വമ്പന്മാർ മാത്രമല്ല നിരവധി കൊച്ചു സുന്ദരികളുമുണ്ട്! ഉടനടി വരാനൊരുങ്ങുന്ന 6 ചെറു കാറുകൾ

മിഡ് സൈസ് പ്രീമിയം എസ്‌യുവികൾ, ഇലക്ട്രിക് കാറുകൾ, ഹൈബ്രിഡ് കാറുകൾ, എംപിവികൾ എന്നിവയുൾപ്പെടെ ഇന്ത്യൻ വിപണിയിൽ നിരവധി കാർ സെഗ്മെന്റുകളിൽ ഉടൻ തന്നെ നിരവധി പുത്തൻ ലോഞ്ചുകൾ ഉണ്ടാവും. അതുപോലെ, ആറ് പുതിയ ചെറിയ കാറുകളും ഉടൻ തന്നെ തങ്ങളുടെ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അവ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

1. എംജി എയർ ഇവി ( MG AIR EV)

എംജി എയർ ഇവി 2023 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തും, പ്രായോഗികവും ചെലവുകുറഞ്ഞതുമായ സിറ്റി കമ്മ്യൂട്ടർ ഓപ്ഷനുകൾ തെരയുന്ന ഉപഭോക്താക്കൾക്ക് ഒതുക്കമുള്ളതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് കാറായി ഇത് വാഗ്ദാനം ചെയ്യപ്പെടും. എയർ ഇവിയുടെ എക്‌സ്-ഷോറൂം വില 8.0 മുതൽ 10 ലക്ഷം രൂപ ആയിരിക്കാനാണ് സാധ്യത. ടാറ്റ ടിയാഗോ ഇവി പോലെയുള്ളവയായിരിക്കും മോഡലിന് ഇന്ത്യയിൽ നേരിടേണ്ടിവരുന്ന എതിരാളികൾ.

MG AIR EV

2. ന്യൂ-ജെൻ മാരുതി സുസുക്കി സ്വിഫ്റ്റ് ( New Gen Maruti Suzuki Swift)

ന്യൂ-ജെൻ സ്വിഫ്റ്റ് ലോകത്തിന്റെ പലയിടത്തുമായി നിരവധി പരീക്ഷണങ്ങളിലൂടെ കടന്നു പോവുകയാണ്, 2023 അവസാനത്തിലോ 2024 -ന്റെ തുടക്കത്തിലോ ഹാച്ച് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. ഈ പുതിയ ഹാച്ച്ബാക്ക് 1.2 ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ ഉപയോഗിക്കാനും ലിറ്ററിന് 35 കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. ഇതിനുപുറമെ, അപ്‌ഡേറ്റുചെയ്‌ത എക്സ്റ്റീരിയർ രൂപകൽപ്പന, പുതിയ ക്യാബിൻ, കൂടാതെ നിരവധി പുതിയ സവിശേഷതകൾ എന്നിവയും വാഹനത്തിൽ ഉണ്ടാവും.

3. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ് ( Hyundai Grand i10 Nios)

ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ് നിലവിൽ ഈ വിഭാഗത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നാണ്, മാരുതി സ്വിഫ്റ്റ് പോലുള്ള എതിരാളികൾക്ക് വിപണിയിൽ ശക്തമായ കോംപറ്റീഷനാണ് മോഡൽ നൽകുന്നത്. ഹാച്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് ആവർത്തനം അടുത്ത വർഷം അരങ്ങേറ്റം കുറിക്കും, കൂടാതെ അപ്‌ഡേറ്റ് ചെയ്ത എക്സ്റ്റീരിയർ സ്റ്റൈലിംഗും പുതിയ സവിശേഷതകളും ക്യാബിനിനുള്ളിൽ മറ്റ് ചെറിയ മാറ്റങ്ങളും വാഹനം വാഗ്ദാനം ചെയ്യും. ഗ്രാൻഡ് i10 നിയോസിനൊപ്പം വരുന്ന പവർട്രെയിൻ ഓപ്ഷനുകളിൽ മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വരുത്തില്ല.

Citroen C3

4.സിട്രൺ C3 ഇവി ( Citroen C3 EV )

രാജ്യത്ത് ഇവികളുടെ ആവശ്യം ഉയർന്നതോടെ പല പ്രമുഖ നിർമ്മാതാക്കളും ഈ സെഗ്മെന്റിലേക്ക് ചുവടു വെയ്ക്കുകയാണ്. C3 ഇവിയുടെ ലോഞ്ചോടെ സിട്രൺ ഉടൻ തന്നെ ഇവി രംഗത്തേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ C3 ഇവിക്ക് 50 kWh ബാറ്ററി പായ്ക്ക് ലഭിക്കും, ഇത് ഇന്റർനാഷ്ണൽ-സ്പെക് പൂഷോ e-208 -നൊപ്പം വാഗ്ദാനം ചെയ്യുന്നു. സിംഗിൾ ചാർജിൽ ഏകദേശം 300 കിലോമീറ്റർ റിയൽ ലൈഫ് റേഞ്ച് ഈ ബാറ്ററി വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ ബ്രാൻഡ് ഇതുവരെ പങ്കുവെച്ചിട്ടില്ല.

5. ടാറ്റ ആൾട്രോസ് ഇവി ( Tata Altroz EV )

നിലവിൽ ഇലക്ട്രിക് ഫോർ വീലർ സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബ്രാൻഡുകളിലൊന്നാണ് ടാറ്റ മോട്ടോർസ്. ICE മോഡലുകളിലെ മികച്ച വിജയത്തിന് ശേഷം ഇന്ത്യയിൽ ആൾട്രോസ് ഇവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. പുതിയ ആൾട്രോസ് ഇവി 2023 മധ്യത്തോടെ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്, കൂടാതെ ഇലക്ട്രിക് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കും ഇതായിരിക്കും. ആൾട്രോസ് ​​ഇവിയെക്കുറിച്ചുള്ള ഔദ്യോഗിക സവിശേഷതകളും മറ്റ് വിശദാംശങ്ങളും ഇന്ത്യൻ കാർ നിർമ്മാതാക്കൾ ഉടൻ പങ്കിടും.

Tata Altroz EV

6. ന്യൂ-ജെൻ ടാറ്റ ടിയാഗോ ( New Gen Tata Tiago )

ടിയാഗോ ഹാച്ച്ബാക്ക് നിലവിൽ സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണിത്, മാത്രമല്ല വിപണിയിൽ സുഖകരവും സുരക്ഷിതവുമായ കമ്മ്യൂട്ടർ മോഡൽ തെരയുന്ന ഉപഭോക്താക്കൾക്ക് ശക്തമായ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ ഡിസൈൻ, പുതിയ പ്ലാറ്റ്‌ഫോം, പുതിയ ഫീച്ചറുകൾ, അപ്‌ഡേറ്റ് ചെയ്ത പവർട്രെയിൻ ഓപ്‌ഷനുകൾ എന്നിവ ന്യൂ-ജെൻ ആവർത്തനത്തിൽ ഉണ്ടാവും. ഇത് 2023 അവസാനത്തിലോ 2024 ആദ്യ പകുതിയിലോ ലോഞ്ച് ചെയ്യും.

Most Read Articles

Malayalam
English summary
Mg air ev to tata tiago facelift upcoming small cars in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X