"മൈലേജ് കാ ബാപ്പ്" ബാക്കി എല്ലാവർക്കും ആപ്പ്! അതിശയിപ്പിക്കുന്ന ഇന്ധനക്ഷമതയുമായി Maruti Grand Vitara

ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ മിഡ് സൈസ് എസ്‌യുവിയായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഒടുവിൽ രാജ്യത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ കാറുകളിൽ നിന്ന് വെല്ലുവിളി നേരിടുന്ന ബ്രാൻഡിന്റെ മുൻനിര എസ്‌യുവിയായിരിക്കും ഇത്.

അടുത്ത മാസം വരാനിരിക്കുന്ന ടൊയോട്ടയുടെ അർബൻ ക്രൂയിസർ ഹൈറൈഡറിനെതിരേയും ഇത് മത്സരിക്കും. പുതിയ മാരുതി ഗ്രാൻഡ് വിറ്റാരയും 2022 ഓഗസ്റ്റിൽ ഷോറൂമുകളിൽ എത്തും.

മാരുതിയുടെ ഗ്രാൻഡ് വിറ്റാരയും ടൊയോട്ടയുടെ ഹൈറൈഡറും അവയുടെ പ്ലാറ്റ്‌ഫോം, പവർട്രെയിനുകൾ, ഫീച്ചറുകൾ, പാർട്സുകൾ, ഡിസൈൻ ഘടകങ്ങൾ എന്നിവ പങ്കിടുന്നു എന്നതാണ് ശ്രദ്ധേയം.

സുസുക്കിയുടെയും ടൊയോട്ടയുടെയും പങ്കാളിത്തത്തിന് കീഴിൽ പുറത്തിറങ്ങുന്ന ആദ്യ ഉൽപ്പന്നങ്ങളായിരിക്കും ഈ രണ്ട് മോഡലുകളും. എന്നിരുന്നാലും, ചില കോസ്മെറ്റിക് ബിറ്റുകളും സവിശേഷതകളും രണ്ട് എസ്‌യുവികളെയും വ്യത്യസ്തമാക്കുന്നു.

ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, പുതിയ മാരുതി വിറ്റാര എസ്‌യുവി ബ്രാൻഡിന്റെ സിഗ്നേച്ചർ 'ക്രാഫ്റ്റഡ് ഫ്യൂച്ചറിസം' ഡിസൈൻ ശൈലിയാണ് വഹിക്കുന്നത്. സിംഗിൾ സ്ലാറ്റും ഹൈ-ഗ്ലോസ് ബ്ലാക്ക് ആൻഡ് ഡാർക്ക് ക്രോം ഇൻസെർട്ടുകളുമുള്ള വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഗ്രില്ലാണ് ഇതിനുള്ളത്.

എൽഇഡി പ്രൊജക്ടറുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, ത്രീ-പാർട്ട് എൽഇഡി ഡിആർഎല്ലുകൾ, റെയ്സ്ഡ് ബോണറ്റ് എന്നിവ ഇതിന് അഗ്രസ്സീവ് രൂപം നൽകുന്നു.

ഗ്ലോബൽ-സ്പെക്ക് സുസുക്കി അക്രോസിനും പുതിയ എസ്-ക്രോസ് എസ്‌യുവികൾക്കും അനുസൃതമാണ് വാഹനത്തിന്റെ ചില സ്റ്റൈലിംഗ് ഘടകങ്ങൾ. ഗ്രാൻഡ് വിറ്റായുടെ സൈഡ് പ്രൊഫൈൽ ടൊയോട്ട ഹൈറൈഡറിന് സമാനമാണ്. എന്നിരുന്നാലും, ഗ്രാൻഡ് വിറ്റാരയ്ക്ക് വ്യത്യസ്തമായ R17 പ്രിസിഷൻ കട്ട് അലോയി വീൽ ഡിസൈനും ബ്ലാക്ക് നിറത്തിലുള്ള പില്ലറുകളും ഫ്ലോട്ടിംഗ് റൂഫും ഉണ്ട്.

പിൻഭാഗത്ത്, പുതിയ മാരുതി എസ്‌യുവിയിൽ, ഇരുവശത്തും ഹൊറിസോണ്ടലായി പ്രവർത്തിക്കുന്ന ടു-പീസ് റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ‌ലാമ്പുകൾ, ഇവ തമ്മിൽ കണക്ട് ചെയ്യുന്ന ലൈറ്റ് ബാറും സുസുക്കി ലോഗോയുള്ള ടെയിൽ‌ഗേറ്റും അവതരിപ്പിക്കുന്നു. അതിനു തൊട്ടുതാഴെ ഗ്രാൻഡ് വിറ്റാര ബാഡ്ജിംഗ് ഉണ്ട്.

ഇന്റീരിയർ ലേയൗട്ടും അതിന്റെ മിക്ക സവിശേഷതകളും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവിക്ക് സമാനമാണ്. മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് ഡാഷ്‌ബോർഡിലുടനീളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള ഡ്യുവൽ-ടോൺ തീം ലഭിക്കുന്നു.

ഇലക്ട്രിക് ഹൈബ്രിഡ് (സ്ട്രോംഗ് ഹൈബ്രിഡ്) പതിപ്പിന് ഷാംപെയിൻ ഗോൾഡ് ആക്‌സന്റുകളും അതിനോട് പൊരുത്തപ്പെടുന്ന സ്റ്റിച്ച് പാറ്റേണും ഉള്ള ബ്ലാക്ക് ഫോക്‌സ് ലെതർ ലഭിക്കുമ്പോൾ, സ്‌മാർട്ട് ഹൈബ്രിഡ് (മൈൽഡ് ഹൈബ്രിഡ്) മോഡലിന് ഉയർന്ന ലുമിനന്റ് സിൽവർ ആക്‌സന്റുകളോട് കൂടിയ ബോർഡോ ഫോക്‌സ് ലെതർ വരുന്നു. ഡോറുകളിൽ മാച്ചിംഗ് ആക്സന്റുകളുള്ള ഫോക്സ് ലെതറും ഇന്റീരിയറിലെ പിയാനോ ബ്ലാക്ക് ഫിനിഷുകളും വാഹനത്തിന്റെ പ്രീമിയം ഫീലും ആകർഷണവും വർധിപ്പിക്കുന്നു.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി പിന്തുണയ്ക്കുന്ന 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വോയ്‌സ് അസിസ്റ്റ് സിസ്റ്റം, പ്രീമിയം സൗണ്ട് സിസ്റ്റം, എൽഇഡി ഇൻഡിക്കേറ്റർ ഉള്ള വയർലെസ് ചാർജർ, 40+ കണക്റ്റഡ് ഫീച്ചറുകളുള്ള ഇൻ-ബിൽറ്റ് അടുത്ത തലമുറ സുസുക്കി കണക്റ്റ്, 360 ഡിഗ്രി ക്യാമറ , പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് എന്നിവയാണ് ഇതിലെ പ്രധാന ഹൈലൈറ്റുകൾ.

സുരക്ഷയുടെ കാര്യത്തിൽ, എസ്‌യുവിയിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഓൾ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയുണ്ട്.

സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനവുമുള്ള 1.5 ലിറ്റർ K15C പെട്രോൾ എഞ്ചിനുമായി രണ്ട് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് പുതിയ മാരുതി എസ്‌യുവി ലഭ്യമാക്കുന്നത്.

മൈൽഡ് ഹൈബ്രിഡ് പതിപ്പ് 102 PS പവർ ഉണ്ടാക്കുകയും അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരികയും ചെയ്യുമെങ്കിലും, സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റ് e-CVT ട്രാൻസ്മിഷനോടൊപ്പം 116 PS-ന്റെ സംയുക്ത ശക്തി നൽകും. സ്ട്രോംഗ് ഹൈബ്രിഡിൽ 80.2 PS പവറും 141 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ടാകും.

പുതിയ മാരുതി ഗ്രാൻഡ് വിറ്റാര മൈൽഡ് ഹൈബ്രിഡ് സുസുക്കിയുടെ AllGrip AWD സിസ്റ്റത്തോടൊപ്പമായിരിക്കും വരുന്നത്. e-CVT ഉള്ള ഇലക്ട്രിക് ഹൈബ്രിഡ് പതിപ്പ് ലിറ്ററിന് 27.97 കിലോമീറ്റർ (kmpl) മൈലേജും സ്മാർട്ട് ഹൈബ്രിഡ് മോഡൽ മാനുവൽ ഗിയർബോസ്കിനൊപ്പം 21.11 kmpl ഉം ഓട്ടോമാറ്റിക് ഗിയർബോക്സിൽ 20.58 kmpl ഉം മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് കാർ നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ഇതിന്റെ AllGrip മാനുവൽ പതിപ്പ് 19.38 kmpl ഇന്ധനക്ഷമത നൽകും.

പുതിയ മാരുതി ഗ്രാൻഡ് വിറ്റാര ആറ് മോണോടോണിലും മൂന്ന് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലും ലഭിക്കും. മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 4345mm, 1645mm, 1795mm എന്നിങ്ങനെയാണ്. 2600 mm വീൽബേസാണ് എസ്‌യുവിക്കുള്ളത്. ENIGMAX, ENIGMAX X എന്നീ രണ്ട് എക്‌സ്‌ക്ലൂസീവ് ജെന്യുവിൻ നെക്‌സ ആക്‌സസറികളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, July 20, 2022, 13:28 [IST]
English summary
Maruti suzuki unveils all new grand vitara suv with amazing mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X