2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില
മെർസിഡീസ് ബെൻസ് C-ക്ലാസിന്റെ പുതിയ തലമുറ മോഡൽ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇപ്പോൾ അതിന്റെ അഞ്ചാം തലമുറയിൽ, പുതിയ C-ക്ലാസ് കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളിൽ വാഹനം വിൽപ്പനയ്‌ക്കെത്തുന്നുണ്ട്.

അഞ്ചാം തലമുറ C-ക്ലാസിന്റെ ലോക്കൽ അസംബ്ലി മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്തുള്ള ചക്കനിലെ മെർസിഡീസ് ഇന്ത്യ പ്ലാന്റിൽ ആരംഭിച്ചു കഴിഞ്ഞു. ആഢംബര സെഡാന്റെ ബുക്കിംഗ് ഇതിനകം തന്നെ ബ്രാൻഡ് തുറന്നിട്ടുണ്ട്. C200, C220d, C300d എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇന്ത്യ-സ്പെക്ക് C-ക്ലാസ് മെർസിഡീസ് ബെൻസ് വാഗ്ദാനം ചെയ്യുന്നു. യഥാക്രമം 55 ലക്ഷം, 56 ലക്ഷം, 61 ലക്ഷം എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില.
| Mercedes-Benz C-Class | Price |
| C 200 | ₹55 Lakh |
| C 220d | ₹56 Lakh |
| C 300d | ₹61 Lakh |

C200, C220d എന്നിവ 'അവന്റ്ഗാർഡ്' ട്രിമ്മിൽ മാത്രമേ നൽകൂ, അതേസമയം C300d 'AMG ലൈൻ' ഗ്രേഡിൽ മാത്രമേ ഓഫർ ചെയ്യൂ. പ്രതീക്ഷിച്ചതുപോലെ, ആദ്യത്തേതിനേക്കാൾ ശ്രദ്ധേയമായ സ്പോർട്ടി എക്സ്റ്റീരിയർ ഹൈലൈറ്റുകൾ AMG ലൈൻ കാണിക്കുന്നു.

ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, പുതിയ C-ക്ലാസ് മെർസിഡീസ് ശ്രേണിയിലെ മുൻനിര സെഡാനിൽ നിന്ന് കാര്യമായ പ്രചോദനം ഉൾക്കൊള്ളുന്നു. വാസ്തവത്തിൽ, ഇത് ന്യൂ-ജെൻ S-ക്ലാസിന്റെ ഒരു ചെറിയ പതിപ്പ് പോലെ കാണപ്പെടുന്നു.

മുൻവശത്ത്, പുതിയ C-ക്ലാസിന് ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്‌ത ഗ്രില്ല്, ഫോക്‌സ് എയർ വെന്റുകളുള്ള അഗ്രസ്സീവ് ബമ്പർ എന്നിവ ഉൾക്കൊള്ളുന്ന പരിഷ്‌കരിച്ച മുൻഭാഗം ലഭിക്കുന്നു.

സ്ലോപ്പിംഗ് റൂഫ്‌ലൈൻ, വിൻഡോ സിൽസുകളിലെ ക്രോം അലങ്കാരങ്ങൾ, ബ്ലാക്ക് B പില്ലറുകൾ എന്നിവ ഉപയോഗിച്ച് സൈഡ് പ്രൊഫൈൽ വൃത്തിയും സിംപ്ലിസിറ്റിയും നിലനിർത്തുന്നു. ലക്ഷ്വറി സലൂണിന് 17 ഇഞ്ച് അല്ലെങ്കിൽ 18 ഇഞ്ച് മൾട്ടി-സ്പോക്ക് അലോയി വീൽ ഓപ്ഷൻ ലഭിക്കുന്നു.

ക്രോം ഡിപ്പ്ഡ് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ന്യൂ-ജെൻ C-ക്ലാസിന്റെ പിൻ പ്രൊഫൈൽ കൂടുതൽ എക്സ്പ്രസ്സീവാക്കി മാറ്റുന്നു. ഇതിന് പുതിയ സ്പ്ലിറ്റ് റാപ്പ്എറൗണ്ട് എൽഇഡി ടെയിലൈറ്റുകളും ലഭിക്കുന്നു.

ഒബ്സിഡിയൻ ബ്ലാക്ക്, മാനുഫാക്തൂർ ഒപലൈറ്റ് വൈറ്റ്, കവൻസൈറ്റ് ബ്ലൂ, ഹൈടെക് സിൽവർ, സലാറ്റിൻ ഗ്രേ, മൊജാവെ സിൽവർ എന്നിവയുൾപ്പെടെ പുതിയ C-ക്ലാസ്സിന് ഒന്നിലധികം എക്സ്റ്റീരിയർ പെയിന്റ് സ്കീമുകൾ മെർസിഡീസ് വാഗ്ദാനം ചെയ്യും.

അളവുകളുടെ കാര്യത്തിൽ, ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ C-ക്ലാസ് വിഷ്യലി വലുപ്പത്തിൽ വളർന്നിട്ടുണ്ട്. ഇതിന്റെ മൊത്തത്തിലുള്ള നീളം 65 mm വർദ്ധിച്ചു, അതേസമയം ഇത് 10 mm വീതിയും മുൻ തലമുറ മോഡലിനേക്കാൾ 7 mm കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, വീൽബേസ് 25 mm വർധിപ്പിച്ചിട്ടുണ്ട്, ഇത് പിൻ സീറ്റുകൾക്ക് കൂടുതൽ ഇടം സൃഷ്ടിക്കാൻ സഹായിച്ചു.

കാബിനിനുള്ളിലേക്ക് കടക്കുമ്പോൾ, മധ്യഭാഗത്ത് വെർട്ടിക്കലി ഓറിയന്റഡായ 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഫ്ലോട്ടിംഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ആധിപത്യം പുലർത്തുന്ന പരിചിതമായ ഡാഷ്‌ബോർഡ് ലേയൗട്ടിനൊപ്പം S-ക്ലാസിൽ നിന്നുള്ള പ്രചോദനം വ്യക്തമായി കാണാം.

ഡാഷ്‌ബോർഡ് സെന്റർ കൺസോളിലേക്ക് തടസ്സങ്ങളില്ലാതെ സംയോജിപ്പിക്കുന്നു. കൂടാതെ, പുതിയ C-ക്ലാസ് മക്കിയാറ്റോ ബീജ്, സിയന്ന ബ്രൗൺ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ഇന്റീരിയർ കളർ സ്കീമുകളിൽ ലഭ്യമാകും.

ഒരു മെർസിഡീസ് ബെൻസ് ആയതിനാൽ, പുതിയ C-ക്ലാസ് സാങ്കേതികതയിൽ കുറവല്ല, കൂടാതെ മികച്ച ആഢംബര കാബിൻ അനുഭവമാക്കി മാറ്റുന്നു. കണക്റ്റഡ് കാർ സാങ്കേതികവിദ്യയും വോയ്‌സ് അസിസ്റ്റന്റും നിറഞ്ഞ ഏറ്റവും പുതിയ MBUX സിസ്റ്റം ഉപയോഗിച്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾച്ചേർത്തിരിക്കുന്നു.

പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, പ്രീമിയം ബർമെസ്റ്റർ സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചർ ഹൈലൈറ്റുകൾ.

പവർട്രെയിനിലേക്ക് വരുമ്പോൾ, ഇന്ത്യയിലെ അഞ്ചാം തലമുറ C-ക്ലാസിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് നൽകുന്നത് - ഓരോ വേരിയന്റിനും ഓരോന്ന് ലഭിക്കുന്നു. C200 -ന് 1.5 ലിറ്റർ ടർബോ പെട്രോൾ മോട്ടോറാണ് നൽകുന്നതെങ്കിൽ, C220d, C300d എന്നിവ വ്യത്യസ്‌ത ഔട്ട്‌പുട്ടുകളുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ യൂണിറ്റാണ് വരുന്നത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

| C200 | C220d | C300d | |
| Engine | 1.5-litre turbo-petrol | 2-litre diesel | 2-litre diesel |
| Power | 201 BHP 5,800-6,100 rpm | 197 BHP 3,600 rpm | 261 BHP 4,200 rpm |
| Torque | 300 Nm 1800-4000 rpm | 440 Nm 1,800-2,800 rpm | 550 Nm 1,800-2,200 rpm |
| Mild-Hybrid Boost | Upto 20 bhp or 200Nm | Upto 20 bhp or 200Nm | Upto 20 bhp or 200Nm |
| Claimed Fuel Efficiency | 16.9 kmpl | 23 kmpl | 20.37kmpl |
പുതിയ C-ക്ലാസിന്റെ എല്ലാ വേരിയന്റുകളിലും 48V മൈൽഡ്-ഹൈബ്രിഡ് ടെക് സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു, ഇത് മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ മോട്ടോർ ഫീച്ചർ ചെയ്യുന്നു. ഔഡി A4, വോൾവോ S60, ബിഎംഡബ്ല്യു 3-സീരീസ് തുടങ്ങിയ മറ്റ് ആഢംബര സലൂണുകൾക്കെതിരെയാണ് ഇത് മത്സരിക്കുക.


Click it and Unblock the Notifications








