Maruti Suzuki XL6 സിഎന്‍ജി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

മാരുതി സുസുക്കി ഇന്ത്യയില്‍ അതിന്റെ സിഎന്‍ജി പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അതിന്റെ മിക്ക അരീന മോഡലുകളും സിഎന്‍ജി വേരിയന്റുകളാല്‍ സജ്ജീകരിച്ചതിന് ശേഷം, മാരുതി അതിന്റെ നെക്സ മോഡലുകളിലേക്കും ഇത് വിപുലീകരിച്ചിരിക്കുകയാണ്.

Maruti Suzuki XL6 സിഎന്‍ജി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

തല്‍ഫലമായി, സിഎന്‍ജി ഓപ്ഷനുകള്‍ ലഭിക്കുന്ന ആദ്യത്തെ മാരുതി സുസുക്കി നെക്‌സ മോഡലുകളായി മാറിയിരിക്കുകയാണ് പുതിയ ബലേനോയും XL6 എംപിവിയും.

Maruti Suzuki XL6 സിഎന്‍ജി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

നിങ്ങള്‍ പ്യുവര്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു എംപിവിക്കായി തിരയുകയാണെങ്കില്‍, XL6 നിങ്ങള്‍ക്ക് അനുയോജ്യമായ വാഹനമാണെന്ന് വേണം പറയാന്‍. മാരുതി സുസുക്കി XL6 സിഎന്‍ജിയെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

Maruti Suzuki XL6 സിഎന്‍ജി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

വേരിയന്റ് & വില

മാരുതി സുസുക്കി XL6 സിഎന്‍ജി, സീറ്റ മാനുവല്‍ എന്ന ഒറ്റ വേരിയന്റിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് 12.24 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 30,821 രൂപയ്ക്ക് XL6-നായി മാരുതി സുസുക്കിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്.

Maruti Suzuki XL6 സിഎന്‍ജി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

ഡിസൈന്‍ & അളവുകള്‍

പുതിയ മാരുതി സുസുക്കി XL6 സിഎന്‍ജി അതിന്റെ പെട്രോള്‍ പതിപ്പിന്റെ അതേ രൂപകല്‍പ്പനയില്‍ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. മുന്‍ ഗ്രില്ലില്‍ ഇരട്ട ക്രോം സ്ട്രിപ്പുകളുള്ള മസ്‌കുലര്‍ ഫ്രണ്ട് ഫാസിയ, താഴത്തെ പകുതിയിലും ചുറ്റിലും വീല്‍ ആര്‍ച്ചുകള്‍, റൂഫ് റെയിലുകള്‍, അത്യാധുനിക ഹെഡ്‌ലൈറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

Maruti Suzuki XL6 സിഎന്‍ജി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

അതിന്റെ പെട്രോള്‍ പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈനില്‍ വ്യത്യാസമില്ലെന്ന് വേണം പറയാന്‍. അളവുകളുടെ കാര്യത്തിലും, മാരുതി സുസുക്കി XL6 അതിന്റെ പെട്രോള്‍ പതിപ്പിന് തുല്യമാണ്. XL6 സിഎന്‍ജിയിക്ക് 4,445 mm നീളവും 1,775 mm വീതിയും 1,755 mm ഉയരവും 2,740 mm വീല്‍ബേസും ഉണ്ട്.

Maruti Suzuki XL6 സിഎന്‍ജി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

എക്സ്റ്റീരിയര്‍ & ഇന്റീരിയര്‍ സവിശേഷതകള്‍

16 ഇഞ്ച് അലോയ് വീലുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഡിആര്‍എല്‍ ഉള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഷാര്‍ക്ക്-ഫിന്‍ ആന്റിന, ബോഡി-നിറമുള്ള ഒആര്‍വിഎം എന്നിവ എക്സ്റ്റീരിയര്‍ സവിശേഷതകളാണ്.

Maruti Suzuki XL6 സിഎന്‍ജി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

അകത്ത്, XL6 സിഎന്‍ജിക്ക് പൂര്‍ണ്ണമായും ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ചാരിയിരിക്കുന്ന മൂന്നാം നിര സീറ്റുകള്‍, രണ്ടാം നിരയ്ക്കുള്ള വെന്റുകളുള്ള ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ്-മൌണ്ട് ചെയ്ത കണ്‍ട്രോളുകള്‍, കണക്റ്റുചെയ്ത കാര്‍ സാങ്കേതികവിദ്യ എന്നിവയും ലഭിക്കുന്നു.

Maruti Suzuki XL6 സിഎന്‍ജി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

സുരക്ഷ ഫീച്ചറുകളില്‍ നാല് എയര്‍ബാഗുകള്‍, EBD ഉള്ള ABS, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, റിവേഴ്‌സ് ക്യാമറ, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

Maruti Suzuki XL6 സിഎന്‍ജി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

എഞ്ചിന്‍ സ്‌പെസിഫിക്കേഷന്‍ & ഗിയര്‍ബോക്‌സ്

പുതിയ മാരുതി സുസുക്കി XL6 സിഎന്‍ജിയുടെ എഞ്ചിന്‍ സവിശേഷതകള്‍ പരിശോധിച്ചാല്‍, അതേ 1.5-ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്, എന്നിരുന്നാലും, പെട്രോളിന് പകരം സിഎന്‍ജി ഉപയോഗിക്കുന്നു.

Maruti Suzuki XL6 സിഎന്‍ജി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

സിഎന്‍ജി പരിവേഷത്തില്‍, എഞ്ചിന്‍ 86.6 bhp കരുത്തും 121.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അതേസമയം പെട്രോളില്‍ ഈ എഞ്ചിന്‍ 99.2 bhp കരുത്തും 136 Nm ടോര്‍ക്ക് എന്നിവയും സൃഷ്ടിക്കുന്നു. സിഎന്‍ജിയില്‍ പവര്‍ അല്‍പ്പം കുറവാണ്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്, മാരുതി സുസുക്കി 26.32 കി.മീ/കിലോ മൈലേജ് അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Monday, October 31, 2022, 19:44 [IST]
English summary
Maruti suzuki xl6 cng top highlights and details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X