Grand Vitara-യ്ക്ക് സിഎന്‍ജി പതിപ്പുമായി Maruti Suzuki; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

വിപണിയില്‍ മികച്ച പ്രകടനമാണ് ഗ്രാന്‍ഡ് വിറ്റാര നടത്തുന്നതെന്ന് വേണം പറയാന്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന ബുക്കിംഗ് കണക്കുകളും, കാത്തിരിപ്പ് കാലയളവും ഇത് വെളിപ്പെടുത്തുകയും ചെയ്യുന്നു.

Grand Vitara-യ്ക്ക് സിഎന്‍ജി പതിപ്പുമായി Maruti Suzuki; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ഇന്‍ഡോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് വില്‍പ്പനയുടെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എത്തിയ ആദ്യ മാസത്തില്‍ തന്നെ ഈ മോഡല്‍ 8,000-ത്തിലധികം വില്‍പ്പനയുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മിഡ്-സൈസ് എസ്‌യുവിയായി മാറുകയും ചെയ്തിരുന്നു.

Grand Vitara-യ്ക്ക് സിഎന്‍ജി പതിപ്പുമായി Maruti Suzuki; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

ബ്രാന്‍ഡിന്റെ രാജ്യത്തെ ആദ്യത്തെ സ്‌ട്രോംഗ് ഹൈബ്രിഡ് വാഹനമാണിത്. നിലവില്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര 103 bhp കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ K15C പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 115 bhp കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ 3-സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് വരുന്നത്.

Grand Vitara-യ്ക്ക് സിഎന്‍ജി പതിപ്പുമായി Maruti Suzuki; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, ഒരു e-CVT എന്നിവ ഉള്‍പ്പെടുന്നു. സുസുക്കിയുടെ AllGrip AWD സിസ്റ്റം മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ വകഭേദങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു.

Grand Vitara-യ്ക്ക് സിഎന്‍ജി പതിപ്പുമായി Maruti Suzuki; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി പതിപ്പ് കമ്പനി ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ടൊയോട്ട ഹൈറൈഡര്‍ സിഎന്‍ജിക്ക് സമാനമായി, മാരുതി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയും സുസുക്കിയുടെ 1.5 ലിറ്റര്‍ K15C, 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Grand Vitara-യ്ക്ക് സിഎന്‍ജി പതിപ്പുമായി Maruti Suzuki; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റുള്ള അതേ പെട്രോള്‍ മോട്ടോര്‍ XL6, എര്‍ട്ടിഗ സിഎന്‍ജി മോഡലുകളില്‍ ലഭ്യമാണ്. സാധാരണ പെട്രോള്‍ യൂണിറ്റ് 101 bhp കരുത്തും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍, സിഎന്‍ജി പതിപ്പ് അല്‍പ്പം ശക്തിയും ടോര്‍ക്കും കുറവായിരിക്കും. മാരുതി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാകും ലഭ്യമാക്കുക.

Grand Vitara-യ്ക്ക് സിഎന്‍ജി പതിപ്പുമായി Maruti Suzuki; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

ഇതിന്റെ മൈലേജ് 26.10km/kg ആയിരിക്കും, ഇത് 26.32km/kg വാഗ്ദാനം ചെയ്യുന്ന XL6 സിഎന്‍ജിയേക്കാള്‍ അല്പം കുറവാണ്. റിപ്പോര്‍ട്ട് അനുസരിച്ച് മിഡ്-സ്‌പെക്ക് ഡെല്‍റ്റ, ആല്‍ഫ ട്രിമ്മുകളില്‍ മാത്രമേ സിഎന്‍ജി കിറ്റ് ലഭ്യമാക്കുകയുള്ളൂ. കൂടാതെ അവയുടെ സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ എതിരാളികളേക്കാള്‍ ചെറുതായി പ്രീമിയം വിലയും വാഹനത്തിന് ലഭിച്ചേക്കും.

Grand Vitara-യ്ക്ക് സിഎന്‍ജി പതിപ്പുമായി Maruti Suzuki; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

സിഎന്‍ജി ഇന്ധന ഓപ്ഷനുമായി വരുന്ന ഇന്ത്യയിലെ രണ്ടാമത്തെ മിഡ്-സൈസ് എസ്‌യുവിയായിരിക്കും മാരുതി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി. ഇന്‍ഡോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വരും ആഴ്ചകളില്‍ മാരുതി ബ്രെസയുടെ സിഎന്‍ജി പതിപ്പിനെ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഡീലര്‍ഷിപ്പുകളില്‍ മോഡല്‍ എത്തിത്തുടങ്ങിയതായി വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു.

Grand Vitara-യ്ക്ക് സിഎന്‍ജി പതിപ്പുമായി Maruti Suzuki; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

1.5 ലിറ്റര്‍ K15C പെട്രോള്‍ എഞ്ചിനും സിഎന്‍ജി കിറ്റും നല്‍കുന്ന 7 വേരിയന്റുകളില്‍ ഇത് വാഗ്ദാനം ചെയ്യും. ഈ സജ്ജീകരണം 87 bhp കരുത്തും 122 Nm പവറും നല്‍കും. ഇതിന്റെ ഇന്ധനക്ഷമത 25-30km/kg ആയിരിക്കും. വാഹനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ കമ്പനി വെളിപ്പെടുത്തുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

Grand Vitara-യ്ക്ക് സിഎന്‍ജി പതിപ്പുമായി Maruti Suzuki; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

ഗ്രാന്‍ഡ് വിറ്റാരയിലേക്ക് വരുകയാണെങ്കില്‍, 75,000-ല്‍ അധികം ബുക്കിംഗുകള്‍ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. അതില്‍ 13,000-ല്‍ അധികം വാഹനങ്ങള്‍ ഡെലിവറി നടത്തിയതായും കമ്പനി പറയുന്നു.

Grand Vitara-യ്ക്ക് സിഎന്‍ജി പതിപ്പുമായി Maruti Suzuki; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

മാത്രമല്ല, ഗ്രാന്‍ഡ് വിറ്റാരയുടെ മൊത്തം ബുക്കിംഗിന്റെ 35 ശതമാനവും നിലവില്‍ അതിന്റെ സ്‌ട്രോഗ് ഹൈബ്രിഡ് വേരിയന്റുകള്‍ക്കാണ് ലഭിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാരയുടെ കാത്തിരിപ്പ് കാലയളവ് നിലവില്‍ വേരിയന്റിനെ ആശ്രയിച്ച് 2-8 മാസം വരെയാണ്.

Article Published On: Thursday, November 10, 2022, 17:30 [IST]
English summary
Maruti suzuki will introduce grand vitara cng soon in india what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X