Maruti Suzuki ഒരുങ്ങിത്തന്നെ; ഓട്ടോ എക്‌സ്‌പോയില്‍ എസ്‌യുവികൾക്കൊപ്പം ഒരു ഉഗ്രൻ ഐറ്റം പ്രദർശിപ്പിക്കും

ഇന്ത്യയിലെ വാഹന പ്രേമികളുടെ ദേശീയ ഉത്സവമായ ഓട്ടോ എക്‌സ്‌പോക്ക് ഏതാനും ദിവസങ്ങള്‍ക്കകം കൊടിയേറും. ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ച കമ്പനികള്‍ വലിയ സര്‍പ്രൈസുകളും ലോഞ്ചുകളും എല്ലാമായി ഒരുങ്ങുകയാണ്. ഇന്ത്യന്‍ വിപണി ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കിയുടെ പ്ലാനുകള്‍ എന്തെന്നറിയാനാണ്.

2022 ല്‍ പുതിയ ബ്രെസ, ഗ്രാന്‍ഡ് വിറ്റാര എസ്‌യുവികള്‍ പുറത്തിറക്കിയ മാരുതി സുസുക്കി അടുത്ത വര്‍ഷം രണ്ട് എസ്‌യുവികള്‍ കൂടി തങ്ങളുടെ ലൈനപ്പിലേക്ക് ചേര്‍ക്കാന്‍ ഒരുങ്ങുകയാണ്. ഹാച്ച്ബാക്കുകളില്‍ നിന്നും സെഡാനില്‍ നിന്നും മാറി എസ്‌യുവികളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ പോകുകയാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ എസ്‌യുവികള്‍ കൂടി എത്തുന്നതോടെ മാരുതി സുസുക്കിക്ക് മുമ്പ് തങ്ങള്‍ കൈയ്യടക്കി വെച്ചിരുന്ന 50 ശതമാനം വിപണി വിഹിതം വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Maruti Suzuki ഒരുങ്ങിത്തന്നെ; ഓട്ടോ എക്‌സ്‌പോയില്‍ എസ്‌യുവികൾക്കൊപ്പം ഒരു ഉഗ്രൻ ഐറ്റം പ്രദർശിപ്പിക്കും

രണ്ട് പുതിയ എസ്‌യുവി മോഡലുകള്‍ കമ്പനി അവതരിപ്പിക്കുമെന്നും രാജ്യത്ത് തങ്ങളുടെ ഉല്‍പ്പന്ന നിര ശക്തിപ്പെടുത്തുമെന്നും മാരുതി സുസുക്കി മാനേജിംഗ് ഡയരക്ടര്‍ ഹിസാഷി ടകൂച്ചി പറഞ്ഞു. രണ്ട് എസ്‌യുവികള്‍ക്ക് പുറമെ, മാരുതി ഒരു പുതിയ ഇവി എസ്‌യുവി കണ്‍സെപ്റ്റും പുറത്തെടുക്കും. ഇത് ഹ്യുണ്ടായി ക്രെറ്റയുടെ വലുപ്പത്തിലുള്ള ഫുള്‍-ഇവി എസ്‌യുവിക്ക് രൂപം നല്‍കുകയും 2025-ഓടെ വില്‍പ്പനയ്ക്കെത്തുകയും ചെയ്യും. YY8 എന്നാണ് ഈ കണ്‍സെപ്റ്റ് ഇവിക്ക് മാരുതി സുസുക്കി ആന്തരികമായി നല്‍കിയിരിക്കുന്ന കോഡ് നാമം.

'നമുക്ക് ഞങ്ങളുടെ ലൈനപ്പ് ശക്തിപ്പെടുത്താന്‍ കഴിയും. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഞങ്ങള്‍ പഴയ സ്ഥാനത്തേക്ക് മടങ്ങും. ഈ വര്‍ഷം ഞങ്ങള്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ബലേനോ, പുതിയ ബ്രെസ, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ വാഹനങ്ങള്‍ അവതരിപ്പിച്ചു. ഇത് ആ ചോദ്യങ്ങള്‍ക്കുള്ള ഒരു ഉത്തരമാണ്. ഞങ്ങള്‍ ഒരു പാതയിലാണ് ഭാവിയില്‍ ഇനിയും ചിലത് വരാനുണ്ട്. ജനുവരിയില്‍ മോട്ടോര്‍ ഷോയില്‍ ഞങ്ങള്‍ രണ്ട് പുതിയ എസ്‌യുവി മോഡലുകള്‍ പ്രദര്‍ശിപ്പിക്കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കഴിയുന്നത്ര ആളുകള്‍ക്ക് മൊബിലിറ്റിയുടെ സന്തോഷം നല്‍കുക എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും, ഇന്ത്യന്‍ ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കുന്നതിനായി കമ്പനി അതിന്റെ ഭാഗത്തുനിന്ന് പ്രവര്‍ത്തിക്കുകയാണെന്നും ടകൂച്ചി പറയുന്നു. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ചില വിടവുകളുണ്ടെന്നും അത് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ പിന്തുണയോടെ അവര്‍ അത് നികത്താന്‍ ശ്രമിക്കുകയാണെന്നും ഹിസാഷി ടകൂച്ചി പറയുന്നു. YWD എന്ന കോഡ് നാമത്തിലുള്ള ജിംനി 5-ഡോര്‍, ബലേനോയെ അടിസ്ഥാനമാക്കിയുള്ള കൂപ്പെ എസ്‌യുവി എന്നിവയാകും കമ്പനി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ രണ്ട് വാഹനങ്ങളും കൂടി 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 2.5 മുതല്‍ 3 ലക്ഷം വരെ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എസ്‌യുവി ഓപ്ഷനുകളുടെ അഭാവം കാരണം മാരുതി സുസുക്കിയുടെ വിപണി വിഹിതം സമീപകാലത്ത് ഇടിഞ്ഞിരുന്നു. അതേസമയം എസ്‌യുവികളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത മുതലെടുത്ത് മാരുതിയുടെ എതിരാളികള്‍ സാഹചര്യം അനുകൂലമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 500 മുതല്‍ 800 ബേസിസ് പോയിന്റുകള്‍ വരെ ഇടിഞ്ഞ് മാരുതി സുസുക്കിയുടെ വിപണി വിഹിതം ഏകദേശം 41-42% ആയി.

എന്നിരുന്നാലും, ഗ്രാന്‍ഡ് വിറ്റാരയ്ക്കൊപ്പം മിഡ്-സൈസ് എസ്‌യുവിയിലേക്കുള്ള പ്രവേശനവും പുതിയ ബ്രെസയുടെ മികച്ച പ്രകടനവും നിമിത്തം മാരുതി സുസുക്കി അവരുടെഎസ്‌യുവി വിപണി വിഹിതം മെച്ചപ്പെടുത്തി. ഇലക്ട്രിക് കണ്‍സെപ്റ്റ് എസ്‌യുവി, രണ്ട് പുതിയ എസ്‌യുവികള്‍, വാഗണ്‍ആര്‍ ഫ്‌ലെക്‌സ് ഫ്യൂവല്‍ പ്രോട്ടോടൈപ്പ് എന്നിവക്കൊപ്പം ഗ്രാന്‍ഡ് വിറ്റാര, XL6, സിയാസ്, എര്‍ട്ടിഗ, ബ്രെസ, ബലേനോ, സ്വിഫ്റ്റ് തുടങ്ങിയ നിലവിലുള്ള ഉല്‍പ്പന്നങ്ങളുടെ കസ്റ്റമൈസ്ഡ് ശ്രേണി ഉള്‍പ്പെടെ 16 വാഹനങ്ങളാണ് 2023 ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി പ്രദര്‍ശിപ്പിക്കുന്നത്. 2023 ഓട്ടോ എക്സ്പോ ഹാളിലെ ഒമ്പതാം നമ്പര്‍ സ്റ്റാള്‍ ആയിരിക്കും മാരുതി സുസുക്കിയുടേത്.

ഇന്ത്യയില്‍ 2020-ലാണ് അവസാനമായി ഓട്ടോ എക്സ്പോ അരങ്ങേറിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ ഷോയുടെ 2022 എഡിഷന്‍ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് റദ്ദാക്കിയത്.2023 ഓട്ടോ എക്‌സ്‌പോ 2023 ജനുവരി 13 മുതല്‍ 18 വരെയാണ് അരങ്ങേറുന്നത്. ഓട്ടോ എക്സ്പോയുടെ കംപോണന്റ് ഷോ ഡല്‍ഹി പ്രഗതി മൈദാനിലും എക്സ്പോ മാര്‍ട്ട് ഗ്രേറ്റര്‍ നേയിഡയിലുമാകും. ജനുവരി 12 മുതല്‍ ജനുവരി 14 വരെ മാധ്യമങ്ങള്‍ക്കും ഡീലര്‍മാര്‍ക്കും മറ്റ് ബിസിനസ് സന്ദര്‍ശകര്‍ക്കുമായി ഓട്ടോ ഷോ തുറന്നിരിക്കും. ജനുവരി 15 മുതല്‍ 18 വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്സ്പോ സന്ദര്‍ശിക്കാം. ജനുവരി 18-നാണ് ഷോയുടെ സമാപനം. 2023 ഓട്ടോ എക്‌സ്‌പോയുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക്മൈഷോയിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

More from DriveSpark

Article Published On: Tuesday, December 20, 2022, 12:41 [IST]
English summary
Maruti suzuki will display 16 vehicles at auto expo 2023 including ev suv concept and 2 new suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X