MG കുഞ്ഞൻ ഇവി യാഥാർഥ്യമാവും; പ്രൊഡക്ഷൻ സ്പെക് മോഡലിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

എൻട്രി ലെവൽ ഇലക്‌ട്രിക് കാർ സെഗ്‌മെന്റിൽ ആദ്യം തന്നെ ഒരു ലീഡ് ലക്ഷ്യമിട്ട് എംജി മോട്ടോർ, ഇന്ത്യൻ വിപണിയിൽ ടു ഡോർ ഇവി അവതരിപ്പിക്കുന്നതിനുള്ള പണിപ്പുരയിലാണ്. അടുത്തിടെ ഇന്തോനേഷ്യയിൽ പ്രദർശിപ്പിച്ച വൂലിംഗ് എയർ ഇവി (Wuling Air EV) അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത്.

ഏകദേശം 2,900 mm നീളമുള്ള എംജി എയർ ഇവി ഇന്ത്യയിലെ ഏറ്റവും ചെറിയ കാറുകളിലൊന്നായിരിക്കും. ഇത് മാരുതി ആൾട്ടോയേക്കാൾ 400 mm ചെറുതായിരിക്കും. ഇന്ത്യക്കായുള്ള പുതിയ എംജി എയർ ഇലക്ട്രിക് കാർ അതിന്റെ ഡിസൈനും സ്റ്റൈലിംഗും E230 എന്ന് കോഡ്നെയ്മിൽ അറയപ്പെടുന്ന വൂളിംഗ് ഇവിയിൽ നിന്ന് കടമെടുക്കും. എംജിയുടെ ഏറ്റവും പുതിയ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾസ് (GSEV) പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്ലാറ്റ്ഫോമിന് ഒന്നിലധികം ബോഡി ശൈലികളെ പിന്തുണയ്ക്കാൻ കഴിയും. കാറിന് ബോക്‌സി, ടോൾ ബോയ് പ്രൊഫൈലുണ്ട്, ഇത് ഉള്ളിൽ മതിയായ ഇടം ഉറപ്പാക്കാൻ സാധ്യതയുണ്ട്.

MG കുഞ്ഞൻ ഇവി പ്രൊഡക്ഷൻ സ്പെക്കിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

റിയർ വ്യൂ മിററുകളെ കണക്ട് ചെയ്യാൻ നീളുന്ന ഫുൾ-വിഡ്ത്ത് ലൈറ്റ് ബാർ പോലെയുള്ള ചില യുണീക്ക് സ്റ്റൈലിംഗ് ബിറ്റുകൾ വാഹനത്തിലുണ്ട്. എംജി ലോഗോയ്ക്ക് താഴെയായിട്ടാണ് ചാർജിംഗ് പോർട്ട് ഭംഗിയായി പ്ലേസ് ചെയ്തിരിക്കുന്നത്. ട്രപസോയിഡൽ ഹെഡ്‌ലാമ്പുകൾ, ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, ബോഡി-കളറുള്ള ബമ്പർ എന്നിവയാണ് ഇവിയുടെ മറ്റ് പ്രധാന സവിശേഷതകൾ. വാഹനത്തിന്റെ ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ പകർത്തിയത് വാഹന പ്രേമിയായ വിശാൽ മേവാവാലയാണ്.

രണ്ടാം നിര സീറ്റിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനും പുറത്തുകടക്കാനും അനുവദിക്കുന്നതിന്, ഇവിയിൽ വലിയ ഡോറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വെർട്ടിക്കലായി പ്ലേസ് ചെയ്തിരിക്കുന്ന വലിയ വിൻഡോകൾ യാത്രക്കാർക്ക് ക്ലോസ്ട്രോഫോബിക് അനുഭവപ്പെടാതെ സൂക്ഷിക്കും. ഇന്തോനേഷ്യയിൽ പ്രദർശിപ്പിച്ച E230 -ക്ക് പ്ലാസ്റ്റിക് കവറുള്ള സ്റ്റീൽ വീലുകളുണ്ടെങ്കിലും, അതിന്റെ ഇന്ത്യ-സ്പെക്ക് പതിപ്പിന് അലോയി വീലുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഫുൾ-വിഡ്ത്ത് ലൈറ്റ് ബാർ, കർവ്ഡ് വിൻഡ്‌സ്‌ക്രീൻ, സ്ലീക്ക് ടെയിൽ ലൈറ്റുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളോടൊപ്പം പിൻഭാഗത്തെ സ്റ്റൈലിംഗ് ഫ്രണ്ട് ഫാസിയയോട് സാമ്യമുള്ളതാണ്.

എംജിയുടെ പുതിയ ഇവിയിൽ ഏകദേശം 20 kWh മുതൽ 25 kWh വരെയുള്ള ബാറ്ററി പാക്ക് ഉണ്ടായിരിക്കും. പവർ ഔട്ട്പുട്ട് 40 bhp ആയിരിക്കും, അതോടൊപ്പം റിയൽ വേൾഡ് റേഞ്ച് ഏകദേശം 150 കിലോമീറ്ററായിരിക്കാം. രാജ്യത്തെ വ്യത്യസ്തമായ കാലാവസ്ഥയും റൈഡ് പരിതസ്ഥിതികളും കണക്കിലെടുത്ത്, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഇവി ഉണ്ടാക്കുന്നതിന് എംജി നിരവധി മാറ്റങ്ങൾ അവതരിപ്പിക്കും. മെച്ചപ്പെടുത്തലുകൾ ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം, എയർ കണ്ടീഷനിംഗ് തുടങ്ങിയ പ്രധാന സംവിധാനങ്ങൾ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽ, എംജി ബ്രാൻഡിന് കീഴിൽ E230 അവതരിപ്പിക്കും.

ചെലവ് കുറയ്ക്കുന്നതിന്, പ്രാദേശിക വെണ്ടർമാരിൽ നിന്ന് എംജി പ്രധാന പാർട്സുകൾ സോഴ്‌സ് ചെയ്യും. ഉദാഹരണത്തിന്, ബാറ്ററി പാക്ക് ടാറ്റ ഓട്ടോകോമ്പിൽ നിന്ന് ലഭിക്കും. ടാറ്റ ഓട്ടോകോമ്പിന് ചൈനീസ് ബാറ്ററി വിതരണക്കാരായ ഗോഷനുമായി ഒരു കരാറുണ്ട്, ഇത് ഇന്ത്യയിലെ ഇവികൾക്ക് വേണ്ടിയുള്ള ബാറ്ററി പാക്കുകളുടെ രൂപകൽപ്പന, ഉത്പാദനം, വിതരണം, സർവ്വീസ് എന്നിവ ഉൾക്കൊള്ളുന്നു. E230 ബാറ്ററി പാക്കിൽ LFP സിലിണ്ടർ സെല്ലുകൾ ഉണ്ടാകും, അവ ടാറ്റ നെക്‌സോൺ ഇവിയുടേതിന് സമാനമാണ്. LFP സെല്ലുകൾ കൂടുതൽ വിശ്വസനീയവും ഇന്ത്യൻ സാഹചര്യങ്ങളിൽ അവയുടെ മൂല്യം ഇതിനകം തെളിയിച്ചതുമാണ്.

MG കുഞ്ഞൻ ഇവി പ്രൊഡക്ഷൻ സ്പെക്കിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

2023 മാർച്ചിലാണ് എംജി എയർ ഇലക്ട്രിക് കാർ ഉൽപ്പാദനം ആരംഭിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. വാർഷിക ഉൽപ്പാദന ലക്ഷ്യം 36,000 യൂണിറ്റാണ്. എംജി എൻട്രി ലെവൽ ഇവിക്ക് ഏകദേശം 10 ലക്ഷം രൂപ വില നൽകാനാണ് സാധ്യത. ട്രെൻഡർ, ഇക്കോ ഫ്രണ്ട്ലി മൊബിലിറ്റി ഓപ്ഷനുകൾക്കായി തിരയുന്ന യുവാക്കളായിരിക്കും കമ്പനിയുടെ പ്രാഥമിക ലക്ഷ്യം. ഗാരേജിൽ ചടുലവും ഒതുക്കമുള്ളതുമായ ഒരു കാർ ഓപ്ഷൻ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും എയർ ഇവി ഒരു മികച്ച ചോയിസാണ്. ചെറിയ നഗരങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് അവരുടെ പ്രാഥമിക കാറായി എംജിയുടെ എൻട്രി ലെവൽ ഇവി ഉപയോഗിക്കാം.

വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നതിന് എംജി വലിയ ടച്ച്‌സ്‌ക്രീനും സമഗ്രമായ കണക്റ്റിവിറ്റി സവിശേഷതകളും പോലുള്ള ഫീച്ചറുകൾ സജ്ജീകരിക്കാൻ സാധ്യതയുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയിൽ എംജി പുതിയ ഇവി അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുന്നു. മാർക്കറ്റ് ലോഞ്ച് 2023 -ന്റെ മൂന്നാം പാദത്തിൽ നടക്കും. മൈക്രോ ഇവികൾ ചൈനയിൽ വൻ വിജയമായിട്ടുണ്ടെങ്കിലും, ഇന്ത്യൻ വിപണിയിൽ അവ എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എംജിയ്ക്ക് കോംപറ്റീഷനായി പുതിയ തലമുറ നാനോ ഇലക്ട്രിക്കുമായി ടാറ്റ മോട്ടോർസും ഈ സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg air ev production spec model spied during test run
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X