MG-യുടെ തുറുപ്പ്ചീട്ടായി Hector; പ്രൊഡക്ഷന്‍ ഒരു ലക്ഷം പിന്നീട്ടു
എംജി എന്ന ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം ഹെക്ടര്‍ വലിയൊരു തുറുപ്പ്ചീട്ട് തന്നെയാണ്. വിപണിയില്‍ ആദ്യമായി അവതരപ്പിച്ച വാഹനം എംജി എന്ന ബ്രാന്‍ഡിന് നേടിക്കൊടുത്ത ജനപ്രീതി ഒന്നു വേറെ തന്നെയായിരുന്നുവെന്ന് വേണം പറയാന്‍. എംജി എന്ന ബ്രാന്‍ഡ് രാജ്യത്ത് വേരുറച്ചതും ഹെക്ടര്‍ എന്ന ഒരു ഒറ്റ മോഡലിന്റെ വിജയം കൊണ്ടു തന്നെയാണ്.
വിപണിയില്‍ എത്തിയ നാളുകളില്‍ വലിയ വില്‍പ്പനയാണ് ബ്രാന്‍ഡിനായി വാഹനം നേടിക്കൊടുത്തതും. ഇപ്പോഴിതാ ഹെക്ടര്‍ എസ്‌യുവി ഇന്ത്യയിലെ ഒരു പ്രധാന ഉല്‍പാദന നാഴികക്കല്ലില്‍ എത്തിയ വിവരം കമ്പനി തന്നെ അറിയിച്ചിരിക്കുകയാണ്. 2019-ല്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ രാജ്യത്തെ കാര്‍ നിര്‍മാതാക്കളുടെ ആദ്യ മോഡലായ എസ്‌യുവി ഒരു ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. ഗുജറാത്തിലെ ഹാലോളിലുള്ള എംജി മോട്ടോറിന്റെ ഫാക്ടറിയില്‍ നിന്ന് ഇന്ന് (ഒക്ടോബര്‍ 20) ചുവന്ന ഹെക്ടര്‍ എസ്‌യുവിയായ ലാന്‍ഡ്മാര്‍ക്ക് യൂണിറ്റ് നിര്‍മാതാക്കള്‍ പുറത്തിറക്കുകയും ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ 'ഇന്റര്‍നെറ്റ് എസ്‌യുവി' എന്ന് വിളിക്കപ്പെടുന്ന ഹെക്ടര്‍ ഇപ്പോഴും എംജി മോട്ടോറിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ്. ആസ്റ്റര്‍ എസ്‌യുവിക്കൊപ്പം ഹെക്ടര്‍ എസ്‌യുവിയും എംജി മോട്ടോറിന്റെ ഇന്ത്യയിലെ വില്‍പ്പനയുടെ നട്ടെല്ലാണ്. ഓരോ മാസവും ശരാശരി 1,500 യൂണിറ്റുകള്‍, മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തതു മുതല്‍, വില്‍പനയുടെ കാര്യത്തില്‍ എംജി മോട്ടോറിന്റെ വാഹനവ്യൂഹത്തെ ഹെക്ടര്‍ നയിക്കുന്നു. 2021-ല്‍, എസ്‌യുവിയുടെ മൈനര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എംജി വാഗ്ദാനം ചെയ്തിരുന്നു.
അടുത്ത മാസത്തോടെ നിരവധി നവീകരണങ്ങളോടെ അതിന്റെ പുതിയ തലമുറ പതിപ്പും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍. നിലവില്‍ എംജി ഹെക്ടര്‍ എസ്‌യുവിക്ക് 14.42 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. മാനുവല്‍, CVT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോട് ചേര്‍ന്ന് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്ന ഹെക്ടര്‍ എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന് നിലവില്‍ 20.36 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ടാറ്റ ഹാരിയര്‍, ഹ്യുണ്ടായി അല്‍കാസര്‍, മഹീന്ദ്ര സ്‌കോര്‍പിയോ N, മഹീന്ദ്ര XUV700 എന്നിവയ്ക്ക് എതിരെയാണ് ഇത് മത്സരിക്കുന്നത്.
കാര്‍ നിര്‍മ്മാതാവ് അതിന്റെ എല്ലാ മോഡലുകളിലും വില വര്‍ദ്ധിപ്പിക്കുമ്പോള്‍ ജനുവരി മുതല്‍ മോഡലിന്റെ വില വര്‍ദ്ധിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന എംജി ഹെക്ടര്‍ അടുത്ത മാസം അരങ്ങേറ്റം കുറിക്കും. പുതിയ തലമുറയില്‍, ഹെക്ടര്‍ എസ്‌യുവി ഡിസൈന്‍ മാറ്റങ്ങളോടെയും കൂടുതല്‍ സവിശേഷതകളോടെയും വരും. കാര്‍ നിര്‍മാതാവ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതനുസരിച്ച്, പുതിയ ഹെക്ടര്‍ ക്രോം ഇന്‍സേര്‍ട്ടുകളും ചുറ്റുമുള്ള ഗ്ലോസ് ബ്ലാക്ക് ഘടകങ്ങളും ഹെഡ്‌ലാമ്പ് ഹൗസിംഗും ഉള്ള പുതിയ രൂപത്തിലുള്ള ഗ്രില്ലായിരിക്കും ലഭിക്കുക.
ക്രോം ഇന്‍സേര്‍ട്ട് ഉള്ള ഒരു പുതിയ സ്‌കിഡ് പ്ലേറ്റും വാഹനത്തില്‍ ഉണ്ടാകും. ജനുവരിയില്‍ എസ്‌യുവി അവതരിപ്പിക്കുമ്പോള്‍ പുതിയ എംജി ഹെക്ടര്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാകും അവതരിപ്പിക്കുക. 14 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്ബോര്‍ഡില്‍ ലംബമായി സ്ഥാപിക്കുകയും പുതിയ ഉപയോക്തൃ ഇന്റര്‍ഫേസും ഐ-സ്മാര്‍ട്ട് സാങ്കേതികവിദ്യയും ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ഇക്കാര്യം വിവിധ ടീസര്‍ ചിത്രങ്ങളിലൂടെ കമ്പനി തന്നെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
2023 ഹെക്ടറും ഒരു ADAS അല്ലെങ്കില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ എയ്ഡ്‌സ് സിസ്റ്റവുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റോപ്പ് ആന്‍ഡ് ഗോ ട്രാഫിക് അസിസ്റ്റ്, റിയര്‍ ക്രോസ്-ട്രാഫിക് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഫ്രണ്ട് കൊളിഷന്‍ വാണിംഗ് തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടായിരിക്കാം. 2023 എംജി ഹെക്ടര്‍ എസ്‌യുവിയുടെ സൈഡ് വശവും പിന്‍ഭാഗവും മുന്‍ഭാഗത്തെപ്പോലെ കാര്യമായ അപ്ഡേറ്റുകളൊന്നും സ്വീകരിക്കുന്നില്ലെന്ന് വേണം പറയാന്‍.
എന്നിരുന്നാലും, പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത പിന്‍ ബമ്പര്‍, നല്ല സ്‌പെയ്‌സുള്ള 'ഹെക്ടര്‍' ബാഡ്ജിംഗ് എന്നിവ പോലുള്ള സൂക്ഷ്മമായ മാറ്റങ്ങളാകും കമ്പനി അവതരിപ്പിക്കുക. 2023 ഹെക്ടര്‍ എസ്‌യുവിയുടെ ഇന്റീരിയര്‍ എംജി പൂര്‍ണ്ണമായും നവീകരിച്ചിട്ടുണ്ടെങ്കിലും, സമാനമായ എഞ്ചിന്‍ ഓപ്ഷനുകളില്‍ മോഡല്‍ തുടരുമെന്ന് പറയപ്പെടുന്നു. 167.75 bhp പീക്ക് പവറും 350 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനും 141 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഇതില്‍ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications








