2023 ഏപ്രിലിന് മുമ്പ് എല്ലാ മോഡലുകളും E20 ഫ്യുവൽ കോംപ്ലയിന്റാക്കാനൊരുങ്ങി Maruti
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി രാജ്യത്ത് പുതിയ കാറുകളുടെയും എസ്‌യുവികളുടെയും വിപുലമായ ശ്രേണി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

പുതിയ ബലേനോ, ന്യൂ ജെൻ എർട്ടിഗ, പുതിയ XL6 ഫെയ്‌സ്‌ലിഫ്റ്റ് എന്നിവ കമ്പനി ഇതിനകം തന്നെ വിപണിയിൽ അവതരിപ്പിച്ചു. അടുത്ത ഒന്ന് രണ്ട് വർഷത്തിനുള്ളിൽ MSIL നാല് പുതിയ എസ്‌യുവികളും പുറത്തിറക്കും.

നഷ്‌ടമായ വിപണി വിഹിതം വീണ്ടെടുക്കാൻ ഒന്നിലധികം പവർട്രെയിൻ സാങ്കേതികവിദ്യകളിൽ മാർട്ടുയി സുസുക്കി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2023 -ഓടെ E20 മെറ്റീരിയൽ കോംപ്ലയിന്റ് വാഹനങ്ങൾ പുറത്തിറക്കാനുള്ള പാതയിലാണ് മാരുതി സുസുക്കിയെന്ന് അടുത്തിടെ പുറത്തുവന്ന ഒരു പുതിയ മാധ്യമ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇതോടൊപ്പം, ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ സംവിധാനമുള്ള കാറുകളും കമ്പനി സമീപഭാവിയിൽ പുറത്തിറക്കും. 2025 -ൽ രാജ്യത്ത് ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് മാരുതി സുസുക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡീസൽ വിപണിയിൽ വീണ്ടും പ്രവേശിക്കാൻ മാരുതി സുസുക്കിക്ക് പദ്ധതിയില്ല, അതിനാൽ തന്നെ കൂടുതൽ ഗ്രാൻ ഓപ്ഷനുകളായ സിഎൻജിയിലും ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യയിലും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പവർട്രെയിൻ സാങ്കേതികവിദ്യയിൽ, മൈൽഡ് ഹൈബ്രിഡുകളും പിന്നീട് ശക്തമായ ഹൈബ്രിഡുകളും ഇവികളും അവതരിപ്പിക്കുന്നതിന്റെ പാത പിന്തുടരുക എന്നതാണ് കമ്പനിയുടെ ഇലക്ട്രിഫിക്കേഷൻ സ്ട്രാറ്റജി എന്ന് മാരുതി സുസുക്കി ചീഫ് ടെക്‌നോളജി ഓഫീസർ സിവി രാമൻ പറഞ്ഞു.

2023 ഏപ്രിലിന് മുമ്പ് എല്ലാ മാരുതി സുസുക്കി വാഹനങ്ങളും E20 മെറ്റീരിയലിന് അനുസൃതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023 ഓടെ കമ്പനി വാഹനങ്ങളുടെ ട്യൂണിംഗ് ആരംഭിക്കും.

E20 എന്നത് 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേർന്ന ഫ്യുവൽ മിക്സാണ്, 2025 ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ചെറിയ ബാറ്ററി പാക്കിനൊപ്പം ഇന്റേണൽ കംബസ്റ്റൻ എഞ്ചിനുകളും ഇലക്ട്രിക് മോട്ടോറുകളും ഉൾപ്പെടുന്ന ഹൈബ്രിഡ് വാഹനങ്ങളിലാണ് മാരുതി സുസുക്കി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യ മാരുതി ഹൈബ്രിഡ് കാർ YFG എന്ന കോഡ് നേമിൽ ഒരുങ്ങുന്ന ഒരു പുതിയ കോംപാക്ട് എസ്‌യുവി ആയിരിക്കും.

ദീപാവലിക്ക് മുമ്പ് ഈ ഉത്സവ സീസണിൽ ഇത് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, VW ടൈഗൂൺ, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ എന്നിവയ്‌ക്കെതിരെയാണ് കോംപാക്ട് എസ്‌യുവി സ്ഥാനം പിടിക്കുക.

മറ്റ് അനുബന്ധ വാർത്തകളിൽ ഇനി വരാനിരിക്കുന്ന മാരുതി മോഡലുകളിൽ വിറ്റാര ബ്രെസയുടെ നവീകരിച്ച പതിപ്പ്, ടൊയോട്ടയ്‌ക്കൊപ്പം ആഗോള മിഡ് സൈസ് ഇലക്ട്രിക് എസ്‌യുവി, ഏഴ് സീറ്റർ മിഡ് സൈസ് എസ്‌യുവി, ബലേനോയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് എസ്‌യുവി കൂപ്പെ എന്നിവ ഉൾപ്പെടുന്നു. അതോടൊപ്പം ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരെ മത്സരിക്കാൻ അഞ്ച് സീറ്റർ മിഡ് സൈസ് എസ്‌യുവിയിലും നിർമ്മാതാക്കൾ പ്രവർത്തിക്കുന്നു.

ടൊയോട്ടയുടെ DNGA പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു പതിപ്പാണ് ഇതിൽ വരുന്നത്. മിഡ് സൈസ് എസ്‌യുവി ഈ വർഷാവസാനം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു, മാരുതി മോഡലിന് പിന്നാലെ അതിന്റെ ടൊയോട്ട സഹോദരനും വിൽപ്പനയ്ക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു.

അതിന് ശേഷം Y17 എന്ന കോഡ് നെയിം നൽകിയിരിക്കുന്ന ത്രീ റോ എസ്‌യുവി താമസിയാതെ വിപണിയിൽ എത്തും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകസാർ, എംജി ഹെക്ടർ പ്ലസ് മഹീന്ദ്ര XUV700, എന്നിവ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയതിനാൽ ഏഴ് സീറ്റർ എസ്‌യുവികളുടെ ജനപ്രീതി വർധിക്കുന്നത് നാം കണ്ടു.

മാരുതി സുസുക്കി Y17 ഹ്യുണ്ടായി അൽകസാറിനെതിരെ നേരിട്ട് മത്സരിക്കും, പുതിയ മാരുതി സുസുക്കി എസ്‌യുവി, എർട്ടിഗയുടെ HEARTECT ആർക്കിടെക്ചറിൽ ഒരുങ്ങും. ഇതിന്റെ ലോഞ്ചിനെ കുറിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications