ഇന്ത്യൻ സ്പെക് Honda City ഹൈബ്രിഡിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്
ഏറെ കാലത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട ഇന്ത്യൻ വിപണിയിൽ സിറ്റി പ്രീമിയം സെഡാന്റെ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മികച്ച മൈലേജ് വാഗ്ദാനം ചെയ്യും എന്ന് അവകാശപ്പെടുന്ന ഹൈബ്രിഡ് മോഡലിനായി ഇന്ത്യൻ വിപണി കണ്ണും നട്ടിരിക്കുകയാണ്.

വരുന്ന ഏപ്രിൽ 14 -ന് പുത്തൻ സിറ്റി ഹൈബ്രിഡ് ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഡൽഹി RTO -ൽ നിന്നുള്ള ഒരു രേഖ കാറിന്റെ പൂർണ്ണമായ സവിശേഷതകൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഡോക്യുമെന്റ് അനുസരിച്ച്, സിറ്റി ഹൈബ്രിഡ് V, ZX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ വിൽപ്പനയ്ക്ക് എത്തും. ടോപ്പ് സ്പെക്ക് ZX -ന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾക്കായി (ADAS) 'സെൻസിംഗ്' അല്ലെങ്കിൽ ഹോണ്ട-സ്പീക്ക് ഫീച്ചർ ലഭിക്കും.

ഹോണ്ട സിറ്റി ഹൈബ്രിഡ് തായ് സ്പെക്ക് മോഡലിന്റെ അതേ സജ്ജീകരണം ഉപയോഗിക്കും. അതിനാൽ ഇതിന് 98 PS പരമാവധി പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയ 109 PS ഇലക്ട്രിക് മോട്ടോർ സംവിധാനം ലഭിക്കുന്നു.

പ്രാഥമികമായി, നിങ്ങൾക്ക് അധിക പവർ ആവശ്യമായി വരുമ്പോഴെല്ലാം പെട്രോൾ എഞ്ചിന്റെ സഹായത്തോടെ ഇലക്ട്രിക് മോട്ടോർ പ്രവർത്തിക്കും. മിക്ക ഹൈബ്രിഡ് കാറുകളെയും പോലെ, സിറ്റി ഹൈബ്രിഡിനും ഇവി ഒൺലി മോഡിൽ അല്ലെങ്കിൽ രണ്ടും കൂടിച്ചേർന്ന് ഓടിക്കാൻ കഴിയും.

ഇന്ത്യയിൽ, സിറ്റി ഹൈബ്രിഡ് സെഗ്‌മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോഡലുകളിലൊന്നായ മാരുതി സുസുക്കി സിയാസ് മൈൽഡ് ഹൈബ്രിഡ് ഓട്ടോമാറ്റിക്കിനേക്കാൾ 10 കിലോമീറ്റർ കൂടുതൽ ഇന്ധനക്ഷമത നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 30 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂച്ചിപ്പിക്കുന്നത്.

ഇനി മറ്റ് പ്രധാന വിവരങ്ങളിലേക്ക് കണ്ണോടിച്ചാൽ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷൻ സിസ്റ്റം, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം എന്നിവയുടെ സാധാരണ കോംപ്ലിമെന്റ് ഹോണ്ട സെൻസിംഗിൽ ഉൾപ്പെടുന്നു. ഈ ഡോക്യുമെന്റ് വിശ്വസിക്കാവുന്നത് ആണെങ്കിൽ, സിറ്റി ഹൈബ്രിഡിന് ഈ സവിശേഷതകളെല്ലാം ലഭിക്കും.

കൂടാതെ, RS ബാഡ്‌ജിംഗ് ഇല്ലാതെയാണെങ്കിലും, ഹോണ്ട സ്‌പോർട്ടിയർ RS പതിപ്പ് ഒരു ആഡ് ഓൺ പാക്കേജായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. അതിൽ ബ്ലാക്ക്ഡ് ഔട്ട് ഗ്രില്ല്, ORVM -കൾ, പിൻ സ്‌പോയിലർ, ഇന്റ്റീരിയറിൽ റെഡ് ഹൈലൈറ്റുകൾ എന്നിങ്ങനെ ചെറിയ സ്‌പോർട്ടിയർ അലങ്കാരങ്ങൾ വാഹനത്തിന് ലഭിക്കും. കൃത്യമായ വിശദാംശങ്ങൾ ഉടൻ പിന്നാലെ ലഭിക്കും.

സ്‌കോഡ സ്ലാവിയയുടെയും വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ വിർറ്റസിന്റെയും 1.5 ലിറ്റർ TSI വകഭേദങ്ങളുമായി താരതമ്യപ്പെടുത്തി ഹോണ്ട സിറ്റി ഹൈബ്രിഡിന് ഏകദേശം 18 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ നിലവിൽ വാഹനത്തിനായിട്ടുള്ള അനൗദ്യോഗിക ബുക്കിംഗുകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്.

മുകളിൽ സൂചിപ്പിച്ചത് പോലെ സിറ്റിയുടെ നിലവിലെ പെട്രോൾ വേരിയന്റുകളിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി, ഹൈബ്രിഡ് മോഡലിന് 1.5 ലിറ്റർ ഫോർ സിലിണ്ടർ അറ്റ്കിൻസൺ പെട്രോൾ എഞ്ചിനും, രണ്ട് ഇലക്ട്രിക് മോട്ടോറുകളും, ബാറ്ററിയും അടങ്ങുന്ന കോമ്പനിനേഷനാണ് വരുന്നത്.

CVT ഗിയർബോക്‌സ് വഴിയാണ് ഈ എൻജിൻ ഫ്രണ്ട് വീലുകളിലേക്ക് പവർ അയയ്ക്കുന്നത്. വാഹനത്തിൽ വരുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളിൽ ഒന്ന്, സിറ്റി ഹൈബ്രിഡിന്റെ ഫ്രണ്ട് വീലുകൾക്ക് യുണീക്ക് സിംഗിൾ സ്പീഡ് ഗിയർബോക്‌സ് സജ്ജീകരണത്തിലൂടെ പവർ നൽകും, രണ്ടാമത്തെ ഇലക്ട്രിക് മോട്ടോർ ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററായി പ്രവർത്തിക്കും.

ഈ സെറ്റപ്പുകൾ മുലം സെഡാൻ പെട്രോൾ ഒൺലി മോഡ്, പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് മോഡ്, ഇലക്ട്രിക് ഒൺലി മോഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകളിൽ യൂസ് ചെയ്യാം.

പെട്രോൾ ഒൺലി മോഡിൽ, 1.5-ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമേ പ്രവർത്തിക്കൂ, അതേസമയം ഇലക്‌ട്രിക് ഒൺലി മോഡിൽ, ബാറ്ററിയും മോട്ടോർ കോമ്പിനേഷനുമാണ് വാഹനത്തിന് പവർ നൽകുന്നത്, എന്നാൽ കാറിന്റെ ബാറ്ററിയിൽ അവശേഷിക്കുന്ന ചാർജ് അനുസരിച്ച് ഇതിന്റെ റേഞ്ച് പരിമിതപ്പെടും.

പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് മോഡിൽ, സെഡാനിലെ പെട്രോൾ എഞ്ചിൻ ഒരു ജനറേറ്ററായി വർക്ക് ചെയ്യുകയും ബാറ്ററി ചാർജ് ചെയ്യുകയും ചെയ്യും, അതുവഴി പവർ മോട്ടോറിലേക്ക് അയയ്ക്കപ്പെടുന്നു.


Click it and Unblock the Notifications








