Ciaz -ന് പുത്തൻ ഹൃദയം നൽകാനൊരുങ്ങി Maruti; 1.5 ലിറ്റർ K15C ഡ്യുവൽ ജെറ്റ് മോട്ടോർ സെഡാന് ലഭിക്കും
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) തങ്ങളുടെ ആഭ്യന്തര പ്രൊഡക്ട് നിരയിലേക്ക് ഒരു പുതിയ പവർട്രെയിൻ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 1.5 ലിറ്റർ K15C ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉടൻ പുറത്തിറക്കുന്ന എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിലും അപ്‌ഡേറ്റ് ചെയ്ത XL6 -ലും അരങ്ങേറും.

2022 ജൂണിൽ പുറത്തിറങ്ങുന്ന ഓൾ ന്യൂ ബ്രെസയിലും ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് കൂടാതെ എസ്-ക്രോസ്, സിയാസ് മിഡ്‌സൈസ് സെഡാൻ എന്നിവയിലും ഈ പുത്തൻ പവർ പ്ലാന്റ് നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കും.

മാരുതി സുസുക്കി സിയാസ് 2014 -ലാണ് പ്രാദേശിക തലത്തിൽ അരങ്ങേറ്റം നടത്തിയത്, തുടക്കത്തിൽ 95 PS പവറും 130 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.4 ലിറ്റർ K14B പെട്രോളും 90 PS കരുത്തും 200 Nm പീക്ക് torque ഉം വികസിപ്പിച്ചിരുന്ന 1.3 ലിറ്റർ ഫിയറ്റ് സോഴ്‌സ്ഡ് ഡീസൽ എഞ്ചിനുമായാണ് ഇത് ആദ്യം വിൽപ്പനയ്ക്ക് എത്തിയിരുത്.

2018 ഓഗസ്റ്റിൽ, സിയാസിന് ഒരു മുഖം മിനുക്കൽ ലഭിച്ചിരുന്നു, 1.4 ലിറ്റർ K14B പെട്രോൾ എഞ്ചിൻ വലിയ 1.5 ലിറ്റർ K15B എഞ്ചിനുമായി മാറ്റിസ്ഥാപിച്ചിരുന്നു.

2019 മാർച്ചിൽ, DDiS 200 ഡീസൽ മോട്ടോർ നിർത്തലാക്കി, അത് നിർത്തലാക്കുന്നതിന് മുമ്പ് 95 PS കരുത്തും 225 Nm torque ഉം പുറപ്പെടുവിക്കുന്ന ഒരു ഇൻ-ഹൌസ് ഡെവലപ്പ്ഡ് ഫോർ പോട്ട് E15A ഡീസൽ എഞ്ചിൻ നിലവിൽ വന്നിരുന്നു.

നിലവിൽ അഞ്ച് സീറ്റർ സെഡാനിന് 8.67 ലക്ഷം മുതൽ 11.66 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഇത് ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ എന്നിവയ്‌ക്കെതിരെ മത്സരിക്കുന്നു.

1.5 ലിറ്റർ K15B ഫോർ സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 6,000 rpm -ൽ 104.7 PS പരമാവധി പവറും 4,400 rpm -ൽ 138 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഇതിന് പകരം 1.5 ലിറ്റർ K15C ഡ്യുവൽ ജെറ്റ് എഞ്ചിൻ ഒരു സിലിണ്ടറിന് രണ്ട് ഇൻജക്ടറുകൾ ഉപയോഗിച്ച് ഫ്യുവൽ ഇഞ്ചക്ഷനിൽ മികച്ച നിയന്ത്രണം നൽകുന്നതിനാൽ ഉയർന്ന പവർ ഔട്ട്പുട്ടും കൂടുതൽ കാര്യക്ഷമതയും കൈവരിക്കാനാകും.

115 PS പവർ ഉത്പാദിപ്പിക്കുന്ന K15B -യൂണിറ്റിനേക്കാൾ 10 PS കൂടുതൽ പവർട്രെയിൻ ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി സ്റ്റാൻഡേർഡായി ഘടിപ്പിക്കും.

അതേസമയം പാഡിൽ ഷിഫ്റ്ററോടുകൂടിയ പുതിയ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഒരു ഓപ്ഷനായിരിക്കും. മാരുതി സുസുക്കി എർട്ടിഗയിലും, XL6 ഫെയ്‌സ്‌ലിഫ്റ്റുകളിലും ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയില്ലാതെ ഈ ഗിയർബോക്‌സ് അരങ്ങേറും.

2022 മാരുതി സുസുക്കി സിയാസ് വരും ആഴ്‌ചകളിൽ ലോഞ്ച് ചെയ്‌തേക്കാം, ഇതിന് ചെറിയ കോസ്‌മെറ്റിക് റിവിഷനുകളും ഇന്റീരിയർ അപ്‌ഡേറ്റുകളും ലഭിച്ചേക്കാം.

എംപിവികളുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പുകൾക്ക് ശേഷം, MSIL -ൽ ഈ വർഷാവസാനം പുതിയ ബ്രെസയും ഒരു പുതിയ മിഡ്‌സൈസ് എസ്‌യുവിയും കൊണ്ടുവരും, അതേസമയം ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ 2023 -ലേക്കുള്ള ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളുടെ പൈപ്പ് ലൈനിലാണ്.


Click it and Unblock the Notifications