പുതുതലമുറ Brezza & Baleno CNG 2022 മെയിൽ അവതരിപ്പിക്കാനൊരുങ്ങി Maruti

2022 -ൽ ആകെ മൊത്തത്തിൽ ഒരു നവീകരണവും അപ്പ്ഡേറ്റുമാണ് മാരുതി സുസുക്കിയുടെ ഒരു അജന്ധ എന്ന് തോന്നുന്നു. പുതുക്കിയ സെലേറിയോ CNG മോഡലുമായിട്ടാണ് ഈ വർഷം ഇന്തോ ജാപ്പനീസ് ബ്രാൻഡ് തുടക്കം കുറിച്ചത്.

പുതുതലമുറ Brezza & Baleno CNG 2022 മെയിൽ അവതരിപ്പിക്കാനൊരുങ്ങി Maruti

അതിന് ശേഷം പുതുക്കിയ വാഗൺആർ ടോൾ ബോയ് ഹാച്ച്, അപ്പ്ഡേറ്റ് ചെയ്ത ഡിസയർ CNG കോംപാക്ട് സെഡാൻ, ന്യൂ ഏജ് ബലേനോ പ്രീമിയം ഹാച്ച് എന്നിവ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതു കൊണ്ട് തീർന്നില്ല, മോഡൽ നിരയിലുടനീളം കാര്യമായ മാറ്റങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

പുതുതലമുറ Brezza & Baleno CNG 2022 മെയിൽ അവതരിപ്പിക്കാനൊരുങ്ങി Maruti

പുതുക്കിയ എർട്ടിഗ XL6 എംപികൾ യഥാക്രമം ഏപ്രിൽ 15 -നും ഏപ്രിൽ 21 -നും അവതരിപ്പിക്കാൻ മാരുതി സുസുക്കി തയ്യാറെടുക്കുകയാണ്. അവയ്ക്ക് പിന്നാലെ അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവതരിപ്പിക്കാനിരിക്കുന്ന ഒന്നിലധികം പുതിയ മോഡലുകൾക്കായും കമ്പനി പ്രവർത്തിക്കുന്നു. MSIL 2022 മാരുതി ബ്രെസയും CNG പവർഡ് ബലേനോ ഹാച്ച്ബാക്കും പരീക്ഷണ ഘട്ടത്തിലാണ്.

പുതുതലമുറ Brezza & Baleno CNG 2022 മെയിൽ അവതരിപ്പിക്കാനൊരുങ്ങി Maruti

2022 മാരുതി ബ്രെസയുടെയും ബലെനോ സിഎൻജിയുടെയും വിലകൾ 2022 മെയ് മാസത്തിൽ മാരുതി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ പവർട്രെയിനിനൊപ്പം സമഗ്രമായ ഡിസൈൻ മാറ്റങ്ങളും പുതിയ ഫീച്ചർ ലോഡഡ് ക്യാബിനും പുതിയ ബ്രെസയിൽ വരും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മറുവശത്ത്, ന്യൂ ഏജ് ബലേനോയ്ക്ക് 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ യൂണിറ്റിനൊപ്പം ഫാക്ടറി ഫിറ്റഡ് CNG കിറ്റ് ലഭിക്കും.

പുതുതലമുറ Brezza & Baleno CNG 2022 മെയിൽ അവതരിപ്പിക്കാനൊരുങ്ങി Maruti

2022 മാരുതി ബ്രെസ

പുതിയ ബ്രെസ പുതുക്കിയ എക്സ്റ്റീരിയർ ഡിസൈനോടെയായിരിക്കും വരുന്നത്. എന്നിരുന്നാലും, മൊത്തത്തിലുള്ള ബോക്‌സി ആകൃതി വാഹനം നിലനിർത്തും. എസ്‌യുവിക്ക് ഷീറ്റ് മെറ്റൽ മാറ്റങ്ങളും ഓൾ ന്യൂ ബോഡി പാനലുകളും ലഭിക്കും.

പുതുതലമുറ Brezza & Baleno CNG 2022 മെയിൽ അവതരിപ്പിക്കാനൊരുങ്ങി Maruti

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, സബ് ഫോർ മീറ്റർ എസ്‌യുവിക്ക് പുതിയ ഫ്രണ്ട് ഗ്രില്ല്, കൂടുതൽ നിവർന്നുനിൽക്കുന്ന നോസ്, പുതിയ എൽഇഡി ലൈറ്റിംഗ് സിസ്റ്റം (എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ-ലൈറ്റുകൾ), പുതിയ ടെയിൽഗേറ്റ്, പുതിയ അലോയികൾ എന്നിവയുണ്ടാകും.

പുതുതലമുറ Brezza & Baleno CNG 2022 മെയിൽ അവതരിപ്പിക്കാനൊരുങ്ങി Maruti

ഹെഡ്സ് അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, വയർലെസ് ഫോൺ ചാർജർ, ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് ഫീച്ചർ തുടങ്ങി നിരവധി സെഗ്‌മെന്റ് മുൻനിര ഫീച്ചറുകളുമായാണ് സബ്‌കോംപാക്ട് എസ്‌യുവി വരുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള പുതിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും കണക്റ്റഡ് കാർ സവിശേഷതകളും എസ്‌യുവിക്ക് ലഭിക്കും.

പുതുതലമുറ Brezza & Baleno CNG 2022 മെയിൽ അവതരിപ്പിക്കാനൊരുങ്ങി Maruti

മൈൽഡ് ഹൈബ്രിഡ് SHVS സംവിധാനമുള്ള പുതിയ 1.5 ലിറ്റർ K15 C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിലാണ് പുതിയ ബ്രെസ എത്തുന്നത്. ഈ എഞ്ചിൻ 115 bhp വരെ പരമാവധി പവർ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്, ഇത് ഔട്ട്‌ഗോയിംഗ് 1.5 ലിറ്റർ എഞ്ചിനേക്കാൾ 10 bhp കൂടുതലാണ്. നാല് സ്പീഡ് ഓട്ടോമാറ്റിക്കിന് പകരം, പുതിയ പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കും.

പുതുതലമുറ Brezza & Baleno CNG 2022 മെയിൽ അവതരിപ്പിക്കാനൊരുങ്ങി Maruti

മാരുതി ബലേനോ സിഎൻജി

മാരുതി സുസുക്കി തങ്ങളുടെ നെക്സ ലൈനപ്പിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനകം തന്നെ പരീക്ഷണം നടത്തി കൊണ്ടിരിക്കുന്ന പുതിയ ബലെനോ CNG -യെ കമ്പനി ഉടൻ അവതരിപ്പിക്കും.

പുതുതലമുറ Brezza & Baleno CNG 2022 മെയിൽ അവതരിപ്പിക്കാനൊരുങ്ങി Maruti

1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്, പവറും torque ഔട്ട്പുട്ടും പെട്രോൾ മോഡലുകളേക്കാൾ അല്പം കുറയും. CNG വേരിയന്റ് കിലോഗ്രാമിന് 25 കിലോമീറ്റർ എന്ന കാര്യക്ഷമത തിരികെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വിശാലമായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് CNG കിറ്റ് ഒന്നിലധികം വേരിയന്റുകളിൽ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

More from DriveSpark

Article Published On: Wednesday, April 13, 2022, 12:33 [IST]
English summary
Maruti to launch 2022 brezza facelifta and baleno cng in may
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X