, എല്ലായ്‌പ്പോഴും എർട്ടിഗ എംപിവിയ്‌ക്ക് കൂടുതൽ പ്രീമിയം ബദലായി സ്ഥാനം പിടിച്ചിരിക്കുന്നു, ആറ് പേർക്ക് ഇരിക്കാനുള്ള സൗകര്യം വാഹനത്തിലുണ്ട്. നെക്സ ശൃംഖലയ്ക്ക് കീഴിൽ വിൽക്കുന്ന, മാരുതി XL6 എക്സ്റ്റീരിയറിൽ കൂടുതൽ സ്റ്റൈലിഷ് വിഷ്വൽ അപ്പീലും അകത്ത് വിശാലമായ ക്യാബിനും വാഗ്ദാനം ചെയ്യുന്നു.

പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

ഇപ്പോഴും ഓഫർ ചെയ്യപ്പെടുന്ന സീറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിൽ വാഹനം വിപണിയിൽ എത്തും. ഗ്രില്ലിലെ ക്രോം സ്ട്രിപ്പ്, ഡ്യുവൽ-ടോൺ അലോയികൾ, പുതിയ ബോഡി കളർ ഓപ്‌ഷനുകൾ എന്നിവ ഉൾപ്പെടുന്ന എക്സ്റ്റേണൽ ഡിസൈൻ ഹൈലൈറ്റുകളിൽ നിരവധി മാറ്റങ്ങൾ വരുത്തി 2022 XL6 വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

അകത്തേക്ക് കടക്കുമ്പോൾ, 2022 XL6 -ൽ മാരുതി മെച്ചപ്പെടുത്തിയ ഫീച്ചറുകൾ പായ്ക്ക് ചെയ്തിരിക്കാൻ സാധ്യത കൂടുതലാണ്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, എംപിവി ഒരു പുതിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സുസുക്കി കണക്റ്റ് കംപാറ്റിബിളിറ്റി എന്നിവയുമായി വരുന്നു.

പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

പുതിയ 1.5 -ലിറ്റർ K15C സീരീസ് ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ വരുന്നതോടെ കാര്യമായ മാറ്റങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ എംപിവിയിലുള്ള K12B എഞ്ചിന് പകരം K15C ഡ്യുവൽജെറ്റ് VVT എഞ്ചിൻ ഇപ്പോഴും 1.5 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റാണ്, എന്നാൽ ഇതിൽ ഇൻജക്ടറുകളുടെ എണ്ണത്തിൽ നിർമ്മാതാക്കൾ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

ഇപ്പോഴത്തെ K12B യൂണിറ്റ് ഒരു സിലിണ്ടറിന് ഒരു ഇൻജക്ടറുമായാണ് എത്തുന്നത്, എന്നാൽ K15C എഞ്ചിൻ ഒരു സിലിണ്ടറിന് രണ്ട് ഇൻജക്ടറുകൾ നൽകുന്നുണ്ട്. ഇത് കമ്പനിക്ക് വാഹനത്തിന്റെ ഫ്യുവലിംഗിന്റെ മേൽ കൂടുതൽ കൺട്രോൾ നൽകുന്നു, അതോടൊപ്പം ഇത് മൈലേജ് വർധിപ്പിക്കാനും സഹായിക്കുന്നു. എഞ്ചിന് ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷനും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

ഈ അപ്പ്ഡേറ്റുകൾ പവർ പ്രൊഡക്ഷൻ വർധിപ്പിക്കും ആയതിനാൽ, 105 PS കരുത്ത് ഉത്പാദിപ്പിക്കുന്ന K12B യൂണിറ്റിന് പകരം K15C എഞ്ചിൻ 115 PS പരമാവധി കരുത്ത് പുറപ്പെടുവിക്കും. മുൻതലമുറ മോഡലിനെ അപേക്ഷിച്ച് 10 PS -ന്റെ അധിക പവറാണ് ഇതിൽ വരുന്നത്.

പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

ഇത് ഒരു മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റിന് ഒപ്പവും പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായും ജോടിയാക്കും. അടുത്തിടെ പുറത്തിറക്കിയ എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിലും ഇതേ സജ്ജീകരണം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

എംപിവിക്ക് പുതിയതായി 360 ഡിഗ്രി ക്യാമറയും മാരുതി വാഗ്ദാനം ചെയ്തേക്കാം, അടുത്തിടെ ബ്രാൻഡ് പുറത്തുവിട്ട ഒരു ടീസർ ഇത് വ്യക്തമാക്കുന്നു. ടൈറ്റ് പാർക്കിംഗ് സ്പേയ്സുകളിൽ വാഹനം അനായാസം പാർക്ക് ചെയ്യാൻ സഹായിക്കുന്നതിന് XL6 -ന്റെ മുകളിൽ നിന്ന് താഴേക്കുള്ള വ്യൂ ഈ ക്യാമറ നൽകുന്നു.

പുത്തൻ XL6 -ൽ വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

XL6 -നായുള്ള ബുക്കിംഗ് ഇതിനോടകം ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്, വാഹനത്തിന്റെ വില ലോഞ്ചിനോടൊപ്പം ബ്രാൻഡ് വ്യക്തമാക്കും.

More from DriveSpark

Article Published On: Thursday, April 21, 2022, 9:34 [IST]
English summary
Maruti suzuki to introduce ventilated seats in its lineup from 2022 xl6
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X