Ciaz സിഎന്‍ജി ലോഞ്ച് ചെയ്‌തേക്കില്ലെന്ന് Maruti Suzuki; കാരണം ഇതാണ്
മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പനയുടെ 20 ശതമാനം സംഭാവന ചെയ്യുന്നത് അവരുടെ പ്രീമിയം നെക്‌സ മോഡലുകളാണ്. കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി ബലേനോ, XL6 എന്നീ മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ അവതരിപ്പിച്ചത്.

നെക്‌സയുടെ 20 ശതമാനം വില്‍പ്പനയുടെ 60 ശതമാനം വിഹിതവും ബലേനോ ഹാച്ച്ബാക്കില്‍ നിന്നാണ്. വൈകാതെ മോഡലിന്റെ വിഹിതത്തിന്റെ 14-15 ശതമാനം ബലേനോ എസ്-സിഎന്‍ജി ഏറ്റെടുക്കുമെന്നാണ് മാരുതി സുസുക്കിയുടെ പ്രതീക്ഷ. എന്നാല്‍ എന്തുകൊണ്ടാണ് മാരുതി ബലേനോക്കും XL6-നും മാത്രം സിഎന്‍ജി നല്‍കിയതെന്നും സിയാസ് സെഡാന് എന്തുകൊണ്ട് നല്‍കിയില്ലെന്നും ചിലര്‍ക്കെങ്കിലും സംശയം തോന്നിയിരിക്കാം.

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പ്രിയം എസ്‌യുവിയോടാണെന്ന് മാര്‍ക്കറ്റ് വീക്ഷിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാകും.എസ്‌യുവികളോടും മറ്റ് ഉപവിഭാഗങ്ങളോടുമുള്ള താല്‍പര്യം വര്‍ധിക്കുന്നതോടെ സെഡാനുകളുടെയും ഹാച്ച്ബാക്കുകളുടെയും ജനപ്രീതി ഇടിഞ്ഞുവെന്നത് സത്യമാണ്.

കാര്യങ്ങള്‍ ഇങ്ങനെ ആയതോടെ ഹാച്ച്ബാക്കുകളില്‍ നിന്ന് മാറി എസ്‌യുവി, സിഎന്‍ജി മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുകയാണെന്ന് മാരുതി കഴിഞ്ഞ ദിവസം പ്രഖ്യപിച്ചിരുന്നു. എങ്കിലും സെഡാന്‍ സെഗ്‌മെന്റ് മാരുതി സുസുക്കി തന്നെയാണ് ഇപ്പോഴും ഭരിക്കുന്നത്.

'യഥാര്‍ത്ഥത്തില്‍ സെഡാന്‍ സെഗ്മെന്റില്‍ വില്‍പ്പന മൊത്തത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിറകോട്ടാണ്. 2015-16 ല്‍ ഇത് വ്യവസായത്തിന്റെ 24 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 10 ശതമാനമായി കുറഞ്ഞു'-മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

എന്‍ട്രി ലെവല്‍ സെഡാനായ ഡിസയറിന്റെ മികവിലാണ് സെഡാന്‍ വിപണിയില്‍ മാരുതി സുസുക്കിആധിപത്യം പുലര്‍ത്തുന്നത്. മോഡലിന്റെ വിതരണത്തില്‍ നേരിട്ട തടസ്സത്തിന് ശേഷവും മൊത്തം 10 ശതമാനം സെഡാന്‍ വിപണി വിഹിതത്തിന്റെ 7.5 ശതമാനവും നേടിക്കൊണ്ട് ഏറ്റവുമധികം വിറ്റഴിക്കുന്ന കാറായി എന്‍ട്രി സെഡാന്‍ ആയി ഡിസയര്‍ തുടരുന്നതായി ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

അതിനാല്‍ തന്നെ എന്‍ട്രി സെഡാന്‍ സെഗ്മെന്റാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഫ്‌ലീറ്റുകളായാലും സ്വകാര്യ ഉടമസ്ഥതയായാലും അവിടെയാണ് സിഎന്‍ജിക്ക് കൂടുതല്‍ പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രീമിയം മിഡ്-സൈസ് സെഡാനുകളുടെ വിപണി വിഹിതം കുറയുന്നതാണ് സിയാസില്‍ എസ്-സിഎന്‍ജി വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് മാരുതി സുസുക്കി പിന്നാക്കം പോകാനുള്ള കാരണം.

'പ്രീമിയം, മിഡ്-സൈസ് സെഡാനുകള്‍ മൊത്തത്തിലുള്ള വില്‍പ്പനയുടെ 2.5 ശതമാനം മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. ഇതിനാല്‍ ഞങ്ങള്‍ സിയാസ് സിഎന്‍ജി കൊണ്ടുവരാന്‍ സാധ്യതയില്ല' ശ്രീവാസ്തവ പറ

എന്നാല്‍ ഇതേസമയം തന്നെ ഫോക്‌സ്‌വാഗണും സ്‌കോഡയുമെല്ലാം വലിയ പ്രതീക്ഷയിലാണ്. സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിര്‍ടസ് എന്നിവയ്ക്കൊപ്പം സെഡാന്‍ സെഗ്‌മെന്റില്‍ വലിയ മുന്നേറ്റം നടത്താനാണ് അവരുടെ പ്ലാന്‍.

'സെഡാനുകളുടെയല്ല മറിച്ച് ഹാച്ച്ബാക്കുകളുടെ സ്ഥാനം കവര്‍ന്നാണ് എസ്‌യുവി സെഗ്മെന്റ് വളര്‍ന്നതെന്നാണ് വിപണി വിശകലനം കാണിക്കുന്നത്. 2021-ല്‍ മൊത്തം സെഡാന്‍ വില്‍പ്പന 90000-ത്തിനും 95000-ത്തിനും ഇടയിലായിരുന്നു. ഇതില്‍ 75 ശതമാനവും ചെറിയ സബ്-4 മീറ്റര്‍ സെഡാനുകളും 25 ശതമാനം പ്രീമിയം മിഡ്-സൈസ് സെഡാനുകളുമാണ്. ഇതിലാണ് വിര്‍ടസ് സ്ഥാനം പിടിച്ചിരിക്കുന്നത്' ഫോക്‌സ്‌വാഗൺ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

2022-2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സെഡാന്‍ സെഗ്മെന്റ് വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ഒന്നര ലക്ഷം യൂണിറ്റ് വരെ വില്‍പ്പന പ്രതീക്ഷിക്കുന്നു. പ്രതിമാസം 2,500 കാറുകള്‍ വിറ്റഴിച്ച് വിര്‍ടസിലൂടെ സെഗ്മെന്റിന്റെ 15-20 ശതമാനം വിഹിതം പിടിച്ചെടുക്കാനാണ് ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications