10,000 രൂപ അധികം മുടക്കിയാല്‍ സാംഗ്രിയ റെഡ് ഇന്റീരിയര്‍; Astor എസ്‌യുവിയില്‍ പുതിയ പദ്ധതിയുമായി MG

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ താരരാജക്കളായി മുന്നേറുകയാണ് ഹ്യുണ്ടായി ക്രെറ്റയും കിയ സെല്‍റ്റോസു. എന്നാല്‍ പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര കൂടി എത്തിയതോടെ സെഗ്മെന്റില്‍ മത്സരം ശക്തമായിരിക്കുകയാണ്.

ഈ സെഗ്മെന്റില്‍ മികച്ച ഒരു സ്‌പെയ്‌സ് ഉണ്ടാക്കിയെടുക്കാന്‍ ഉള്ള ലക്ഷ്യത്തോടെ എംജി അവതരിപ്പിച്ച മോഡലുകളില്‍ ഒന്നായിരുന്നു ആസ്റ്റര്‍. ADAS ഫീച്ചറുകളോടെ 20 ലക്ഷം രൂപയ്ക്കുള്ളില്‍ ആസ്റ്ററിനെ വിപണിയില്‍ എത്തിക്കാന്‍ എംജിക്ക് സാധിച്ചു എന്നത് എടുത്ത് പറയേണ്ടതാണ്.

10,000 രൂപ അധികം മുടക്കിയാല്‍ സാംഗ്രിയ റെഡ് ഇന്റീരിയര്‍; Astor എസ്‌യുവിയില്‍ പുതിയ പദ്ധതിയുമായി MG

ആസ്റ്റര്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മികച്ച 5 കോംപാക്ട് എസ്‌യുവികള്‍ക്ക് തൊട്ട് പിന്നില്‍ തന്നെയാണ്. മികച്ച ഡിസൈനും ഫീച്ചറുകളും, ഇന്റീരിയറും വാഹനത്തിന്റെ ഹൈലൈറ്റുകളാണ്. അതേസമയം നീണ്ട കാത്തിരിപ്പ് കാലയളവും അടിക്കടി ഉണ്ടാകുന്ന വില വര്‍ദ്ധനവും വാഹനത്തിന്റെ വില്‍പ്പനയെ കാര്യമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആസ്റ്റര്‍ ഡെലിവറികള്‍ തിരിച്ചടി നേരിട്ടു, കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് എംജി WWF 3.0 (Worth Waiting For) സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്തു.

2022 സെപ്റ്റംബറില്‍, ഹെക്ടറിനൊപ്പം ആസ്റ്ററിനും വില വര്‍ദ്ധന ലഭിച്ചു, ഇത് 28,000 രൂപ വരെ വര്‍ദ്ധനവിന് കാരണമായി. ഇപ്പോള്‍, എംജി ആസ്റ്റര്‍ ഷാര്‍പ്പ് വേരിയന്റിന് 10,000 രൂപ അധിക വിലയ്ക്ക് സാംഗ്രിയ റെഡ് ഇന്റീരിയര്‍ ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്. എംജി ആസ്റ്ററിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തരത്തില്‍ ഒരു പുതിയ ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് ആസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ AI അസിസ്റ്റന്റും സെഗ്മെന്റിലെ ആദ്യ ഓട്ടോണമസ് (ലെവല്‍ 2) സാങ്കേതികവിദ്യയും ഇത് പ്രീമിയം മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് നന്നായി ഉള്‍ക്കൊള്ളാന്‍ അനുവദിക്കുന്നു. സോഫ്റ്റ് ടച്ച് മെറ്റീരിയല്‍ അതിന്റെ ഇന്റീരിയറിലുടനീളം കാണപ്പെടുന്നു.

ഡ്യുവല്‍-ടോണ്‍ സാംഗ്രിയ റെഡ്, ഡ്യുവല്‍-ടോണ്‍ ഐക്കണിക് ഐവറി, ടക്‌സീഡോ ബ്ലാക്ക് എന്നീ മൂന്ന് ഇന്റീരിയര്‍ കളര്‍ സ്‌കീമുകള്‍ അതിന്റെ ടോപ്പ്-സ്‌പെക്ക് മോഡലുകളില്‍ ലഭിക്കുന്നു. ഇപ്പോള്‍ എംജി ഈ സാംഗ്രിയ റെഡ് ഇന്റീരിയര്‍ കളര്‍ ഓപ്ഷന്‍ ഷാര്‍പ്പ് ട്രിമ്മില്‍ വാഗ്ദാനം ചെയ്യുന്നു, അതിന്റെ 1.5 ലിറ്റര്‍ VTi-ടെക് എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളിലേക്കും ജോടിയാക്കിയിരിക്കുന്നു.

ഈ പാക്കേജിന്റെ ഇന്റീരിയറുകളില്‍ കറുപ്പും ചുവപ്പും കോമ്പിനേഷന്‍ ഉള്‍പ്പെടുന്നു, അത് അതിന്റെ സീറ്റുകളിലും ഡാഷ്ബോര്‍ഡിലും ഡോര്‍ പാനലുകളിലും കാണപ്പെടുന്നു. ജിയോ ഇ-സിം കണക്റ്റഡ് കാര്‍ ഫീച്ചറുകളുള്ള വലിയ 10.1 ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മറ്റ് ഇന്റീരിയര്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ആസ്റ്ററിന്റെ i-SMART സാങ്കേതികവിദ്യയ്ക്ക് 80+ കണക്റ്റുചെയ്ത കാര്‍ ഫീച്ചറുകളും ലഭിക്കുന്നു.

ഡ്യുവല്‍-ടോണ്‍ സാംഗ്രിയ റെഡ് ഇന്റീരിയര്‍ കളര്‍ ഓപ്ഷനില്‍ ഷാര്‍പ്പ് VTi-Tech മാനുവലിലാണ് വാഗ്ദാനം ചെയ്യുന്നത്, ഈ വേരിയന്റിന് 14.78 ലക്ഷം രൂപയും ഷാര്‍പ്പ് VTi-Tech CVT-യ്ക്ക് 15.78 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഡ്യുവല്‍-ടോണ്‍ സാംഗ്രിയ റെഡ് ഇന്റീരിയര്‍ കളര്‍ ഓപ്ഷന്‍ ഇല്ലാത്ത സമാന വേരിയന്റുകളേക്കാള്‍ 10,000 കുറവാണ്.

വാഹനത്തിന്റെ ഡിസൈന്‍ ഘടകങ്ങളിലേക്ക് വന്നാല്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി സിഗ്‌നേച്ചര്‍ DRL-കള്‍, സ്‌പോര്‍ട്ടി ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, ഒരു 'സെലസ്റ്റിയല്‍ ഗ്രില്‍' എന്നിവ ഉള്‍പ്പെടുന്നു. കൂടുതല്‍ പ്രീമിയം അപ്പീലിനായി അതിന്റെ പുറംഭാഗങ്ങളില്‍ ഉടനീളം ക്രോം ആക്സന്റുകള്‍ ലഭിക്കുന്നു. പ്രീമിയം ആകര്‍ഷണം വര്‍ധിപ്പിക്കുന്ന 17 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, 6 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് ഡിസന്റ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, എബിഎസ്, ഇബിഡി എന്നിവയ്ക്കുള്ള ക്യാമറയും റഡാറും സുരക്ഷാ വലയില്‍ ഉള്‍പ്പെടുന്നു. എംജി ആസ്റ്ററിന് തിരഞ്ഞെടുക്കാന്‍ ആകെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു.

ഇതില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 110 bhp പവറും 144 Nm ടോര്‍ക്കും നല്‍കുന്നു. കൂടാതെ 1.3 ലിറ്റര്‍ 3-സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആദ്യത്തേതിന് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 8-സ്റ്റെപ്പ് CVT ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ജോടിയാക്കിയിരിക്കുന്ന എഞ്ചിനാണ്. രണ്ടാമത്തേത് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ഘടിപ്പിച്ചിരിക്കുന്നു.

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയ്ക്ക് പുറമെ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവയ്‌ക്കെതിരെയും ആസ്റ്റര്‍ വിപണിയില്‍ മത്സരിക്കും. കാന്‍ഡി വൈറ്റ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്ക്, സ്‌പൈസ്ഡ് ഓറഞ്ച്, കളര്‍ഡ് ഗ്ലേസ് റെഡ് എന്നിവയാണ് ആസ്റ്ററിന്റെ മറ്റ് കളര്‍ ഓപ്ഷനുകള്‍.

More from DriveSpark

Article Published On: Tuesday, November 22, 2022, 19:30 [IST]
English summary
Mg introduced sangria red interior option for astor suv details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X