2022 ZS ഇവിയിലെ പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി MG
എംജി മോട്ടോര്‍ ഇന്ത്യ, 2022 ZS ഇവി രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന് കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് വാഹനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ എംജി.

പുതുക്കിയ ZS ഇവിയുടെ ഇന്റീരിയര്‍ വെളിപ്പെടുത്തിയ ശേഷം, വരാനിരിക്കുന്ന ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ 10.1 ഇഞ്ച് HD ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭിക്കുമെന്ന് SAIC-യുടെ ഉടമസ്ഥതയിലുള്ള കാര്‍ നിര്‍മാതാവ് വെളിപ്പെടുത്തി.

ഇത് മുന്‍ മോഡലില്‍ നിന്ന് 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നിന്ന് അപ്ഗ്രേഡ് ചെയ്തുവെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ, ഇലക്ട്രിക് കാറില്‍ നിന്ന് മുമ്പ് നഷ്ടമായ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയും പുതിയ പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്യും, ഇത് സെഗ്മെന്റിലെ ആദ്യ സവിശേഷതയായിരിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

2022 എംജി ZS ഇവിക്ക് ഒരു മിഡ്-സൈക്കിള്‍ അപ്ഡേറ്റ് ലഭിക്കുന്നത്, അതിനാല്‍ മാറ്റങ്ങള്‍ വളരെ കുറവായിരിക്കുമെന്ന് വേണം പറയാന്‍. പക്ഷേ കാറിന്റെ രൂപഭാവത്തില്‍ കാര്യമായ വ്യത്യാസം വരുത്തുമെന്നും കമ്പനി പറഞ്ഞുവെയ്ക്കുന്നു.

ഉദാഹരണത്തിന്, 2022 എംജി ZS ഇവിയില്‍ ഇപ്പോള്‍ ഒരു കവര്‍ ചെയ്ത ഗ്രില്‍ നല്‍കുന്നത് വളരെയധികം പുതുക്കിയ ഫാസിയ അവതരിപ്പിക്കും, എന്നിരുന്നാലും, അതില്‍ മുമ്പ് സ്ഥാപിച്ചിരുന്ന ചാര്‍ജിംഗ് പോര്‍ട്ട് ഗ്രില്ലിലെ എംജി ലോഗോയ്ക്ക് പിന്നില്‍ ഇടതുവശത്തേക്ക് നീക്കിയിരിക്കുകയും ചെയ്യുന്നു.

ഇതുകൂടാതെ, ഫ്രണ്ട് ബമ്പര്‍ വിശാലമായ സെന്‍ട്രല്‍ എയര്‍ ഡാമും രണ്ടറ്റത്തും ലംബമായ ഇന്‍ടേക്കുകളും ഉള്ള ഒരു ഷാര്‍പ്പായിട്ടുള്ള ഡിസൈനിലേക്ക് നവീകരിക്കുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത 17 ഇഞ്ച് അലോയ് വീലുകള്‍ക്ക് പുറമെ, സൈഡ് പ്രൊഫൈലില്‍ വലിയ മാറ്റങ്ങളൊന്നും കാണുന്നില്ലെന്ന് വേണം പറയാന്‍.

2022 എംജി ZS ഇവിക്ക് പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡിആര്‍എല്ലുകളും, പുതുക്കിയ ബമ്പറും വാഹനത്തിന് ലഭിക്കുന്നു. പുതിയ ടെയില്‍-ലൈറ്റ് ഡിസൈനിന്റെയും പുതുക്കിയ ബമ്പറുകളുടെയും രൂപത്തില്‍ ഒരു അപ്ഡേറ്റ് പിന്‍ഭാഗത്തും കാണാന്‍ സാധിക്കും.

ഉള്ളിലേക്ക് വന്നാല്‍, പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് പുറമെ, 2022 എംജി ZS ഇവിയില്‍, പുതുക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം എംജി ആസ്റ്ററിനെപ്പോലെ പുതുക്കിയ ഇന്റീരിയറും അവതരിപ്പിക്കുന്നു.

കൂടാതെ, പിന്‍ സീറ്റുകളില്‍ വ്യക്തിഗത കപ്പ് ഹോള്‍ഡറുകള്‍, സെന്റര്‍ ഹെഡ്റെസ്റ്റ്, പിന്‍ എസി വെന്റുകള്‍ എന്നിവയോടുകൂടിയ സെന്റര്‍ ആംറെസ്റ്റ് സജ്ജീകരിക്കും. പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വൈപ്പറുകളോട് കൂടിയ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, കണക്റ്റഡ് കാര്‍ ടെക്നോളജി എന്നിവയെല്ലാം പ്രധാന സവിശേഷതകളായിരിക്കും.

സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട്/ഡിസെന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ മുന്‍ ആവര്‍ത്തനത്തില്‍ നിന്ന് നിലനിര്‍ത്തും.

360 ഡിഗ്രി വ്യൂ കാഴ്ച ലഭിക്കുന്നതിന് മുന്‍ ക്യാമറയും വാഹനത്തില്‍ ഇടംപിടിച്ചേക്കും. കൂടാതെ, എംജി മോട്ടോര്‍ അതിന്റെ മുന്‍നിര ഇവിക്കൊപ്പം അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റങ്ങള്‍ (ADAS) വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ബാറ്ററിയില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്ന് വേണം പറയാന്‍. 2022 എംജി ZS ഇവിയില്‍ 44.5kWh ബാറ്ററി പായ്ക്ക് നിലനിര്‍ത്തും, അത് ഒരു സ്ഥിരമായ മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറിന് കരുത്ത് പകരും.

ഇത് 141 bhp കരുത്തും 353 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു, ഒറ്റ ചാര്‍ജില്‍ 419 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിപുലീകൃത ശ്രേണി വാഗ്ദാനം ചെയ്യുന്ന വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് യുകെ-സ്‌പെക്ക് എംജി ZS ഇവി അടുത്തിടെ അപ്ഡേറ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇന്ത്യന്‍ മോഡലിനും ഒന്ന് ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല. പുതിയ പതിപ്പിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഇലക്ട്രിക് എസ്‌യുവിയുടെ വില 21.49 ലക്ഷം മുതല്‍ 25.18 ലക്ഷം രൂപ വരെയാണ്. പുതിയ മാറ്റങ്ങള്‍ക്കൊപ്പം വരുന്ന നവീകരിച്ച് പതിപ്പിന് വില ഇതിലും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അധികം വൈകാതെ തന്നെ നവീകരിച്ചെത്തുന്ന ഇവി വിൽപ്പനയ്ക്ക് സജ്ജമാകുമെന്ന് വേണം പറയാൻ. 2020 മുതല്‍ വിപണിയില്‍, കമ്പനി 4,000 യൂണിറ്റിലധികം ഇലക്ട്രിക് എസ്‌യുവികള്‍ രാജ്യത്ത് വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഭാഗത്തില്‍ 27 ശതമാനം വിപണി വിഹിതമാണ് ബ്രാന്‍ഡിനുള്ളത്.


Click it and Unblock the Notifications








