സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

എംജി മോട്ടോർ ഇന്ത്യ 2022 ഫെബ്രുവരിയിൽ നേരിയ വിൽപ്പന വളർച്ച രേഖപ്പെടുത്തി. കമ്പനി സെമി-കണ്ടക്ടറുകളുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഈ വിൽപ്പന വളർച്ച എന്നതാണ് ശ്രദ്ധേയം.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

സെമി-കണ്ട്ക്ടർ നിലവിലുള്ള ഷോർട്ടേജ് സ്ഥിതി വരും മാസങ്ങളിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും, എം‌ജി ഹെക്ടർ മികച്ച ഡിമാൻഡ് രേഖപ്പെടുത്തുകയും 2019 ജൂണിൽ ലോഞ്ച് ചെയ്തതിന് ശേഷം കഴിഞ്ഞ വഞഷം 72,500 യൂണിറ്റ് നാഴികക്കല്ല് കടക്കുകയും ചെയ്തിരുന്നു.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

എംജി മോട്ടോർ ഇന്ത്യയുടെ കഴിഞ്ഞ മാസത്തെ വിൽപ്പന 4,528 യൂണിറ്റുമായി 4.60 ശതമാനം വർധിച്ചു. 2021 ഫെബ്രുവരിയിൽ 4,329 യൂണിറ്റുകളുണ്ടായിരുന്ന വിൽപ്പനയേക്കാൾ 199 യൂണിറ്റ് കൂടുതലാണിത്. 2022 ജനുവരിയിൽ വിറ്റ 4,306 യൂണിറ്റുകളുടെ വിൽപ്പനയെക്കാൾ 5.16 ശതമാനം വളർച്ച അല്ലെങ്കിൽ 222 യൂണിറ്റുകളുടെ MoM വളർച്ചയാണ് ബ്രാൻഡ് കൈവരിച്ചത്.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

ആഭ്യന്തര വിൽപ്പനയ്ക്കു പുറമെ കയറ്റുമതിയും എംജി ആരംഭിച്ചു. ഗുജറാത്തിലെ ഹാലോളിലുള്ള നിർമ്മാണ കേന്ദ്രത്തിൽ നിന്ന് നേപ്പാളിലേക്ക് ഹെക്ടറിന്റെ കയറ്റുമതി കമ്പനി ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഹാലോൾ പ്ലാന്റിന് 80,000 യൂണിറ്റുകളുടെ വാർഷിക ഉൽപ്പാദന ശേഷിയുണ്ട്, കൂടാതെ 2,500 തൊഴിലാളികളുമുണ്ട്.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

CASE (കണക്‌റ്റഡ്, ഓട്ടോണമസ്, ഷെയർഡ്, ഇലക്‌ട്രിക്) മൊബിലിറ്റിയുടെ കാഴ്ചപ്പാടാണ് എംജി മോട്ടോറിനെ നയിക്കുന്നത്, കൂടാതെ രാജ്യത്തെ ആദ്യത്തെ ഇന്റർനെറ്റ് എസ്‌യുവിയായ എംജി ഹെക്ടറും ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് ഇന്റർനെറ്റ് എസ്‌യുവിയായ എംജി ZS ഇവിയും വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ നിരവധി ഫസ്റ്റ് ഇൻ സെഗ്മെന്റ് ഫീച്ചറുകൾ എംജി വാഗ്ദാനം ചെയ്തു.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

എംജി ഗ്ലോസ്റ്ററും ആസ്റ്റർ പ്രീമിയം എസ്‌യുവികളും പേഴ്‌സണൽ AI അസിസ്റ്റന്റും ഓട്ടോണമസ് (ലെവൽ 2) സാങ്കേതികവിദ്യയുമുള്ള ഇന്ത്യയിലെ ആദ്യ മോഡലുകളാണ് ഇവ.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

എംജി ZS ഇവി ഏകദേശം രണ്ട് വർഷം മുമ്പ് ലോഞ്ച് ചെയ്തതിന് ശേഷം ഏകദേശം 4,000 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വർധിച്ചുവരുന്ന ജനപ്രീതിയോടെ കമ്പനി പുതിയ ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ലോഞ്ചിന് മുന്നോടിയായി ഇത് ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞു.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

419 കിലോമീറ്റർ റേഞ്ചുള്ള നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വലിയ ബാറ്ററി പാക്ക് പുതിയ മോഡലിന് ലഭിക്കുകയും അതുവഴി ദൈർഘ്യമേറിയ റേഞ്ച് നൽകുകയും ചെയ്യും. നിലവിൽ ഇലക്ട്രിക് ഡ്രൈവ് ട്രെയിനുകളുടെ വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

നിലവിലുള്ള മോഡലിന് 141 bhp പവറും 353 Nm torque ഉം നൽകുന്ന 44.5 കിലോവാട്ട് ഹൈടെക് ബാറ്ററി പായ്ക്ക് ലഭിക്കുന്നു. 50kWh ബാറ്ററിയും 500 കിലോമീറ്റർ റേഞ്ചുമായി ഫെയ്‌സ്‌ലിഫ്റ്റ് ZS ഇവി വന്നേക്കാം.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

പുതിയ ZS ഇവിയ്ക്ക് ഫീച്ചർ അപ്‌ഡേറ്റുകളും ലഭിക്കും. പുതിയ ഫ്രണ്ട് ഫാസിയ, ബോഡി കളർ പാനലുകൾ, പുതിയ 17 ഇഞ്ച് അലോയി വീലുകൾ എന്നിവ ഇതിലുണ്ടാകും. എൽഇഡി ഡിആർഎല്ലുകളുമായി സംയോജിപ്പിച്ച എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ ഫ്രണ്ട് ബമ്പർ, വശങ്ങളിൽ ബ്ലാക്ക് ബോഡി ക്ലാഡിംഗ്, പുതിയ റിയർ ബമ്പർ ഡിസൈൻ എന്നിവയും ഇത് കാണപ്പെടും.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

പുതിയ 10.1 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, എംജിയുടെ i-സ്മാർട്ട് കണക്റ്റഡ് കാർ ടെക്, പരിഷ്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുടെ രൂപത്തിൽ അപ്‌ഡേറ്റ് ചെയ്‌ത സാങ്കേതികവിദ്യയ്‌ക്കൊപ്പം ഇന്റീരിയറിൽ ചില മാറ്റങ്ങൾ കാണാം.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

ആസ്റ്ററിൽ കാണുന്നത് പോലെ എംജി മോട്ടോർ ഇന്ത്യയ്ക്ക് ഇതിനൊപ്പം ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) വാഗ്ദാനം ചെയ്യാൻ കഴിയും. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ്, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

താമസസ്ഥലങ്ങളിലോ ഓഫീസുകളിലോ ചാർജ് ചെയ്യുന്നതിനുള്ള AC ഫാസ്റ്റ് ചാർജറും പോർട്ടബിൾ ഇൻ-കാർ ചാർജിംഗ് കേബിളും ഉൾപ്പെടുന്ന ഫൈവ്-വേ ചാർജിംഗ് ഇക്കോസിസ്റ്റവും എംജി മോട്ടോർ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

DC ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ കമ്പനി ഡീലർഷിപ്പുകളിൽ ഉണ്ട്, കൂടാതെ അഞ്ച് നഗരങ്ങളിൽ യാത്രയിൽ 24×7 ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്, കൂടാതെ സാറ്റലൈറ്റ് നഗരങ്ങളിലും ടൂറിസ്റ്റ് ഹബ്ബുകളിലും ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ട്.

സെമി കണ്ടക്ടർ ക്ഷാമത്തിനിടയിലും ചെറിയ ആശ്വാസം! ഫെബ്രുവരിയിൽ 5 ശതമാനം വിൽപ്പന വർധനവുമായി MG

2022 എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഈ മാസാവസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ടാറ്റ നെക്‌സോൺ ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക് തുടങ്ങിയവയ്‌ക്ക് എതിരാളിയായി തുടരും. 2022 എംജി ZS ഇവിയുടെ പ്രീമിയം നിലവിലെ മോഡലിനേക്കാൾ 40,000 രൂപ മുതൽ 50,000 രൂപ വരെ ഉയർന്നേക്കാം.

Article Published On: Tuesday, March 1, 2022, 18:08 [IST]
English summary
Mg motors clocks 5 percent sales growth in 2022 february
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X