പരിഷ്കരങ്ങളും ഫീച്ചർ അപ്പ്ഡേറ്റുകളുമായി 2022 ZS ഇവി അവതരിപ്പിച്ച് MG
എംജി മോട്ടോർ ഇന്ത്യ, ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന 2022 ZS ഇലക്ട്രിക് എസ്‌യുവി വെളിപ്പെടുത്തിയിരിക്കുകയാണ്.

പുതിയ ZS ഇവി ഫേസ്‌ലിഫ്റ്റിന് അകത്തും പുറത്തും നിരവധി അപ്പ്ഡേറ്റുകളുമായാണ് എത്തുന്നത്. പുതിയ പരിഷ്കരണങ്ങളിൽ കേവലം സൗന്ദര്യവർധക മാറ്റങ്ങൾ മാത്രമല്ല, ഇലക്ട്രിക് പവർട്രെയിന്റെ ഡ്രൈവിംഗ് റേഞ്ചിലും ഒരു ജമ്പ് കാണിക്കുന്നു.

2022 എംജി ZS ഇവി ഇലക്ട്രിക് പവർട്രെയിൻ മാറ്റങ്ങൾ
ഔട്ട്‌ഗോയിംഗ് ഇലക്ട്രിക് എസ്‌യുവിയിൽ 44.5 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്, ഇതി സിംഗിൾ ചാർജിൽ 418 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഫീച്ചർ ചെയ്യുന്നു. എന്നാൽ പുതിയ ZS ഇവിയിൽ 51 kWh ബാറ്ററി പാക്ക് നിർമ്മാതാക്കൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സിംഗിൾ ചാർജിന് 480 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

നിലവിലെ ZS ഇവിയുടെ ഇലക്ട്രിക് പവർട്രെയിൻ കാറിന്റെ മുൻ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് 141 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എന്നിരുന്നാലും, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ZS ഇവിയിലെ പുതിയ ഇലക്ട്രിക് പവർട്രെയിനിൽ നിന്നുള്ള പവർ ഔട്ട്‌പുട്ടിലെ എന്തെങ്കിലും മാറ്റത്തെ വലിയ ബാറ്ററി പാക്ക് സ്വാധീനിക്കുമോ എന്ന് കണ്ടറിയണം.

2022 എംജി ZS ഇവി എക്സ്റ്റീരിയർ മാറ്റങ്ങൾ
ഇന്ത്യയിൽ വെളിപ്പെടുത്തിയ ഫെയ്‌സ്‌ലിഫ്റ്റഡ് എംജി ZS ഇവി, ആഗോള വിപണിയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ അന്താരാഷ്ട്ര സ്പെക്ക് മോഡലിന് സമാനമായ എക്സ്റ്റീരിയർ മാറ്റങ്ങൾ അവതരിപ്പിക്കുന്നു.

ഇതിൽ ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും പുതിയ എൽഇഡി ഡിആർഎല്ലുകളും, പുതുക്കിയ ഫ്രണ്ട് ബമ്പറും റിയർ ബമ്പറും, പുതിയ ബോഡി കളർഡ് ഗ്രില്ലും ഉൾപ്പെടുന്നു.

എംജി ലോഗോയ്ക്ക് അടുത്തുള്ള ഓഫ്‌സെറ്റ് പൊസിഷനിൽ സ്ഥാപിച്ചിരിക്കുന്ന പുതുക്കിയ ഗ്രില്ലിൽ പുതിയ ചാർജ് ഡോറും ഇതിൽ ഉൾപ്പെടുന്നു. പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ സൈഡ് പ്രൊഫൈൽ മാറ്റമില്ലാതെ തുടരുന്നു, കൂടാതെ പുതിയ 17 ഇഞ്ച് അലോയി വീൽ ഡിസൈനും വാഹനം അവതരിപ്പിക്കുന്നു.

2022 എംജി ZS ഇവി ഇന്റീരിയറും ഫീച്ചർ മാറ്റങ്ങളും
ZS ഇവിയുടെ ഇന്റീരിയർ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, പുതിയ എംജി ZS ഇവിയുടെ സ്പൈ ഷോട്ടുകൾ അടുത്തിടെ പുറത്തിറക്കിയ ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഇന്റീരിയർ ഡിസൈൻ ഫീച്ചർ ചെയ്യുന്നതായി സൂചിപ്പിച്ചിരുന്നു. ZS ഇവിയുടെ ഡാഷ്‌ബോർഡ് പട്ടികയിൽ പുതിയ ഫീച്ചറുകൾ ചേർത്തുകൊണ്ട് ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായിരിക്കും.

ഇതിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്രാൻഡിന്റെ AI-സഹായത്തോടെ കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവയെ പിന്തുണയ്‌ക്കുന്ന ഒരു പുതിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ ഉൾപ്പെടുന്നു. ഇവിയുടെ ഉപയോഗത്തെ പിന്തുണയ്ക്കുന്ന അധിക ഫീച്ചറുകൾക്കൊപ്പം ഇൻഫോടെയിൻമെന്റും മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫെയ്‌സ്‌ലിഫ്റ്റഡ് എസ്‌യുവിയിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പുതിയ 7.0 ഇഞ്ച് ഡിജിറ്റൽ യൂണിറ്റായിരിക്കും. എന്നിരുന്നാലും, പുതിയ എസ്‌യുവിയുടെ ഏറ്റവും വലിയ കൂട്ടിച്ചേർക്കൽ ആസ്റ്ററിൽ നിന്ന് കടമെടുത്ത ADAS ഫംഗ്ഷനുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആക്ടീവ് ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകളെ പിന്തുണയ്‌ക്കുന്നതിനായി ഫ്രണ്ട്, റിയർ, സൈഡ് ക്യാമറകളും വാഹനത്തിൽ വരുന്നുണ്ട്.

അതോടൊപ്പം:
* അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC)
* ഫോർവേഡ് കൊളീഷൻ വാർണിംഗ് (FCW)
* ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB)
* പെഡസ്ട്രിയൻ ഒബ്സ്ട്രക്ഷൻ AEB
* ലെയിൻ കീപ്പ് അസിസ്റ്റ് (LKA)
* ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് (LDW)
* ലെയിൻ ഡിപ്പാർച്ചർ പ്രിവൻഷൻ (LDP)
* സ്പീഡ് അസിസ്റ്റ് സിസ്റ്റം - വാർണിംഗ് മോഡ്
* സ്പീഡ് അസിസ്റ്റ് സിസ്റ്റം - ഇന്റലിജന്റ് മോഡ്
* സ്പീഡ് അസിസ്റ്റ് സിസ്റ്റം - മാനുവൽ മോഡ്
* റിയർ ഡ്രൈവ് അസിസ്റ്റ് - ക്രോസ് ട്രാഫിക് അലേർട്ട്
* റിയർ ഡ്രൈവ് അസിസ്റ്റ് - ലെയിൻ ചേഞ്ച് അലർട്ട്
* റിയർ ഡ്രൈവ് അസിസ്റ്റ് - ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ

കൂടാതെ, പുതിയ ZS ഇവിയുടെ മൊത്തത്തിലുള്ള ഫിറ്റും ഫിനിഷും കൂടുതൽ പ്രീമിയവും അപ്പ് മാർക്കറ്റ് എക്സ്പീരിയൻസും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ഒരു പുതിയ ക്ലൈമറ്റ് കൺട്രോൾ യൂണിറ്റും ഡാഷ്‌ബോർഡിലെ കാർബൺ ഫൈബർ എലമെന്റുകൾ പോലുള്ള ട്രിമ്മും ഉൾപ്പെടുന്നു.

2022 എംജി ZS ഇവി ഇന്ത്യ ലോഞ്ചും വിലയും
ഇന്ത്യയിലെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ അനൗദ്യോഗികമായി വാഹനത്തിന്റെ പ്രീ-ബുക്കിംഗ് ഇതിനോടകം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ എംജി ZS ഇവി രാജ്യത്ത് ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഔട്ട്‌ഗോയിംഗ് ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്-ഷോറൂം വില 21.49 ലക്ഷം മുതൽ 25.18 ലക്ഷം രൂപ വരെയാവും എന്ന് പ്രതീക്ഷിക്കുന്നു. പുതിയ മാറ്റങ്ങൾക്കൊപ്പം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലിന്റെ വിലയിൽ നേരിയ വർധനവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications