പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

വാഹന വിപണിയെ സംബന്ധിച്ചിടത്തോളം നേരിടുന്ന വലിയ പ്രതിസന്ധിയാണ് സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം. അതുകൊണ്ട് തന്നെ വാഹനങ്ങളുടെ പ്രൊഡക്ഷനെയും വില്‍പ്പനയെയും കാര്യമായ രീതിയില്‍ തന്നെ ഇത് ബാധിക്കുകയും ചെയ്യുന്നുണ്ട്.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

നിലവിലുള്ള പാര്‍ട്സ് ക്ഷാമത്തിന് പരിഹാരമായി, ഇപ്പോള്‍ മിക്ക കാര്‍ നിര്‍മാതാക്കളും തങ്ങളുടെ മോഡലുകളിലെ ചില അനാവശ്യ ഫീച്ചറുകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്. വില്‍പ്പനയിലെ ആഘാതം കുറയ്ക്കുകയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അസൗകര്യമുണ്ടാക്കുന്ന ഡെലിവറികളുടെ കാലതാമസം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

പാര്‍ട്സ് ക്ഷാമം നേരിട്ട കമ്പനികളുടെ പട്ടികയില്‍ എംജി മോട്ടോറും ഉള്‍പ്പെടുന്നുണ്ട്. ബ്രാന്‍ഡ് നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളാണ് ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്. എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ പാര്‍ട്‌സ് ക്ഷാമം കാരണം ഇവയുടെ പ്രൊഡക്ഷനും ഡെലിവറിയിലും വലിയ കാലതാമസം ഉണ്ടാകുകയും ചെയ്യുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

ഇത്തരത്തില്‍ പ്രൊഡക്ഷനിലെയും, ഡെലിവറിയിലെയും കാലതാമസം ഒഴിവാക്കുന്നതിനായി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് ബുക്ക് ചെയ്ത ആളുകള്‍ക്ക് സബ്വൂഫര്‍ & ആംപ്ലിഫയര്‍, ഓട്ടോ ടെയില്‍ഗേറ്റ് സൈ്വപ്പ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇല്ലാതെ തന്നെ കാര്‍ ഡെലിവര്‍ ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

ചില ഡീലര്‍ സ്രോതസ്സുകള്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സവിശേഷതകള്‍ നല്‍കുന്ന വേരിയന്റുകള്‍ക്ക് ഇത് ബാധകമാണ്. എംജി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് 6-സീറ്ററിന്റെ കാര്യത്തില്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് വേരിയന്റുകളില്‍ സബ്വൂഫറും ആംപ്ലിഫയറും ലഭ്യമാണ്.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

ഈ വേരിയന്റുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കളെ ഇത് ബാധിക്കും. ഹെക്ടര്‍ പ്ലസ് 7-സീറ്ററിന്റെ കാര്യത്തില്‍, സ്മാര്‍ട്ട്, സെലക്ട് വേരിയന്റുകളില്‍ സബ്വൂഫറും ആംപ്ലിഫയറും ലഭ്യമാണ്. ഓട്ടോ ടെയില്‍ഗേറ്റ് സൈ്വപ്പ് സെന്‍സറിനെ കുറിച്ച് പറയുകയാണെങ്കില്‍, ഹെക്ടര്‍ പ്ലസ് 6-സീറ്റര്‍ ഷാര്‍പ്പ് ട്രിമ്മില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് 7-സീറ്റര്‍ എന്നിവയ്ക്ക് ഈ സവിശേഷതയില്ല. ഹെക്ടറിന് ഓട്ടോമാറ്റിക് പവേര്‍ഡ് ടെയില്‍ഗേറ്റ് ഓപ്പണിംഗ് ഉണ്ട്, ഷാര്‍പ്പ് ട്രിമ്മിലാണ് ഇത് ഓഫര്‍ ചെയ്യുന്നതും. സൈ്വപ്പ് ഫീച്ചര്‍ കൂടുതല്‍ സൗകര്യപ്രദമാണ്, കാരണം പിന്‍ ബമ്പറിന് താഴെയുള്ള കാല്‍ സൈ്വപ്പ് ഉപയോഗിച്ച് ടെയില്‍ഗേറ്റ് തുറക്കാനോ അടയ്ക്കാനോ കഴിയും.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

ഇവ അനിവാര്യമല്ലാത്ത ഫീച്ചറായതിനാല്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് ഉപഭോക്താക്കള്‍ക്ക് വലിയ പ്രശ്നങ്ങളൊന്നും നേരിടാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

മാത്രമല്ല, പാര്‍ട്സ് ക്ഷാമം കാരണം ഇത് താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതാണ്. സ്റ്റോക്കുകള്‍ ലഭ്യമായാലുടന്‍, ഈ ഫീച്ചറുകള്‍ ഡീലര്‍ഷിപ്പ് കൂട്ടിച്ചേര്‍ക്കും. എന്നാല്‍, നഷ്ടപ്പെട്ട ഭാഗങ്ങള്‍ എപ്പോള്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

ഇന്ത്യയില്‍ കൊവിഡ് സാഹചര്യം ലഘൂകരിച്ചിട്ടുണ്ടെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും ബാധിച്ചിരിക്കുകയാണ്. ലോകമെമ്പാടും ഇപ്പോഴും ദശലക്ഷക്കണക്കിന് സജീവമായ കൊവിഡ് കേസുകള്‍ ഉണ്ട്. വാഹന മേഖലയെ സംബന്ധിച്ചിടത്തോളം, പാര്‍ട്സ് ക്ഷാമം 2023 വരെ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ വിതരണ സാഹചര്യം സാധാരണ നിലയിലാകാന്‍ ഇനിയും മാസങ്ങള്‍ എടുത്തേക്കാം. മഹാമാരിക്ക് പുറമേ, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ഓട്ടോ ഘടകങ്ങളുടെ വിതരണത്തെയും ബാധിക്കും.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

ഈ രണ്ട് രാജ്യങ്ങളും സെമികണ്ടക്ടര്‍ ചിപ്പുകളില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ പ്രധാന വിതരണക്കാരാണ്.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

ഉദാഹരണത്തിന്, മെമ്മറിയിലും സെന്‍സര്‍ ചിപ്പുകളിലും ഉപയോഗിക്കുന്ന അപൂര്‍വ ലോഹമായ പലേഡിയത്തിന്റെ മുന്‍നിര വിതരണക്കാരില്‍ ഒരാളാണ് റഷ്യ. അതുപോലെ, ഉക്രെയ്ന്‍ നിയോണ്‍ വാതകം കയറ്റുമതി ചെയ്യുന്നു, ഇത് സെമികണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

സ്ഥിതിഗതികള്‍ നീണ്ടുപോയാല്‍, ഓട്ടോ പാര്‍ട്സുകളുടെ ക്ഷാമം കൂടുതല്‍ രൂക്ഷമാകും. വാഹന ഭാഗങ്ങളുടെ വില വര്‍ദ്ധനയാണ് മറ്റൊരു വീഴ്ച, ഇത് അന്തിമ ഉപയോക്താക്കള്‍ക്ക് ചിലവ് ഭാരം കൈമാറാന്‍ കാര്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യും.

പാര്‍ട്‌സുകള്‍ കിട്ടാനില്ല; Hector, Hector Plus മോഡലുകളില്‍ നിന്ന് ഫീച്ചറുകള്‍ പിന്‍വലിച്ച് MG

ഇന്ത്യയില്‍, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ കാര്‍ നിര്‍മാതാക്കളും സെമികണ്ടക്ടര്‍ ചിപ്പുകളുടെയും മറ്റ് ഘടകങ്ങളുടെയും കുറവ് കാരണം ഉല്‍പാദന നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള മോഡലുകളുടെ വില വര്‍ധിപ്പിക്കുന്നതായി അടുത്തിടെ കമ്പനി വ്യക്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Thursday, April 7, 2022, 9:35 [IST]
English summary
Mg motor temporarily discontinued some selected features from hector and hector plus details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X