ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ അടിക്കടിയുള്ള വിലവര്‍ദ്ധന ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ ഒരു പതിവ് കാഴ്ചയാണെന്ന് വേണം പറയാന്‍. ഇപ്പോഴിതാ അതിന്റെ ഭാഗമായി വില വര്‍ധനവ് നടപ്പാക്കി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ എംജി.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ബ്രാന്‍ഡ് നിരയിലെ കോംപാക്ട് സി-സെഗ്മെന്റ് എസ്‌യുവിയായ ആസ്റ്ററിന്റെ വില ഇപ്പോള്‍ വേരിയന്റിനെ ആശ്രയിച്ച് 46,000 രൂപ വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഈ വാഹനത്തിന് ഇപ്പോള്‍ 10.28 ലക്ഷം മുതല്‍ 18.13 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില വരുന്നത്.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

2021 ഒക്ടോബര്‍ മാസത്തിലാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ആസ്റ്ററിന്റെ വില്‍പ്പനയില്‍ വലിയ പ്രതീക്ഷകള്‍ ബ്രാന്‍ഡിന് ഉണ്ടായിരുന്നെങ്കിലും, സെഗ്മെന്റില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനൊന്നും വാഹനത്തിന് സാധിച്ചില്ലെന്ന് വേണം പറയാന്‍.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ആസ്റ്ററിന്റെ ശരാശരി പ്രതിമാസ വില്‍പ്പന 2,000-3,000 യൂണിറ്റുകളാണ്. എന്നാല്‍ ആസ്റ്ററിന് ഡിമാന്‍ഡ് കുറവൊന്നുമില്ലെന്നും, ചിപ്പ് ക്ഷാമം കാരണം ഉല്‍പ്പാദനത്തെ വലിയ തോതില്‍ ബാധിക്കുന്നുവെന്നുമാണ് കമ്പനി പറയുന്നത്.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

പുതിയ വിലകള്‍ ജൂണ്‍ 2022 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി പറയുന്നു. സ്‌റ്റൈല്‍, സൂപ്പര്‍, ഷാര്‍പ്പ്, സ്മാര്‍ട്ട്, സാവി എന്നിങ്ങനെ അഞ്ച് വകഭേദങ്ങളില്‍ എംജി ആസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു. വിലയിലെ വര്‍ധനയല്ലാതെ, മിഡ്-സൈസ് എസ്‌യുവിയില്‍ മറ്റ് അപ്ഡേറ്റുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

1.5 ലിറ്റര്‍ വേരിയന്റുകള്‍ക്ക് 30,000 രൂപ മുതല്‍ 46,000 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

MG Astor Petrol June 2022 Old Price Difference
Style MT ₹10.28 Lakh ₹9.98 Lakh ₹30,000
Super MT ₹11.96 Lakh ₹11.50 Lakh ₹46,000
Smart MT ₹13.58 Lakh ₹13.28 Lakh ₹30,000
Sharp MT ₹14.58 Lakh ₹14.28 Lakh ₹30,000
Super CVT ₹13.38 Lakh ₹12.98 Lakh ₹40,000
Smart CVT ₹14.78 Lakh ₹14.48 Lakh ₹30,000
Sharp CVT ₹15.58 Lakh ₹15.28 Lakh ₹30,000
Smart Turbo AT ₹16.48 Lakh ₹16.18 Lakh ₹30,000
Sharp Turbo AT ₹17.40 Lakh ₹17.00 Lakh ₹40,000
Savvy CVT Ivory ₹16.50 Lakh ₹16.13 Lakh ₹37,000
Savvy CVT Red ₹16.60 Lakh ₹16.23 Lakh ₹37,000
Savvy Turbo AT ₹18.13 Lakh ₹17.73 Lakh ₹40,000
ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

മറുവശത്ത്, സ്മാര്‍ട്ട്, ഷാര്‍പ്പ് വേരിയന്റുകളില്‍ മാത്രം ലഭ്യമാകുന്ന 1.3 ലിറ്റര്‍ പതിപ്പുകളുടെ വില 30,000 രൂപ മുതല്‍ 40,000 രൂപയുടെ വര്‍ധനവിനും സാക്ഷ്യം വഹിക്കും. മാനുവല്‍ ഗിയര്‍ബോക്സുള്ള സൂപ്പര്‍ വേരിയന്റിന് 46,000 രൂപയുടെ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് ലഭിച്ചു. മൊത്തത്തില്‍ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉള്‍പ്പെടെ രണ്ട് വേരിയന്റുകള്‍ തിരഞ്ഞെടുക്കാം.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

എംജി ആസ്റ്റര്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും മികച്ച എസ്‌യുവികളില്‍ ഒന്നാണ്, ചില ക്ലാസ്-ലീഡിംഗ് ഫീച്ചറുകളും ഈ വാഹനം വാഗ്ദാനം ചെയ്യുന്നു.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, കണക്റ്റഡ് കാര്‍ ടെക്, ഒരു AI അസിസ്റ്റന്റ്, പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ എന്നിവയെല്ലാം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

സുരക്ഷയുടെ കാര്യത്തില്‍, ആസ്റ്ററിന് ഒന്നിലധികം എയര്‍ബാഗുകള്‍, ഒരു ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഓട്ടോണമസ് ലെവല്‍ 2 സാങ്കേതികവിദ്യയുള്ള ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) എന്നിവ ലഭിക്കുന്നു.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍-കീപ്പിംഗ് / ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ്, ബ്ലൈന്‍ഡ്-സ്‌പോട്ട് ഡിറ്റക്ഷന്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ വിപുലമായ സുരക്ഷാ സവിശേഷതകള്‍ ആസ്റ്ററിലെ ADAS ഉള്‍ക്കൊള്ളുന്നു.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും, 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും ഉള്‍പ്പെടെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് ആസ്റ്ററില്‍ വാഗ്ദാനം ചെയ്യുന്നു.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ആദ്യത്തേത് 109 bhp കരുത്തും 144 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുമ്പോള്‍ രണ്ടാമത്തേത് 138 bhp കരുത്തും 220 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 1.5 ലിറ്റര്‍ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

മറുവശത്ത്, 1.3 ലിറ്റര്‍ യൂണിറ്റ് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി മാത്രം ഘടിപ്പിച്ചിരിക്കുന്നു. സ്‌പൈസി ഓറഞ്ച്, അറോറ സില്‍വര്‍, ഗ്ലെയിസ് റെഡ്, കാന്‍ഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നിവയുള്‍പ്പെടെ അഞ്ച് കളര്‍ സ്‌കീമുകള്‍ എംജി ആസ്റ്ററില്‍ വാഗ്ദാനം ചെയ്യുന്നു.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

2019 ജൂലൈയില്‍ ഹെക്ടറിന്റെ സമാരംഭത്തോടെ ഇന്ത്യയില്‍ കാലുകുത്തിയതുമുതല്‍ കഴിഞ്ഞ മാസം, എംജി മോട്ടോര്‍ ഒരു ലക്ഷം സഞ്ചിത വില്‍പ്പന അളവ് രേഖപ്പെടുത്തിയിരുന്നു.

ജൂണ്‍ മുതല്‍ Astor-ന് വില വര്‍ധിപ്പിക്കുമെന്ന് MG; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഡിമാന്‍ഡ് ഉയര്‍ന്നതാണെങ്കിലും, സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം നേരിടുന്ന പ്രതിസന്ധി കാരണം ഈ ഡിമാന്‍ഡിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് കയറ്റി അയക്കാന്‍ സാധിക്കുന്നതെന്നും കമ്പനി പറയുന്നു.

More from DriveSpark

Article Published On: Thursday, June 2, 2022, 17:23 [IST]
English summary
Mg increased astor prices from june 2022 find here new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X