Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; 2022 Ertiga, XL6 മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

പോയ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം നിരവധി പദ്ധതികളാണ് തങ്ങള്‍ക്കുള്ളതെന്ന് ആഭ്യന്തര നിര്‍മാതാക്കളായ മാരുതി സുസുക്കി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 2022 ആരംഭിച്ച് രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

മാരുതി ഇതിനോടകം തന്നെ ഒന്നിലധികം പുതിയ കാര്‍ ലോഞ്ചുകള്‍ നടത്തുകയും ചെയ്തു. അവര്‍ ഈ വര്‍ഷം കുറഞ്ഞത് 4 പുതിയ / അപ്ഡേറ്റ് ചെയ്ത കാറുകളെങ്കിലും പുറത്തിറക്കി. മാത്രമല്ല നിരവധി മോഡലുകളുടെ നവീകരിച്ച് പതിപ്പുകളും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും ഉടന്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കി.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

ഇത് വ്യക്തമാക്കുന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വൈകാതെ തന്നെ എര്‍ട്ടിഗയുടെയും, XL6-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ കാലതാമസം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി എര്‍ട്ടിഗയുടെയും, XL6-ന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയതയാണ് സൂചന.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

കിയയുടെ നാലമത്തെ വാഹനമായ കാരെന്‍സ് എംപിവി സെഗ്മെന്റിലേക്ക് അടുത്തിടെ എത്തിയതോടെയാണ് പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ മാരുതിയും കളംമാറ്റുന്നത്. ബുക്കിംഗിലും വില്‍പ്പനയിലും വലിയ സ്വീകാര്യത നേടി മുന്നേറുകയാണ് കാരെന്‍സ്. ഇതെല്ലാം മനസ്സില്‍വെച്ചാണ് ഇപ്പോള്‍ മാരുതിയും രംഗത്തെത്തുന്നത്.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

മാരുതി 2022 എര്‍ട്ടിഗയും 2022 XL6 ഉം വരും ആഴ്ചകളില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ആദ്യ യൂണിറ്റുകള്‍ ഡീലര്‍ യാര്‍ഡുകളില്‍ എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

2022 മാരുതി എര്‍ട്ടിഗ, XL6 - അപ്‌ഡേറ്റുകള്‍

2022-ല്‍ ശക്തമായ അപ്ഡേറ്റുകള്‍ ലഭിച്ച ബലേനോയില്‍ നിന്ന് വ്യത്യസ്തമായി, പുതിയ എര്‍ട്ടിഗയ്ക്കും XL6-നും സൂക്ഷ്മമായ അപ്ഡേറ്റുകള്‍ മാത്രമാകും ലഭിക്കുക. പുതിയ വാഗണ്‍ആര്‍ പോലെ. എര്‍ട്ടിഗയ്ക്കും XL6 നും പുതിയ ഫ്രണ്ട് ഗ്രില്ലും അലോയ്കളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

അപ്ഡേറ്റ് ചെയ്ത XL6 നെക്സാവേവ് ഗ്രില്‍ പോലെയുള്ള ബലേനോയ്ക്ക് ലഭിക്കും - ഇത് വരാനിരിക്കുന്ന മാരുതി ടൊയോട്ട എസ്‌യുവിയിലും കാണാന്‍ സാധിക്കും. ഇതുകൂടാതെ, ഇതിന് ചില പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കും.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

ഉള്ളില്‍, ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 2022 ബലെനോയില്‍ ആദ്യമായി ഓഫര്‍ ചെയ്ത പുതിയ സ്മാര്‍ട്ട്‌പ്ലേ പ്രോ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യും. മ്യൂസിക് സിസ്റ്റം സ്പീക്കറുകള്‍ക്കും ഒരു അപ്ഡേറ്റ് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

2022 മാരുതി എര്‍ട്ടിഗ XL6 - എഞ്ചിന്‍ സവിശേഷതകള്‍

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 2022 എര്‍ട്ടിഗയിലോ XL6-ലോ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 105 bhp പവറും 138 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റ് നല്‍കുന്നത് തുടരും.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

നിലവിലെ മോഡലില്‍ നിന്നുള്ള മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മാറ്റമില്ലാതെ തുടരും. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ 5-സ്പീഡ് മാനുവലും പുതിയ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോ-ബോക്‌സും ആയിരിക്കും.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

എര്‍ട്ടിഗയുടെയും XL6 ഓട്ടോമാറ്റിക്കിന്റെയും നിലവിലെ പതിപ്പുകള്‍ 4 സ്പീഡ് ഓട്ടോമാറ്റിക്കാണ്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

ലോഞ്ചും, എതിരാളികളും

കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ സ്ഥലവും കൂടുതല്‍ കരുത്തുറ്റ എഞ്ചിന്‍ ഓപ്ഷനുകളുമായി വരുന്ന കിയ കാരെന്‍സിന്റെ വരവോടെ - മാരുതി എംപിവികള്‍ക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

പെട്രോള്‍ എഞ്ചിന് പുറമെ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനും കിയ കാരന്‍സ് വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ 50 ശതമാനം കാരെന്‍സ് ഉപഭോക്താക്കളും ഡീസല്‍ വേരിയന്റാണ് തിരഞ്ഞെടുക്കുന്നതെന്ന് കിയ പറഞ്ഞു.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

എര്‍ട്ടിഗയും XL6-ഉം ചേര്‍ന്ന് എല്ലാ മാസവും 10,000-ത്തിലധികം യൂണിറ്റുകള്‍ വില്‍പ്പനയില്‍ സൃഷ്ടിക്കുന്നു. 2022 ഫെബ്രുവരിയില്‍ അവരുടെ വില്‍പ്പന 5,300 യൂണിറ്റായിരുന്നപ്പോള്‍ കാരെന്‍സ് ബുക്കിംഗുകള്‍ 50,000 കടന്നതായി കിയ പ്രഖ്യാപിച്ചിരുന്നു.

Kia Carens എത്തിയതിന് പിന്നാലെ കാര്യങ്ങള്‍ വേഗത്തിലാക്കി Maruti; Ertiga, XL6 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

എര്‍ട്ടിഗ, XL6 ഉപഭോക്താക്കള്‍ കിയ കാരെന്‍സ് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കായി ആകര്‍ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ മാസം ഇരുവരുടെയും ലോഞ്ച് പ്രതീക്ഷിക്കുന്നതിനാല്‍, എര്‍ട്ടിഗ, XL6 ഉപഭോക്താക്കളെ എങ്ങനെ നിലനിര്‍ത്താന്‍ മാരുതി പദ്ധതിയിടുന്നുവെന്ന് വാഹനങ്ങളുടെ അവതരണ ശേഷം മാത്രമാകും പറയാന്‍ സാധിക്കുക.

More from DriveSpark

Article Published On: Saturday, March 12, 2022, 15:37 [IST]
English summary
Maruti suzuki will launch 2022 ertiga and xl6 facelift soon in india details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X