സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

ഉത്സവ സീസണോട് അനുബന്ധിച്ച് ഇന്ത്യൻ വാഹന വിപണിയിൽ ഏറെ കുറെ എല്ലാ വാഹന നിർമ്മാതാക്കളും വളരെയധികം പ്രതീക്ഷയിലാണ്. വിൽപ്പനയുടെ കാര്യത്തിൽ മിക്ക ബ്രാൻഡുകളും വളർച്ചയാണ് സെപ്റ്റംബറിലും രേഖപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

എന്നാൽ വാഹന വ്യവസായം വിതരണ ശൃംഖലയിൽ പല വേലിയേറ്റങ്ങൾ അഭിമുഖീകരിക്കുന്നതിനാൽ, മിക്ക നിർമ്മാതാക്കളും നിലവിൽ വലിയ തോതിലുള്ള കാത്തിരിപ്പ് കാലയളവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എം‌ജി മോട്ടോർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, മോഡലുകളിലുടനീളം മൂന്ന് മുതൽ ആറ് മാസത്തെ കാത്തിരിപ്പ് കാലയളവ് തുടരുന്നു.

സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

കഴിഞ്ഞ മാസം പുറത്തിറക്കിയ അഡ്വാൻസ്ഡ് ഗ്ലോസ്റ്ററിന് രാജ്യത്ത് പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചത്. എംജിയുടെ ഏക ഇലക്ട്രിക് കാർ ഓഫറായ പുതിയ ZS ഇവിയുടെ വിൽപ്പനയും നന്നായി തന്നെ തുടരുന്നു.

സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

2022 -ൽ റീട്ടെയിൽ വിൽപ്പന ഏറ്റവും ഉയർന്നതാണ്. ഒരു നിർമ്മാതാവ് എന്ന നിലയിൽ, എം‌ജി മോട്ടോർ കുറച്ചുകാലമായി മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച്ച വെയ്ക്കുന്നത്, തുടക്കം മുതൽ തന്നെ ഇന്ത്യൻ ഇവി വിപണി വളർത്തുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു.

സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

അവസാനിച്ച മൂന്നാം പാദത്തിൽ, അതായത് 2022 സെപ്തംബർ (Q3) 1.16 ശതമാനം ഇടിവിൽ എംജി മോട്ടോർസ് തങ്ങളുടെ സ്ഥിരത നിലനിർത്തി. 2022 സെപ്റ്റംബറിലെ വിൽപ്പന 17.49 ശതമാനമാണ് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

വാർഷിക വിൽപ്പന മുൻ വർഷത്തെ 3,241 യൂണിറ്റിൽ നിന്ന് 567 യൂണിറ്റ് വളർച്ചയോടെ 3,808 യൂണിറ്റിലെത്തി. ഓഗസ്റ്റിൽ 3,823 യൂണിറ്റായിരുന്നു വിൽപ്പന. 15 യൂണിറ്റുകളുടെ വോളിയം നഷ്‌ടത്തിൽ MoM ഇടിവ് 0.39 ശതമാനമാണ്.

സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

2022 -ലെ മൂന്നാം പാദത്തിലെ വിൽപ്പന 11,781 യൂണിറ്റിൽ നിന്ന് 11,644 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ 3 മാസത്തിനിടെ 137 യൂണിറ്റുകളുടെ വോളിയം ഇടിവാണ് കമ്പനി നേരിട്ടത്. 10,519 യൂണിറ്റുകളിൽ നിന്ന് 10.69 ശതമാനം വളർച്ച രേഖപ്പെടുത്തിയ 2022 -ലെ രണ്ടാം പാദത്തിൽ നിന്ന് വോളിയം 1,125 യൂണിറ്റായി ഉയർന്നു.

സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

ഹെക്ടർ പതിവുപോലെ വിൽപ്പനയുടെ സിംഹഭാഗവും കൈവരിക്കുന്നത് തുടരുന്നു. ആരോഗ്യകരമായ ഉപഭോക്തൃ ഡിമാൻഡിനെ അടിസ്ഥാനമാക്കി ആസ്റ്ററും മികച്ച പ്രകടനം തുടരുന്നു. സെമികണ്ടക്ടർ ലഭ്യത പ്രശ്നം നിലനിൽക്കുന്നതിനാൽ, എംജി ആസ്റ്റർ MT ഡെലിവറി മാത്രമാണ് നടത്തുന്നത്. ആസ്റ്റർ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ഡെലിവറി ഉടൻ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു.

സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

വിൽപ്പനയുടെ ശരാശരി കമക്കുകൾ നോക്കുമ്പോൾ, ഓരോ മാസവും 4,000 -ൽ താഴെ കാറുകൾ എംജി സ്ഥിരമായി വിൽക്കുന്നത് തുടരുന്നു. വിതരണ ശൃംഖലയിൽ നിരവധി തടസങ്ങൾ നേരിടുന്ന പശ്ചാത്തലം ഉണ്ടായിരുന്നിട്ടും ബ്രാൻഡിന് ഈ ഒരു നേട്ടം കൈവരിക്കാനായി. കഴിഞ്ഞ വർഷം സമാരംഭിച്ചപ്പോൾ, ആസ്റ്റർ ബുക്കിംഗുകൾ വളരെ വേഗത്തിലായിരുന്നു. എന്നിരുന്നാലും, അതേ വേഗതയിൽ വിതരണം ചെയ്യുന്നത് അസാധ്യമാണ്.

സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസൺ ദൈർഘ്യമേറിയതാണ്, കൂടാതെ വർഷാവസാന വിൽപ്പന നിലനിർത്താൻ നിർമ്മാതാക്കൾക്ക് ഇത് വലിയ ആശ്വാസം നൽകുകയും ചെയ്യുന്നു. ഡിമാൻഡ് മുതലാക്കാൻ ഒക്ടോബറിൽ ധാരാളം അവസരങ്ങൾ ബ്രാൻഡുകൾ നൽകും.

സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

ഇപ്പോഴിതാ, എംജി മോട്ടോർ വളരെ സന്തോഷകരമായ ഒരു സെപ്തംബർ മാസത്തിലൂടെയാണ് കടന്നുപോയത്, ഒക്ടോബറിൽ ഈ ട്രെൻഡ് തന്നെ തുടരുമോ എന്നത് നാം കണ്ടറിയണം. വർഷത്തിന്റെ അവസാന പാദത്തിൽ, നിർമ്മാതാക്കൾ തങ്ങളുടെ പുതുക്കിയ എംജി ഹെക്ടർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

സെപ്റ്റംബർ വിൽപ്പനയിൽ അടിതെറ്റാതെ MG; നേടിയത് 17 ശതമാനം വളർച്ച

എന്നിരുന്നാലും, ലോഞ്ച് തീയതിയെ ആശ്രയിച്ച് അവസാന പാദത്തിലെ വിൽപ്പനയെ അത് ബാധിച്ചേക്കാം. ദീപാവലിക്ക് വാഹനം ഡീലർഷിപ്പുകളിൽ എത്തുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors clocks 17 percent growth in september 2022 sales
Story first published: Saturday, October 1, 2022, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X