Gloster ഫുൾ സൈസ് എസ്‌യുവിക്ക് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാനൊരുങ്ങി MG; പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ
എംജി മോട്ടോർ ഇന്ത്യ നവീകരിച്ച ഗ്ലോസ്റ്റർ എസ്‌യുവിയുടെ പരീക്ഷണയോട്ടം രാജ്യത്ത് ആരംഭിച്ചു. ഈയിടെ, കർണാടകയിലെ ബെൽഗാമിൽ വെച്ച് വാഹനത്തിന്റെ വൻതോതിൽ ക്യാമൊഫ്ലാജ് ചെയ്ത ടെസ്റ്റ് മ്യൂൾ പരീക്ഷണത്തിനിടെ ക്യാമറ കണ്ണിൽ പതിഞ്ഞിരുന്നു.

ഡിസൈൻ വിശദാംശങ്ങളിൽ ഭൂരിഭാഗവും കവർ ചെയ്തിട്ടുണ്ടെങ്കിലും, പുതുക്കിയ എൽഇഡി ടെയിൽലാമ്പുകൾ പെട്ടെന്ന് ശ്രദ്ധിക്കാൻ കഴിയും. വാഹനത്തിന്റെ പിൻ ബമ്പറും ടെയിൽഗേറ്റും നിലവിലുള്ള മോഡലിന് സമാനമാണ്.

ഇപ്പോൾ, പുതിയ 2022 എംജി ഗ്ലോസ്റ്റർ ഫേസ്‌ലിഫ്റ്റിന്റെ വിശദാംശങ്ങൾ വളരെ കുറവാണ്. നവീകരിച്ച എൽഇഡി ഹെഡ്‌ലാമ്പുകൾ, ചെറുതായി പരിഷ്‌കരിച്ച റേഡിയേറ്റർ ഗ്രില്ലും ഫ്രണ്ട് ബമ്പറും പുതുതായി രൂപകല്പന ചെയ്ത അലോയി വീലുകളും എസ്‌യുവിയിൽ വരാൻ സാധ്യതയുണ്ട്.

പുതിയ 2022 എംജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയറിന് ഒരു സെറ്റ് പുതിയ പരിഷ്കരണങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), 360 ഡിഗ്രി പാർക്കിംഗ് ക്യാമറകൾ, പനോരമിക് സൺറൂഫ്, 12 സ്പീക്കർ സൗണ്ട് സിസ്റ്റം, ഹീറ്റിംഗ്, വെന്റിലേഷൻ, മസാജ്, മെമ്മറി ഫംഗ്‌ഷനുകൾ എന്നിവയുള്ള ഒരു പവർഡ് ഡ്രൈവർ സീറ്റ്, തുടങ്ങിയ നൂതന സവിശേഷതകളാൽ എസ്‌യുവി ഇതിനകം നിറഞ്ഞിരിക്കുന്നു.

അതോടൊപ്പം ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, എംജിയുടെ i-സ്മാർട്ട് കണക്റ്റഡ് കാർ ടെക്, പാഡിൽ ഷിഫ്റ്ററുകൾ, ആറ് തരത്തിൽ മാനുവലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ആറ് എയർബാഗുകൾ. എന്നിവയും നിലവിൽ നിർമ്മാതാക്കൾ നൽകുന്നുണ്ട്.

ഹുഡിന്റെ കീഴിൽ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. പുതിയ 2022 എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് അതേ 2.0 ലിറ്റർ, ഫോർ സിലിണ്ടർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനുകളിൽ വരും.

ഇതിൽ 2.0 ലിറ്റർ ഡീസൽ യൂണിറ്റ് 163 bhp കരുത്തും 375 Nm torque ഉം പുറപ്പെടുവിക്കും, ട്വിൻ ടർബോ ഡീസൽ 218 bhp പവറും, 480 Nm torque ഉം വികസിപ്പിക്കുന്നു. ആദ്യത്തേത് സൂപ്പർ, സ്മാർട്ട് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ, രണ്ടാമത്തേത് ഷാർപ്പ്, സാവി ട്രിമ്മുകൾക്കായി നീക്കിവച്ചിരിക്കുന്നു.

തെരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളുള്ള ഓൺ ഡിമാൻഡ് 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റത്തിൽ ട്വിൻ-ടർബോ ഡീസൽ ലഭിക്കും. രണ്ട് മോട്ടോറുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലാണ് വരുന്നത്.

ഫുൾ സൈസ് എസ്‌യുവി സെഗ്‌മെന്റിൽ, എംജി ഗ്ലോസ്റ്റർ ടൊയോട്ട ഫോർച്യൂണർ മഹീന്ദ്ര ആൾട്ടുറാസ് G4 എന്നിവയ്ക്ക് എതിരെ മത്സരിക്കുന്നത് തുടരും. ഫോർച്യൂണർ അതിന്റെ പുതിയ തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോൾ, അൾടുറാസ് G4 -ന് ഉടൻ തന്നെ ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കും.


Click it and Unblock the Notifications








