Just In
- 22 min ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 30 min ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 1 hr ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 1 hr ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- Movies
അവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്, ചതിക്കപ്പെട്ട സംഭവത്തെ കുറിച്ച് വിനോദ് കോവൂര്
- News
ഗോതമ്പിന് പിന്നാലെ പഞ്ചസാരയുടെ കയറ്റുമതിയിലും രാജ്യത്ത് നിയന്ത്രണം
- Finance
റെയില്വേയില് നിന്നും വമ്പന് ഓര്ഡര് കിട്ടി; 'കൂകിപ്പാഞ്ഞ്' ഈ കുഞ്ഞന് കമ്പനി! 12% ഉയര്ച്ച
- Lifestyle
വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്
- Travel
മുംബൈയില് വെറും പത്ത് രൂപയ്ക്ക് മൗറീഷ്യസ് കാഴ്ചകള്.. സംഭവം ഇങ്ങനെ!
- Sports
IPL 2022: ഞങ്ങള് തിരിച്ചുവരും, തോല്വിയുടെ കാരണം തുറന്നുപറഞ്ഞ് സഞ്ജു
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
2022 -ൽ സിഎൻജി ഓപ്ഷനിൽ എത്താനൊരുങ്ങുന്ന ജനപ്രിയ മോഡലുകൾ
ഉയർന്ന പെട്രോൾ, ഡീസൽ വിലകൾ കാരണം ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ സിഎൻജിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ആവശ്യകത വർധിച്ച് വരികയാണ്.

അതിനാൽ, നിരവധി വാഹന നിർമ്മാതാക്കൾ അവരുടെ ഉയർന്ന ജനപ്രിയ മോഡലുകളുടെ സിഎൻജി വേരിയന്റുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്താൻ പോകുന്ന വരാനിരിക്കുന്ന പോപ്പുലർ സിഎൻജി കാറുകളുടെ വിശദാംശങ്ങൾ ഇതാ.

മാരുതി ബ്രെസ സിഎൻജി
ഇൻഡോ-ജാപ്പനീസ് കാർ നിർമ്മാതാക്കൾ വരും മാസങ്ങളിൽ രണ്ടാം തലമുറ മാരുതി ബ്രെസ അവതരിപ്പിക്കാൻ തയ്യാറാവുകയാണ്. ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയ്‌ക്കൊപ്പം കോംപാക്ട് എസ്‌യുവിക്ക് അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങൾ ലഭിക്കും. 2022 ഏപ്രിലോടെ കമ്പനി മാരുതി ബ്രെസ സിഎൻജിയും കൊണ്ടുവരുമെന്ന് അഭ്യൂഹമുണ്ട്.

1.5 ലിറ്റർ K15 B പെട്രോൾ എഞ്ചിനും ഫാക്ടറിയിൽ ഫിറ്റഡ് സിഎൻജി കിറ്റും ഈ മോഡലിൽ ഉണ്ടാകും. 2022 -ലെ മാരുതി ബ്രെസ സിഎൻജിയുടെ പവറും ടോർക്കും പെട്രോൾ പതിപ്പിനേക്കാൾ അല്പ്പം കുറവായിരിക്കുമെങ്കിലും മൈലേജിന്റെ കാര്യത്തിൽ ഒരു പടി മുന്നിലായിരിക്കും.

മാരുതി സ്വിഫ്റ്റ് & ഡിസയർ സിഎൻജി
മാരുതി സുസുക്കിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയർ കോംപാക്റ്റ് സെഡാനും ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റിനൊപ്പം ഉടൻ ലഭ്യമാകും. രണ്ട് മോഡലുകളിലും 1.2 ലിറ്റർ ഡ്യുവൽജെറ്റ് K12 C പെട്രോൾ എഞ്ചിനും സിഎൻജി കിറ്റും ഉണ്ടാകും.

ഇത് പരമാവധി 70 bhp കരുത്തും 95 Nm torque ഉം പുറപ്പെടുവിക്കും. സാധാരണ ഗ്യാസോലിൻ യൂണിറ്റ് 81 bhp കരുത്തും 113 Nm torque ഉം ആണ് വികസിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. വരാനിരിക്കുന്ന സിഎൻജി വേരിയന്റുകളിൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎൻജി
ടൊയോട്ട കിർലോസ്‌കർ മോട്ടോർ വരും മാസങ്ങളിൽ ഇന്നോവ ക്രിസ്റ്റ എംപിവിയുടെ സിഎൻജി പതിപ്പ് പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎൻജി ബേസ് G ട്രിം അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ഇതിന്റെ വില സ്റ്റാൻഡേർഡ് പെട്രോൾ വേരിയന്റിനേക്കാൾ ഏകദേശം 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കൂടുതലായിരിക്കും.

2.7 ലീറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനൊപ്പം സിഎൻജി കിറ്റുമായി ഇത് വരും. പെട്രോൾ യൂണിറ്റ് 166 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ, സിഎൻജി വേരിയന്റുകളുടെ പവർ torque കണക്കുകൾ നേരിയ തോതിൽ കുറവായിരിക്കും. ഇത് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ.

ടാറ്റ പഞ്ച് സിഎൻജി
ടാറ്റ മോട്ടോർസ് പുതുതായി പുറത്തിറക്കിയ പഞ്ച് മിനി എസ്‌യുവിയുടെ സിഎൻജി പതിപ്പിന്റെ പണിപ്പുരയിലാണ്. ഇത് 2022 -ൽ നിരത്തിലിറങ്ങുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ടാറ്റ പഞ്ച് സിഎൻജിക്ക് 1.2 ലിറ്റർ പെട്രോൾ മോട്ടോറും ഒരു സിഎൻജി കിറ്റും ലഭിക്കും. പെട്രോൾ യൂണിറ്റ് 85 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ, സിഎൻജിക്ക് പെർഫോമെൻസ് അല്പം കുറവായിരിക്കും. ഇത് മാനുവൽ ഗിയർബോക്‌സിൽ മാത്രം ലഭ്യമാക്കാനാണ് സാധ്യത.

മാരുതി ബലേനോ സിഎൻജി
ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ബലേനോ പ്രീമിയം ഹാച്ച്ബാക്ക് ഉൾപ്പെടെ നെക്‌സ ശ്രേണിയുടെ സിഎൻജി വകഭേദങ്ങൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2022 മാരുതി ബലേനോ സിഎൻജി അതിന്റെ പുതുക്കിയ മോഡലിനൊപ്പം അടുത്ത മാസം (ഫെബ്രുവരി) പുറത്തിറക്കും. പുതിയ വേരിയന്റിൽ 89 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എൻജിനും സിഎൻജി കിറ്റും ഉണ്ടായിരിക്കും.

ഹ്യുണ്ടായി വെന്യു സിഎൻജി
ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് സിഎൻജി, ഓറ സിഎൻജി വേരിയന്റുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ട്രെൻഡ് പരിഗണിച്ച്, കൂടുതൽ സിഎൻജി മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്.

ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലെങ്കിലും, സമീപഭാവിയിൽ ഹ്യുണ്ടായി വെന്യു സിഎൻജി നിർമ്മാതാക്കൾ വിപണിയിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്. നിലവിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് കോംപാക്ട് എസ്‌യുവി വരുന്നത്.