Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പ് ആഭ്യന്തര വിപണിയില്‍ ഉടന്‍ അവതരിപ്പിക്കുന്ന മോഡലുകളില്‍ ഒന്നാണ് മെറിഡിയന്‍. മാര്‍ച്ച് 29-ന് ഈ മോഡല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വരാനിരിക്കുന്ന മെറിഡിയന്‍ എസ്‌യുവിയുടെ ബുക്കിംഗ് ജീപ്പ് ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ബുക്കിംഗ് തുക ചില സ്ഥലങ്ങളില്‍ 50,000 രൂപയായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

എന്നാല്‍ ബുക്കിംഗ് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഡീലര്‍മാര്‍ പറയുന്നതനുസരിച്ച്, മാര്‍ച്ച് 29-ന് അരങ്ങേറ്റം കുറിക്കുന്ന മോഡല്‍ 2022 മെയ് അവസാനത്തോടെ ഡെലിവറികള്‍ ആരംഭിച്ച് തുടങ്ങും. ഇന്ത്യയില്‍ ജീപ്പിന് മെറിഡിയന്‍ വളരെ പ്രധാനപ്പെട്ട ഒരു ഉല്‍പ്പന്നമാണ്, കാരണം ഇത് വര്‍ഷങ്ങളായി അവരുടെ ആദ്യത്തെ പുതിയ മോഡലാണ്. മെയ് മാസത്തില്‍ ഇത് വില്‍പ്പനയ്ക്കെത്തിക്കാനാണ് പദ്ധതി.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മൂന്ന് നിരകളുള്ള ജീപ്പ് മെറിഡിയന്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. ജീപ്പ് കമാന്‍ഡര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ദക്ഷിണ അമേരിക്കന്‍ വിപണികളില്‍ ആദ്യം വില്‍പ്പന ആരംഭിച്ചു.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

അതേസമയം, RHD കോമ്പസിന്റെ കാര്യത്തിലെന്നപോലെ, ആഭ്യന്തര വില്‍പ്പനയ്ക്കും മറ്റ് റൈറ്റ്-ഹാന്‍ഡ് ഡ്രൈവ് (RHD) വിപണികളിലേക്കുള്ള കയറ്റുമതിക്കും എസ്‌യുവിയുടെ റൈറ്റ്-ഹാന്‍ഡ്-ഡ്രൈവ് പതിപ്പുകളുടെ ഏക നിര്‍മ്മാണ കേന്ദ്രം ഇന്ത്യയായിരിക്കും.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

ഇന്ത്യ-സ്‌പെക്ക് മെറിഡിയന്‍ പ്രധാനമായും വിദേശത്ത് വിറ്റഴിക്കപ്പെടുന്ന കമാന്‍ഡറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, എന്നാല്‍ രണ്ടാമത്തേതില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ചില സവിശേഷ ഡിസൈന്‍ ബിറ്റുകള്‍ വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

ഇന്ത്യ-സ്‌പെക്ക് മെറിഡിയന്‍ ഇതുവരെ പൂര്‍ണ്ണമായി അനാച്ഛാദനം ചെയ്തിട്ടില്ലെങ്കിലും, കമാന്‍ഡര്‍ വിദേശത്ത് വില്‍ക്കുന്നതുപോലെ, വലിയ പുതിയ ഗ്രാന്‍ഡ് ചെറോക്കിക്ക് സമാനമായ സ്‌റ്റൈലിംഗ് സൂചനകള്‍ ഉണ്ടായിരിക്കും.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

സുഗമവും ചതുരാകൃതിയിലുള്ളതുമായ ഹെഡ്‌ലൈറ്റുകള്‍, റീസ്‌റ്റൈല്‍ ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, നേരായ ടെയില്‍ഗേറ്റ്, മെലിഞ്ഞ ടെയില്‍ ലാമ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഈ മാറ്റങ്ങള്‍ മൂന്ന്-വരി എസ്‌യുവിയെ രണ്ട്-വരി കോമ്പസില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കും. മെറിഡിയന്റെ നീളവും വീല്‍ബേസും യഥാക്രമം കോമ്പസിനേക്കാള്‍ 364 mm, 158 mm എന്നിവ കൂടുതലായിരിക്കും.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

മെറിഡിയന്റെ ഇന്റീരിയര്‍ മിക്കവാറും കമാന്‍ഡറിന് സമാനമായിരിക്കും, എന്നാല്‍ രണ്ടാമത്തേതിന് വിദേശത്ത് 7 സീറ്റ് ലേഔട്ട് മാത്രമേ ലഭിക്കൂ, ഇന്ത്യയില്‍ 6-ഉം 7-ഉം സീറ്റ് പതിപ്പുകളില്‍ മെറിഡിയന്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

ഫീച്ചറുകളുടെ കാര്യത്തില്‍, മെറിഡിയന് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

സുരക്ഷാ ഫീച്ചറുകളില്‍, മെറിഡിയന്‍ ഏഴ് എയര്‍ബാഗുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, ഒരുപക്ഷേ, ADAS ഫീച്ചറുകള്‍ എന്നിവയുമായി വരുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

ലോഞ്ച് ചെയ്യുമ്പോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് മെറിഡിയന്‍ വരുന്നത് - കോമ്പസില്‍ നിന്നുള്ള 2.0-ലിറ്റര്‍, നാല് സിലിണ്ടര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ തന്നെയാകും കരുത്ത് നല്‍കുക.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

ഈ എഞ്ചിന്‍ ഇന്ത്യയിലെ മറ്റ് എസ്‌യുവികളായ ഹാരിയര്‍, സഫാരി, ഹെക്ടര്‍ എന്നിവയിലും വാഗ്ദാനം ചെയ്യുന്നു. ഇത് തീര്‍ച്ചയായും മെറിഡിയന്റെ വലിയ അളവുകള്‍ക്കും അധിക ഭാരത്തിനും വേണ്ടി റീട്യൂണ്‍ ചെയ്യപ്പെടാം. അരങ്ങേറ്റ സമയത്ത് മാത്രമാകും കരുത്തും ടോര്‍ക്കും കമ്പനി വെളിപ്പെടുത്തുക.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

6-സ്പീഡ് മാനുവലും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുന്ന കോമ്പസുമായി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ പങ്കിടാന്‍ സാധ്യതയുണ്ട്. 4x2, 4x4 കോണ്‍ഫിഗറേഷനുകളിലും ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

ഒരു പെട്രോള്‍ എഞ്ചിന്‍ പിന്നീട് ലൈനപ്പില്‍ ചേരാനും സാധ്യതയുണ്ട്. അത് 187 bhp കരുത്തും 270 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.3-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ T270 മോട്ടോര്‍ ആയിരിക്കാം, അത് ഇതിനകം വിദേശത്ത് കമാന്‍ഡറില്‍ വാഗ്ദാനം ചെയ്യുന്നു.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

ലോഞ്ച് ചെയ്യുമ്പോള്‍, ജീപ്പ് മെറിഡിയന്‍ ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ടാറ്റ സഫാരി, എംജി ഹെക്ടര്‍, സ്‌കോഡ കൊഡിയാക് എന്നിവയുമായിട്ടാകും വിപണിയില്‍ പ്രധാനമായും മത്സരിക്കുക.

Meridian-നായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Jeep

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, 2022 മാര്‍ച്ച് 31 മുതല്‍ ഇന്ത്യയില്‍ ജീപ്പ് കോമ്പസ് എസ്‌യുവിയുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ നിര്‍മാതാക്കള്‍. സ്രോതസ്സുകള്‍ അനുസരിച്ച്, ജീപ്പ് മെറിഡിയന്‍ എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം പുതിയ പുതുക്കിയ വിലകള്‍ വെളിപ്പെടുത്തും.

More from DriveSpark

Article Published On: Friday, March 25, 2022, 12:21 [IST]
English summary
Meridian unofficial bookings open ahead of launch jeep did not confirm yet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X