അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടൻ

കഴിഞ്ഞ 6 മാസമായി പുതിയതും, നവീകരിച്ചതുമായ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ബ്രാന്‍ഡ് ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

ഇതില്‍ പുതുതലമുറ സെലേറിയോ, പരിഷ്‌കരിച്ച ബലേനോ, ഡിസയര്‍ സിഎന്‍ജി, വാഗണ്‍ആര്‍, എര്‍ട്ടിഗ, XL6 എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ വലിയ പദ്ധതികളുമായി കമ്പനി മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഇനിയും നവീകരിച്ചതും പുതിയതുമായി നിരവധി മോഡലുകള്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള അടുത്ത വലിയ ലോഞ്ച് പുതുതലമുറ ബ്രെസയായിരിക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നവീകരിച്ച സബ് കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി അവസരങ്ങളില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മാരുതി ഇപ്പോള്‍ മനേസര്‍ ആസ്ഥാനമായുള്ള നിര്‍മ്മാണ കേന്ദ്രത്തില്‍ പുതുതലമുറ ബ്രെസയുടെ നിര്‍മ്മാണം ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

ആന്തരികമായി YXA എന്ന രഹസ്യനാമമുള്ള, സബ് കോംപാക്ട് എസ്‌യുവിയുടെ ഏറ്റവും പുതിയ ആവര്‍ത്തനം അടുത്ത മാസം ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

പിന്നാലെ ഈ മോഡല്‍ ഉടന്‍ തന്നെ വില്‍പ്പനയ്ക്കെത്തുകയും ചെയ്യും. ബ്രെസയുടെ മൊത്തത്തിലുള്ള ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെങ്കിലും, വരാനിരിക്കുന്ന മോഡലില്‍ അതിന്റെ എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

പുതിയ ബ്രെസയ്ക്ക് അതിന്റെ പുറംഭാഗം മുതല്‍, പുതിയ ഗ്രില്ലിന്റെ രൂപവും രൂപകല്‍പ്പനയും ഉള്‍ക്കൊള്ളുന്ന ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗം ലഭിക്കും. സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പുതിയ ഡ്യുവല്‍ പോഡ് പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും വാഹനത്തിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

ഫ്രണ്ട് ബമ്പര്‍ ചെറുതായി റീപ്രൊഫൈല്‍ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ പുതിയ എല്‍ഇഡി ഫോഗ് ലാമ്പുകളും ഒരു ഫോക്‌സ് സ്‌കിഡ് പ്ലേറ്റും ഉണ്ടാകും. അലോയ് വീല്‍ രൂപകല്‍പനയില്‍ മാറ്റം വരാമെങ്കിലും, സൈഡ് പ്രൊഫൈല്‍ സമാനമായ ബോക്സി സിലൗറ്റിനൊപ്പം തുടരുകയും ചെയ്യും.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

സമീപകാല സ്‌പൈ ചിത്രങ്ങളില്‍ കണ്ടതുപോലെ ന്യൂ-ജെന്‍ ബ്രെസയുടെ പിന്‍ പ്രൊഫൈല്‍ നിലവിലെ മോഡലിന് സമാനമാണ്. എന്നിരുന്നാലും, പുതിയ എല്‍ഇഡി ടെയില്‍ലാമ്പുകളുടെയും റീപ്രൊഫൈല്‍ഡ് ബമ്പറിന്റെയും രൂപത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് റെയിലുകള്‍, റൂഫ് മൗണ്ടഡ് സ്പോയിലര്‍, റിയര്‍ വിന്‍ഡ്സ്‌ക്രീന്‍ വൈപ്പര്‍ എന്നിവയാണ് പുതിയ ബ്രെസയില്‍ നമ്മള്‍ കാണുന്ന മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

അപ്ഡേറ്റ് ചെയ്ത പുറംഭാഗത്തിന് പുറമെ, പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററികളും ഡാഷ്ബോര്‍ഡ് ലേഔട്ടും ഉള്‍പ്പെടെ അപ്ഡേറ്റ് ചെയ്ത ഇന്റീരിയറുകളും ന്യൂ-ജെന്‍ ബ്രെസയുടെ സവിശേഷതകളായിരിക്കും. എന്നിരുന്നാലും ഇത് സ്ഥിരീകരിക്കാന്‍ കഴിയുന്ന ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാല്‍ സമ്പുഷ്ടമായതിനാല്‍ സബ് കോംപാക്ട് എസ്‌യുവി സവിശേഷതകളുടെ കാര്യത്തിലും കൂടുതല്‍ സമ്പന്നമായിരിക്കും.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

ഇലക്ട്രിക് സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് കണക്റ്റിവിറ്റി, സുസുക്കി കണക്ട് ഇന്‍-കാര്‍ ടെലിമാറ്റിക്‌സ് എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് ശ്രദ്ധേയമായ ഫീച്ചറുകള്‍. പുതിയ ബ്രെസയുടെ ഓട്ടോമാറ്റിക് വേരിയന്റുകളില്‍ പാഡില്‍ ഷിഫ്റ്ററുകളും ഉണ്ടാകും.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

നിലവില്‍ മാരുതി വാഹനങ്ങള്‍ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നുവെന്ന് വേണം പറയാന്‍. ഈ കാലയളവില്‍ പുറത്തുവന്ന എല്ലാ മോഡലുകളിലും മികച്ച സുരക്ഷ ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

അതുകൊണ്ട് തന്നെ വരാനിരിക്കുന്ന പുതുതലമുറ ബ്രെസയും സുരക്ഷ ഫീച്ചറുകളുടെ കാര്യത്തില്‍ ഒട്ടും പിന്നിലായിരിക്കില്ലെന്ന് വേണം പറയാന്‍. ആറ് വരെ എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ ഡിസന്റ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ നവീകരിച്ച ബ്രെസയിലെ സുരക്ഷയും മാരുതി വര്‍ധിപ്പിക്കും.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 103 bhp കരുത്തും 137 Nm torque ഉം ഉത്പാദിപ്പിക്കുന്ന നവീകരിച്ച 1.5 ലിറ്റര്‍ K15C നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റായിരിക്കും രണ്ടാം തലമുറ ബ്രെസയ്ക്ക് കരുത്ത് പകരുന്നത്.

അടുത്ത ഊഴം 2022 Maruti Brezza-യുടേത്; അവതരണം ഉടനെയെന്ന് റിപ്പോര്‍ട്ട്

ഈ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പഴയ 4-സ്പീഡ് യൂണിറ്റിന് പകരമായി ഒരു പുതിയ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കും. ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫംഗ്ഷണാലിറ്റി വാഗ്ദാനം ചെയ്യുന്ന മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ഇത് ജോടിയാക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Article Published On: Tuesday, April 26, 2022, 10:23 [IST]
English summary
Maruti suzuki will introduce 2022 brezza soon in india read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X