CNG സെഗ്മെന്റിൽ ബെറ്റർ എംപിവി ഏത്? Maruti Ertiga CNG vs XL6 CNG
മാരുതി സുസുക്കി അടുത്തിടെ XL6 -ന്റെ രൂപത്തിൽ ഒരു പുതിയ CNG -പവർ എംപിവിയും കൂടെ തങ്ങളുടെ ലൈനപ്പിൽ ചേർത്തിരിക്കുകയാണ്. എർട്ടിഗയുടെ അതേ പവർട്രെയിൻ ഉപയോഗിക്കുന്ന നെക്സയുടെ ആദ്യ CNG പീപ്പിൾ മൂവറാണിത്.

എന്നിരുന്നാലും, കൂടുതൽ പ്രീമിയം ഓഫറായതിനാൽ, എർട്ടിഗയുടെ ZXi CNG വേരിയന്റിനേക്കാൾ ഏകദേശം 70,000 രൂപ കൂടുതലാണ് XL6 CNG -ക്ക്. എന്നാൽ അവ തമ്മിലുള്ള യഥാർത്ഥ വ്യത്യാസങ്ങൾ എന്തൊക്കെയാണ്? നമുക്ക് ഒന്ന് നോക്കാം.

ഡിസൈൻ മാറ്റങ്ങൾ:
ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണെങ്കിലും, മാരുതി സുസുക്കി XL6 ഉം എർട്ടിഗയും പരസ്പരം വ്യത്യസ്തമായി കാണപ്പെടുന്നു. XL6 -ന് വ്യത്യസ്ത ശൈലിയിലുള്ള ക്രോം ഗ്രില്ല്, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ, എംപിവിയുടെ താഴത്തെ ഭാഗത്ത് ഒരു ബൾക്കി ബ്ലാക്ക്ഡ്-ഔട്ട് ക്ലാഡിംഗ് എന്നിവ ലഭിക്കുന്നു.

എർട്ടിഗയിലെ 185 mm ടയർ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ അലോയി വീലുകളും 195 mm ടയറുകളും, റൂഫ് റെയിലുകളും ഇതിലുണ്ട്. എർട്ടിഗയിൽ ഇല്ലാത്ത ഡ്യുവൽ-ടോൺ പെയിന്റ് ഓപ്ഷനും XL6 -ന് ലഭിക്കുന്നു. ഈ മാറ്റങ്ങൾക്കൊപ്പം, എർട്ടിഗയേക്കാൾ 50 mm നീളവും 10 mm വീതിയും XL6 -ന് ലഭിക്കുന്നു.

അകത്ത്, രണ്ട് എംപിവികളും സമാനമായ ഡാഷ്‌ബോർഡ് ഡിസൈനുകളാണ് അവതരിപ്പിക്കുന്നത്. എന്നിരുന്നാലും, എർട്ടിഗയ്ക്ക് ഡാഷിൽ ടീക്ക്-വുഡ് ഫിനിഷുള്ള ഡ്യുവൽ-ടോൺ സ്കീമാണുള്ളത്, അതേസമയം XL6 -ന് ഒരു ബ്ലാക്ക് തീമും സെൻട്രൽ ട്രിമ്മിൽ സ്റ്റോൺ ഫിനിഷും സ്റ്റിയറിംഗ് വീലിലും ഡാഷ്‌ബോർഡിലും സിൽവർ ആക്സന്റും ലഭിക്കുന്നു.

രണ്ട് എംപിവികളിലും യാത്രക്കാർക്കായി മൂന്ന് നിര സീറ്റിംഗ് ഉണ്ട്. എന്നാൽ മധ്യനിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകൾ ഉള്ളതിനാൽ, XL6 -ൽ ആറ് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും, അതേസമയം എർട്ടിഗയിൽ ഏഴ് പേർക്ക് സഞ്ചരിക്കാം.

പവർട്രെയിൻ:
മാരുതി സുസുക്കി എർട്ടിഗയ്ക്കും XL6 -നും ഒരേ 1.5 -ലിറ്റർ K15C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ കരുത്ത് പകരുന്നു, അത് CNG മോഡിൽ പ്രവർത്തിക്കുമ്പോൾ 88 PS പവറും 121.5 Nm torque ഉം നൽകുന്നു. കിലോഗ്രാമിന് ഏകദേശം 26 കിലോമീറ്ററാണ് നിർമ്മാതാക്കൾ ഈ മോഡലുകൾക്ക് അവകാശപ്പെടുന്ന മൈലേജ്.

പ്രധാന സവിശേഷതകൾ:
ക്രോം ഡോർ ഹാൻഡിലുകൾ, ഫോഗ് ലാമ്പുകൾ, ഡ്യുവൽ-ടോൺ മെഷീൻ കട്ട് അലോയി വീലുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിക്ലൈൻ ഫംഗ്ഷനോടുകൂടിയ 50:50 സ്പ്ലിറ്റ് മൂന്നാം നിര സീറ്റുകൾ, ഫ്രണ്ട് സ്ലൈഡിംഗ് ആംറെസ്റ്റ്, ഓട്ടോമാറ്റിക് എസി, റിയർ എസി വെന്റുകൾ, ടിൽറ്റ് അഡ്ജസ്റ്റബിൾ പവർ സ്റ്റിയറിംഗ്, പവർ അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ സ്മാർട്ട് കീലെസ് എൻട്രി, റിയർ ഡീഫോഗർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ടുള്ള 7.0 ഇഞ്ച് സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആറ് സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ & ടെലിഫോണി കൺട്രോളുകൾ, സുസുക്കി കണക്റ്റ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX ആങ്കറുകൾ, ഹിൽ ഹോൾഡ് സംവിധാനമുള്ള ESP, ബ്രേക്ക് അസിസ്റ്റ്, ABS + EBD എന്നിവയാണ്ഇരു മോഡലുകളിലേയും കോമൺ ഫീച്ചറുകൾ.

എർട്ടിഗ ZXi CNG-യിലെ അധിക ഫീച്ചറുകളിൽ ഡ്യുവൽ-ടോൺ ഇന്റീരിയറും രണ്ടാം നിരയിലെ ബെഞ്ച് സീറ്റും ഉൾപ്പെടുമ്പോൾ, XL6 സീറ്റ CNG -യിലെ അധിക ഫീച്ചറുകളിൽ LED ഫോഗ് ലാമ്പുകൾ, സൈഡ് ക്ലാഡിംഗുകളുള്ള ഫ്രണ്ട് & റിയർ സ്‌കിഡ് പ്ലേറ്റുകൾ, ഓൾ-ബ്ലാക്ക് ഇന്റീരിയറുകൾ, ക്വാഡ് ചേമ്പർ LED റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, സ്മോക്ക് ഗ്രേ ഫിനിഷ് LED ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, ലെതറെറ്റ് സീറ്റുകൾ, രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, സ്റ്റിയറിങ്ങിനുള്ള ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്‌മെന്റ് തുടങ്ങിയവയാണ്.

വില:
മാരുതി എർട്ടിഗ ZXi CNG -ക്ക് 11.54 ലക്ഷം രൂപ എക്സ്-ഷോറും വില ലഭിക്കുമ്പോൾ മാരുതി XL6 Zeta CNG -ക്ക് 12.24 ലക്ഷം രൂപയോളം വില വരും.

എർട്ടിഗ CNG -യുടെ കൂടുതൽ പ്രീമിയം പതിപ്പിനായി തിരയുന്നവർക്കുള്ളതാണ് XL6, കൂടാതെ ഫാൻസി ഫീച്ചറുകൾക്കായി അല്പം അധികമായി ചെലവഴിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടാത്തവർക്ക് ഈ ഓപ്ഷൻ തെരഞ്ഞെടുക്കാം. കൂടാതെ, ക്യാപ്റ്റൻ സീറ്റുകൾ മികച്ച പിൻസീറ്റ് എക്സ്പീരിയൻസ് എന്നിവ ഇത് പ്രദാനം ചെയ്യും.


Click it and Unblock the Notifications