സംതൃപ്തരായ കാര്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ കമ്പനികള്‍ പിന്നില്‍; തലപ്പത്ത് ഈ വിദേശി
ഇന്ത്യയില്‍ ഏറ്റവും സംതൃപ്തരായ കാര്‍ ഉപഭോക്താക്കളുള്ള കമ്പനികളുടെ പട്ടികയില്‍ ഇന്ത്യന്‍ കമ്പനികളെ പിന്നിലാക്കി എംജി ഇന്ത്യ മുന്നിലെത്തി. ജെഡി പവറിന്റെ 2022 ഇന്ത്യ സെയില്‍സ് സംതൃപ്തി സൂചിക (എസ്എസ്‌ഐ) പഠനത്തിലാണ് എംജി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ടൊയോട്ട, ഹ്യുണ്ടായി എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. 1,000 പോയിന്റ് സ്‌കെയിലില്‍ എംജി 881 പോയിന്റ് സ്‌കോര്‍ ചെയ്തു. ടൊയോട്ട 878 പോയിന്റുമായി രണ്ടാമതെത്തി. മൂന്നാമതുള്ള ഹ്യൂണ്ടായി ഇന്ത്യക്ക് 872 പോയിന്റുണ്ട്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് എംജി ഇതേ നേട്ടം ആവര്‍ത്തിക്കുന്നത്. ടൊയോട്ടയും ഹ്യൂണ്ടായിയും തന്നെയായിരുന്നു കഴിഞ്ഞ തവണയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഹോണ്ട (871) നാലാമതും ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോര്‍സ് (869) അഞ്ചാമതും എത്തി. ഫോക്‌സ്‌വാഗണും (868) കിയക്കും (858) പിന്നില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി (858).

ആറ് ഘടകങ്ങള്‍ പരിഗണിച്ചാണ് ഈ പഠനത്തില്‍ പുതിയ വാഹനം വാങ്ങുന്നവരുടെ സംതൃപ്തി അളക്കുന്നത്. ഡെലിവറി പ്രക്രിയ (20 ശതമാനം), ഡീലര്‍ സൗകര്യം (18 ശതമാനം), പേപ്പര്‍ വര്‍ക്ക് പൂര്‍ത്തീകരണം (17 ശതമാനം), ഇടപാട് ശരിയാക്കുന്നത് (15) ശതമാനം), സെയില്‍സ് കണ്‍സള്‍ട്ടന്റ് (15) ശതമാനം), ബ്രാന്‍ഡ് വെബ്‌സൈറ്റ് (14 ശതമാനം) എന്നിവയാണവ. മാസ്സ് മാര്‍ക്കറ്റ് സെഗ്‌മെന്റിനെ ഉദ്ദേശിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.

2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ വാഹനങ്ങള്‍ വാങ്ങിയ 6,618 പുതിയ വാഹന ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് 2022 ലെ ഇന്ത്യ സെയില്‍സ് തൃപ്തി സൂചിക (എസ്എസ്ഐ) പഠനം പ്രസിദ്ധീകരിച്ചത്. 2022 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീല്‍സെന്‍ ഐക്യുവുമായി സഹകരിച്ചാണ് ജെഡി പവര്‍ പഠനം നടത്തിയത്.

ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റല്‍ ആകുകയും വാഹനത്തിന്റെ സകലമാന വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും ഷോറൂമില്‍ പോയി വണ്ടി കണ്ട് തെരഞ്ഞെടുക്കുന്നതിലാണ് ഇപ്പോഴും ഉപഭോക്താക്കള്‍ക്ക് സംതൃപ്തിയെന്ന് പഠനം കണ്ടെത്തി. 88 ശതമാനം ആളുകള്‍ ഉല്‍പ്പന്നത്തെ കുറിച്ച് ഓണ്‍ലൈനില്‍ ഗവേഷണം നടത്തുന്നുണ്ടെങ്കിലൂം സംതൃപ്തരാകുന്നത് ഷോറൂമില്‍ നിന്നാണ്. ഏന്നാല്‍ കസ്റ്റമേഴ്‌സില്‍ മൂന്നിലൊന്ന് വിഭാഗക്കാര്‍ ഇതിന് നേര്‍വിപരീത അഭിപ്രായമുള്ളവരാണ്.

തല്‍ക്ഷണ വിവരണം ലഭ്യമാകുന്ന ഒരു കാലഘട്ടത്തില്‍ പോലും വാഹനം വാങ്ങുന്നതിന് സെയില്‍സ് കണ്‍സള്‍ട്ടന്റസിനുള്ള പ്രാധാന്യം പ്രാധാന്യം വര്‍ദ്ധിക്കുന്നത് തുടരുന്നതായി നീല്‍സെന്‍ ഐക്യു ഓട്ടോമോട്ടീവ് പ്രാക്ടീസ് ഇന്ത്യ തലവന്‍ സന്ദീപ് പാണ്ഡെ പറഞ്ഞു.

എക്സ്പെര്‍ട്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമും പൂര്‍ണ്ണമായി ഡിജിറ്റലൈസ്് ചെയ്ത ഷോറൂമുകളും ഉള്ളതിനാല്‍ ഇന്ത്യയിലെ മാസ്-മാര്‍ക്കറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ മികച്ച റീട്ടെയില്‍ അനുഭവം എംജി വാഗ്ദാനം ചെയ്യുന്നതായി അനുഭവപ്പെടുന്നു.

ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഗ്ലോസ്റ്റര്‍, ആസ്റ്റര്‍, ZS ഇവി എന്നിവയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാവിന്റെ ഇന്ത്യന്‍ വാഹനിരയിലുള്ളത്. SAIC-GM വൂളിംഗിന്റെ ഗ്ലോബല്‍ സ്‌മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ (GSEV) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഓള്‍-ഇലക്ട്രിക് ടു-ഡോര്‍ മോഡലിന്റെ പണിപ്പുരയിലാണ് എംജിയിപ്പോള്‍.

ഏകദേശം മൂന്നിലൊന്ന് (27 ശതമാനം) കസ്റ്റമേഴ്‌സിനും ഡീലര്‍മാരുമായുള്ള വാണിജ്യ ഇടപെടലുകള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുവഴി സംതൃപ്തി സൂചിക ഇടിയുകയും ചെയ്തതായി പഠനം കണ്ടെത്തി. ഉപഭോക്താക്കള്‍ ഡെലിവറി ദിവസത്തിലെ പ്രധാന വിശദീകരണങ്ങളോട് സംവേദനക്ഷമതയുള്ളവരാണെന്നും അതിനപ്പുറം ഒരു പ്രത്യേക ചടങ്ങ്, ഫോളോ-അപ്പ് കോള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ സെന്‍സിറ്റീവ് ആണെന്നും പഠനം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications








