Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ഹെക്ടറിന്റെ പ്യുവര്‍ ഹൈബ്രിഡ് പതിപ്പ് ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ എംജി. ഇതിന്റെ വില 470 ദശലക്ഷം ഇന്തോനേഷ്യന്‍ റുപിയയാണ്, അതായത് ഏകദേശം 24.5 ലക്ഷം ഇന്ത്യന്‍ രൂപ.

Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

എന്നിരുന്നാലും, ഇന്ത്യന്‍ വിപണിയില്‍ വുളിംഗ് അല്‍മാസ് എന്ന പേരിലാണ് ഇത് വില്‍ക്കുന്നത്. സമീപകാലത്ത് പ്യുവര്‍ ഹൈബ്രിഡുകള്‍ എത്രമാത്രം പ്രചാരത്തിലുണ്ട് എന്നതു കണക്കിലെടുത്ത് പ്യുവര്‍ ഹൈബ്രിഡ് ഹെക്ടര്‍ ഭാവിയില്‍ ഇന്ത്യന്‍ വിപണിയിലും ലോഞ്ച് ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

എംജി മോട്ടോര്‍ 2017-ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു, 2019-ല്‍ അതിന്റെ ആദ്യ ഉല്‍പ്പന്നം പുറത്തിറക്കി. ഇന്ത്യന്‍ വിപണിയിലേക്കുള്ള ആദ്യ ഉല്‍പ്പന്നമായി തിരഞ്ഞെടുത്തത് ഹെക്ടറാണ്. വിപണിയില്‍ എത്തിയ കാലം മുതല്‍ തന്നെ ഇത് ജനപ്രീയ മോഡലായി മാറുകയും ചെയ്തു. അധികം വൈകാതെ തന്നെ ഹെക്ടറിന്റെ ഒരു പുതിയ പതിപ്പ് വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ഇന്ത്യയില്‍ ഹെക്ടറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായി പലരും കാത്തിരിക്കുമ്പോഴാണ്, എസ്‌യുവിയുടെ കൂടുതല്‍ വിപുലമായ ശക്തമായ ഹൈബ്രിഡ് പതിപ്പ് ഇന്തോനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ഇന്തോനേഷ്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന വുലിംഗ് അല്‍മാസ് അടിസ്ഥാനപരമായി റീബാഡ് ചെയ്ത എംജി ഹെക്ടറാണ്.

Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC-യുടെ ഉടമസ്ഥതയിലുള്ളതാണ് എംജി മോട്ടോര്‍. SAIC-ന് വൂലിംഗ് എന്ന മറ്റൊരു അനുബന്ധ സ്ഥാപനവും ഉണ്ട്, ഈ ബ്രാന്‍ഡാണ് ഇന്തോനേഷ്യയില്‍ ശക്തമായ സാന്നിധ്യമുള്ളത്. എംജിയും വൂലിംഗും തമ്മിലുള്ള ഈ ബന്ധത്തിന്റെ ഫലമായി, രണ്ട് ബ്രാന്‍ഡുകള്‍ക്കിടയില്‍ പങ്കിട്ട ഉല്‍പ്പന്നങ്ങളും എഞ്ചിനീയറിംഗും നിലവിലുണ്ട്.

Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

അതിനാല്‍, ഇന്ത്യയില്‍ നമ്മള്‍ എംജി ഹെക്ടര്‍ എന്നറിയപ്പെടുന്നത് ഇന്തോനേഷ്യയില്‍ വുളിംഗ് അല്‍മാസ് എന്ന പേരില്‍ വില്‍ക്കുന്നു. വാസ്തവത്തില്‍, എംജി ഹെക്ടറിന്റെ കീഴില്‍ നമ്മള്‍ ഇന്ത്യയില്‍ കണ്ടെത്തുന്ന അതേ എഞ്ചിന്‍ ഓപ്ഷനുകളാണ് വുളിംഗ് അല്‍മാസിനും കരുത്ത് നല്‍കുന്നത്.

Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ADAS-ന്റെ ലഭ്യത ഒഴികെ, സവിശേഷതകളുടെ ലിസ്റ്റ് പോലും അതേപടി തുടരുന്നു. അല്‍മാസിന് ഒരു വകഭേദത്തില്‍ ADAS ലഭിക്കുമ്പോള്‍, ഹെക്ടറിന് ലഭിക്കുന്നില്ല. എന്നിരുന്നാലും, വരാനിരിക്കുന്ന എംജി ഹെക്ടര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവോടെ ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍, ഇന്തോനേഷ്യയിലെ അല്‍മാസ് ഹൈബ്രിഡിന്റെ വരവോടെ എംജി ഹെക്ടര്‍ ഹൈബ്രിഡ് ഇന്ത്യയിലെത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

വുളിംഗ് അല്‍മാസിന്റെ ഹൈബ്രിഡ് വേരിയന്റില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് ഡ്രൈവ്‌ട്രെയിന്‍ ഉണ്ട്. ഇതിന് 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും ലഭിക്കുന്നു.

Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ഇതില്‍ പെട്രോള്‍ എഞ്ചിന്‍ 123 bhp കരുത്തും 168 Nm ടോര്‍ക്കും നല്‍കുന്ന ഒരു അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനാണ്. ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിക്കുമ്പോള്‍, പവര്‍ട്രെയിന്‍ 174 bhp കരുത്തും 320 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ഹൈബ്രിഡിനെ വ്യത്യസ്തമാക്കാന്‍, അല്‍മാസില്‍ വുളിംഗ് ചില ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതില്‍ ഹൈബ്രിഡ് ബാഡ്ജിംഗും ചില ഇലക്ട്രിക് ബ്ലൂ ഘടകങ്ങളും ഉള്‍പ്പെടുന്നു. എസ്‌യുവി ഏഴ് സീറ്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ഇന്‍ഫോടെയ്ന്‍മെന്റിനായി 10.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ADAS, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയും ഓഫറിലെ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Hector-ന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് MG; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ഇലക്ട്രിക് മൊബിലിറ്റി ജനപ്രീതി നേടുന്ന ഈ കാലത്ത്, റേഞ്ച് ഉത്കണ്ഠ ഇപ്പോഴും ഒരു വലിയ തടസ്സമാണെന്ന് കരുതുന്ന നിരവധി പേരുണ്ട്, അതിനാല്‍, പ്യുവര്‍ ഹൈബ്രിഡ് വാഹനങ്ങള്‍ ജനപ്രീതി നേടുകയും ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ എംജി ഹെക്ടര്‍ ഹൈബ്രിഡിന് ധാരാളം സാധ്യതകളുണ്ട്, കൂടാതെ എംജി എസ്‌യുവിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.

Article Published On: Tuesday, November 8, 2022, 21:14 [IST]
English summary
Mg hector hybrid launched in indonesia may come to india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X