കൂടുതൽ സ്പോർട്ടി രൂപത്തിൽ 2023 AMG C43 അവതരിപ്പിച്ച് Mercedes

പുതിയ 2023 മെർസിഡീസ് AMG C43, പുതുതലമുറ C-ക്ലാസ് സെഡാന്റെ ആദ്യ പെർഫോമൻസ് ഓറിയന്റഡ് ഡെറിവേറ്റീവാണ്. ഈ മോഡൽ ഔദ്യോഗിക ചിത്രങ്ങൾ വഴി ബ്രാൻഡ് വെളിപ്പെടുത്തിയിരിക്കുകയാണ്.

കൂടുതൽ സ്പോർട്ടി രൂപത്തിൽ 2023 AMG C43 അവതരിപ്പിച്ച് Mercedes

ആഗോളതലത്തിൽ, മോഡൽ സെഡാൻ (സ്റ്റാൻഡേർഡ്), എസ്റ്റേറ്റ് എന്നിങ്ങനെ രണ്ട് ബോഡി സ്റ്റൈലുകളിൽ മെർസിഡീസ് ബെൻസ് വാഗ്ദാനം ചെയ്യും.

കൂടുതൽ സ്പോർട്ടി രൂപത്തിൽ 2023 AMG C43 അവതരിപ്പിച്ച് Mercedes

സാധാരണ C-ക്ലാസുമായി താരതമ്യപ്പെടുത്തുമ്പോൾ, AMG പനാമേരിക്കാന ഗ്രില്ല്, സ്പോർട്ടിയർ ബമ്പർ, പുതിയ സൈഡ് സ്കേർട്ടുകൾ, സൂക്ഷ്മമായ ബൂട്ട് ലിപ് സ്‌പോയിലറോട് കൂടിയ ചെറുതായി പരിഷ്‌കരിച്ച പിൻ ബമ്പർ എന്നിവയുൾപ്പെടെ കൂടുതൽ അഗ്രസ്സീവ് ഡിസൈൻ ഘടകങ്ങൾ AMG C43 വഹിക്കുന്നു. ക്വാഡ് എക്‌സ്‌ഹോസ്റ്റ് വാഹനത്തിന്റെ സ്‌പോർട്ടിയർ ലുക്ക് കൂടുതൽ മെച്ചപ്പെടുത്തുന്നു.

കൂടുതൽ സ്പോർട്ടി രൂപത്തിൽ 2023 AMG C43 അവതരിപ്പിച്ച് Mercedes

AMG ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ്, ടച്ച്‌സ്‌ക്രീനിനും ഡിജിറ്റൽ ഡയലുകൾക്കുമായി AMG ഗ്രാഫിക്‌സ്, കാർബൺ ഫൈബർ ട്രിമ്മിനൊപ്പം AMG സ്‌പോർട്‌സ് സീറ്റുകൾ എന്നിവ പോലുള്ള ചില AMG സ്പെസിഫിക്ക് ഫീച്ചറുകൾ പെർഫോമെൻസ് മോഡലിന്റെ ഇന്റീരിയറിന് ലഭിക്കുന്നു.

കൂടുതൽ സ്പോർട്ടി രൂപത്തിൽ 2023 AMG C43 അവതരിപ്പിച്ച് Mercedes

പുതിയ 2023 മെർസിഡീസ് AMG C43 -യുടെ പ്രധാന ഹൈലൈറ്റ് 2.0 ലിറ്റർ, ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്. ഇത് 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് വരുന്നു.

കൂടുതൽ സ്പോർട്ടി രൂപത്തിൽ 2023 AMG C43 അവതരിപ്പിച്ച് Mercedes

ഈ യൂണിറ്റ് 402 bhp പരമാവധി കരുത്തും 500 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. വാഹനത്തിന്റെ പവർ ഔട്ട്പുട്ട് അതിന്റെ മുൻഗാമിയേക്കാൾ കൂടുതലാണെങ്കിലും, torque കണക്കുകൾ 20 Nm കുറവാണ്.

കൂടുതൽ സ്പോർട്ടി രൂപത്തിൽ 2023 AMG C43 അവതരിപ്പിച്ച് Mercedes

പെർഫോമൻസ് സെഡാന് 4.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. മോഡലിന്റെ എസ്റ്റേറ്റ് പതിപ്പ് സ്റ്റാൻഡേർഡ് ബോഡി സ്റ്റൈലിനേക്കാൾ ഈ വേഗതയിലെത്താൻ 0.1 സെക്കൻഡ് പിന്നിലാണ്.

കൂടുതൽ സ്പോർട്ടി രൂപത്തിൽ 2023 AMG C43 അവതരിപ്പിച്ച് Mercedes

സ്റ്റാൻഡേർഡ് 18 ഇഞ്ച് വീലുകൾ ഉപയോഗിച്ച് 250 കിലോമീറ്റർ വേഗത കൈവരിക്കാൻ പുതിയ AMG C43 -ക്ക് കഴിയും. 19/20 ഇഞ്ച് വീലുകൾ ഉൾപ്പെടുന്ന ഓപ്‌ഷണൽ AMG ഡ്രൈവർ പാക്കേജിനൊപ്പം ഇത് മണിക്കൂറിൽ പരമാവധി 265 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം.

കൂടുതൽ സ്പോർട്ടി രൂപത്തിൽ 2023 AMG C43 അവതരിപ്പിച്ച് Mercedes

പെർഫോമൻസ് സെഡാനിൽ റിയർ-വീൽ സ്റ്റിയറിംഗ് (സ്റ്റാൻഡേർഡ്) സജ്ജീകരിച്ചിരിക്കുന്നു, അത് പരമാവധി 2.5 ഡിഗ്രി വരെ സ്റ്റിയറിംഗ് ആംഗിൾ വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ സ്പോർട്ടി രൂപത്തിൽ 2023 AMG C43 അവതരിപ്പിച്ച് Mercedes

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. റിയർ ബയസ്ഡ് AMG നിർദ്ദിഷ്‌ട 4 മാറ്റിക് AWD സിസ്റ്റം വഴി യൂണിറ്റ് നാല് വീലുകളിലേക്കും പവർ കൈമാറുന്നു. AMG C43 കംഫർട്ട്, സ്‌പോർട്ട്, സ്‌പോർട്ട്+, ഇൻഡിവിജ്വൽ എന്നിങ്ങനെ ഒന്നിലധികം ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ സ്പോർട്ടി രൂപത്തിൽ 2023 AMG C43 അവതരിപ്പിച്ച് Mercedes

അഡാപ്റ്റീവ് ഡാംപുകളുള്ള സ്റ്റീൽ സ്പ്രിംഗുകളും പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനവും ഇതിന് ലഭിക്കുന്നു. സ്പീക്കറുകൾ വഴി എക്‌സ്‌ഹോസ്റ്റ് നോട്ട് വർധിപ്പിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഒരു സിന്തസൈസർ തെരഞ്ഞെടുക്കാം. പെർഫോമെൻസ് സൗണ്ട് പാക്കിന്റെ ഭാഗമായാണ് ഇത് വരുന്നത്.

More from DriveSpark

Article Published On: Thursday, April 28, 2022, 11:00 [IST]
English summary
Mercedes benz uveiled performance focused 2023 amg c43 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X