സെഡാന്റെ ആഢംബരവും എസ്‌യുവിയുടെ പ്രായോഗികതയുമായി Mercedes Benz EQS എസ്‌യുവിയുടെ അരങ്ങേറ്റം ഏപ്രിൽ 19 -ന്
വിദേശത്ത് തങ്ങളുടെ മുൻനിര EQS ഇവി സെഡാൻ അവതരിപ്പിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം, മെർസിഡീസ് ബെൻസ് ഇപ്പോൾ സെഡാന്റെ കൗണ്ടർ പാർട്ടായ EQS എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തിയിരിക്കുകയാണ്.

2022 ബീജിംഗ് മോട്ടോർ ഷോ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഏപ്രിൽ 19 -ന് ഇലക്ട്രിക് എസ്‌യുവിയുടെ ലോക പ്രീമിയർ മെർസിഡീസ് നടത്തും. എസ്‌യുവി EQS സെഡാനുമായി EVA2 പ്ലാറ്റ്‌ഫോം പങ്കിടുന്നു.

കൂടാതെ സെഡാന്റെ ആഢംബര സവിശേഷതകൾ ഒരു എസ്‌യുവിയുടെ പ്രായോഗികതയുമായി സംയോജിപ്പിക്കുന്നു. വരാനിരിക്കുന്ന EQS -ന് ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന രണ്ടാമത്തെ നിര സീറ്റുകളും ഉണ്ടായിരിക്കും, അതേസമയം മൂന്നാം നിര സീറ്റുകൾ ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യും.

നൂതനമായ 56 ഇഞ്ച് MBUX ഹൈപ്പർസ്‌ക്രീൻ പോലെയുള്ള സാങ്കേതികവിദ്യയും എസ്‌യുവി വഹിക്കുന്നു. ഇത് മുഴുവൻ ഡാഷ്‌ബോർഡിനെയും ഒരു സ്‌ക്രീനായി ഉൾക്കൊള്ളിക്കുന്നു, കൂടാതെ ഡിജിറ്റലൈസേഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മുൻ പാസഞ്ചറിന് 12.3 ഇഞ്ച് OLED ഡിസ്‌പ്ലേയും ഓൺലൈൻ കണ്ടന്റ് സ്ട്രീം ചെയ്യാനുള്ള സൗകര്യവും ലഭിക്കുന്നു. ഡ്രൈവർ സ്‌ക്രീനിൽ നോക്കുന്നുണ്ടോയെന്ന് കാറിന്റെ ഇന്റേണൽ ക്യാമറയ്ക്ക് കണ്ടെത്താനും അതിനനുസരിച്ച് അത് മങ്ങിക്കാനും കഴിയും.

ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, ഓപ്‌ഷണൽ മൂന്ന് നിര സീറ്റിംഗ് കോൺഫിഗറേഷൻ, പുതിയ സെന്റുള്ള അപ്പ്ഡേറ്റഡ് എയർ പ്യൂരിഫിക്കേഷൻ സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകൾ.

കാർ നീങ്ങുമ്പോൾ മുൻ യാത്രക്കാരന് വീഡിയോകൾ കാണാൻ കഴിയും എന്നതാണ് ഡാഷ്‌ബോർഡിന്റെ ഹൈലൈറ്റ്. ഡ്രൈവറുടെ ശ്രദ്ധ തിരിക്കാതിരിക്കാൻ യാത്രക്കാർ ഹെഡ്‌ഫോണുകൾ ധരിക്കേണ്ടിവരുമെങ്കിലും, കാർ ചലിക്കുന്ന സമയത്ത് ലൈവ് സ്ട്രീമിംഗ് ഉൾപ്പെടെയുള്ള വീഡിയോ കണ്ടന്റ് കാണാൻ മുൻ പാസഞ്ചറിനെ മെർസിഡീസ് ബെൻസ് അനുവദിക്കും.

പതിവുപോലെ, മെർസിഡീസ് ബെൻസ് ക്യാബിനിൽ ലെതറും വുഡ്ഡും കൊണ്ട് നിറച്ചിരിക്കുന്നു, അതുവഴി ആഢംബര എക്സ്പീരിയൻസും ഫീലും നിലനിർത്തുന്നു. ഉപഭോക്താക്കൾക്ക് ഏഴ് വ്യത്യസ്ത നിറങ്ങളിൽ ക്യാബിൻ ഇല്യുമിനേറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്, കൂടാതെ പിൻസീറ്റ് എന്റർടെയിൻമെന്റ് പാക്കേജും തെരഞ്ഞെടുക്കാം.

മെർസിഡീസ് ബെൻസ് EQS എസ്‌യുവിയുടെ പുറംഭാഗം ഇപ്പോഴും ഭാഗികമായി മറയ്ക്കപ്പെട്ടിരിക്കുന്നു. ജർമ്മൻ നിർമ്മാതാക്കൾ EQS എസ്‌യുവിയുടെ പുറംഭാഗം ഇതുവരെ പൂർണമായി അനാവരണം ചെയ്തിട്ടില്ല.

എന്നിരുന്നാലും, യുഎസ്‌എയിലെ അലബാമയിലെ ടസ്‌കലൂസയിലെ കാർ നിർമ്മാതാക്കളുടെ പ്രൊഡക്ഷൻ പ്ലാന്റിലാണ് എസ്‌യുവി നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഈ മേഖലയിലെ സ്വന്തം പ്ലാന്റിൽ നിന്ന് തന്നെ മെർസിഡീസ് ബാറ്ററിയും വിതരണം ചെയ്യും.

ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കൾ അടുത്തിടെ എസ്-ക്ലാസ് മെയ്ബാക്ക് പുറത്തിറക്കി, മുൻനിര EQS സെഡാൻ ഇന്ത്യയിൽ നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചു. എന്നിരുന്നാലും, EQS എസ്‌യുവി ഇവിടെ അവതരിപ്പിക്കുമോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.


Click it and Unblock the Notifications








