TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

മാരുതി സുസുക്കി, വരും ദിവസങ്ങളിൽ പുതിയ ബലേനോയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പ്രീമിയം ഹാച്ചിന്റെ ഏറ്റവും പുതിയ ആവർത്തനത്തിനായുള്ള ബുക്കിംഗ് ഇതിനകം നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു അംഗീകൃത നെക്സ ഡീലർഷിപ്പ് വഴിയോ ഔദ്യോഗിക നെക്സ വെബ്സൈറ്റ് വഴിയോ 11,000 രൂപ ടോക്കൺ തുക നൽകി പുതിയ 2022 ബലേനോ ബുക്ക് ചെയ്യാം.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

'ന്യൂ ഏജ് ബലേനോ' എന്ന് വിളിക്കപ്പെടുന്ന, നവീകരിച്ച പ്രീമിയം ഹാച്ച് 2022 ഫെബ്രുവരി 23 -ന് വിപണിയിൽ അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, പുതിയ ബലേനോയുടെ യൂണിറ്റുകൾ TVC ഷൂട്ടിംഗിന് പുറത്തിറക്കിയത് ക്യാമറ കണ്ണുകളിൽ പതിഞ്ഞിരിക്കുകയാണ്.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഇതിനകം തന്നെ പല അവസരങ്ങളിൽ വരാനിരിക്കുന്ന ഹാച്ചിനെ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ടീസ് ചെയ്തിട്ടുണ്ട്, അത് കാറിനെക്കുറിച്ച് വളരെയധികം വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

അതിനുമുമ്പ്, പുതിയ ബലേനോയുടെ ടെസ്റ്റ് മ്യൂളുകൾ സമീപ മാസങ്ങളിൽ നിരവധി അവസരങ്ങളിൽ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്, ഇത് ക്യാബിനിനകത്തും പുറത്തുമുള്ള അപ്‌ഡേറ്റുകളുടെ വ്യാപ്തിയെയും സ്വഭാവത്തെയും കുറിച്ചുള്ള കാര്യമായ വിശദാംശങ്ങൾ ഞങ്ങൾക്ക് നൽകി.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

പുറംമോടിയിൽ തുടങ്ങിയാൽ ന്യൂ ഏജ് മാരുതി ബലേനോ സ്റ്റൈലിംഗിൽ കാര്യമായ അപ്‌ഡേറ്റുകളുമായി വരുന്നു. ഉദാഹരണത്തിന്, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതിയ സ്വെപ്‌റ്റ്ബാക്ക് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകളും വിശാലവും വലുതുമായ മെഷ് ഗ്രില്ലും ചേർന്ന് ഹാച്ചിന് മുൻവശത്ത് ഒരു പുതിയ സ്മൈലി ഫെയ്‌സ് നൽകുന്നു.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

ഫ്രണ്ട് ബമ്പർ റീപ്രൊഫൈൽ ചെയ്‌തിരിക്കുന്നു, കൂടാതെ ബ്ലാക്ക് ഔട്ട് ബെസലുകളും റീസ്റ്റൈൽ ചെയ്ത ഫോഗ് ലാമ്പ് എൻക്ലോസറുകൾക്കും ഒപ്പം വിശാലമായ എയർ ഡാമും ഇതിന് ലഭിക്കുന്നു. ക്ലാംഷെൽ ഡിസൈൻ നിലനിർത്തിയിട്ടുണ്ടെങ്കിലും ബോണറ്റ് പരന്നതായി തോന്നുന്നു.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

പിൻഭാഗത്ത്, ഡിആർഎല്ലുകളെ അനുകരിക്കുന്ന മൂന്ന് എൽഇഡി ഘടകങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ഇന്റേണലുകളുള്ള പുനർരൂപകൽപ്പന ചെയ്ത L ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ വരാനിരിക്കുന്ന ബലേനോ അവതരിപ്പിക്കുന്നു.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

പിൻഭാഗത്തെ പരിഷ്‌ക്കരണങ്ങളിൽ പുതിയ ടെയിൽഗേറ്റ് ഡിസൈനും പുതിയ ബമ്പറും ഉൾപ്പെടുന്നു. പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളും ടെയിൽ‌ലാമ്പുകളും ഉൾക്കൊള്ളുന്ന ഫ്രണ്ട്, റിയർ ഫെൻഡറുകൾ ഒഴികെ മുൻ മോഡലിലെ അതേ സിൽഔട്ടിലാണ് മിക്ക ഭാഗങ്ങളും, വാഹനത്തിന്റഎ സൈഡ് പ്രൊഫൈലും സമാനമാണ്.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, സെലസ്റ്റിയൽ ബ്ലൂ, ഒപുലന്റ് റെഡ്, ലക്‌സ് ബീജ് തുടങ്ങിയ ഓപ്ഷനുകൾ ഉൾപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കിനായി മാരുതി ഒരു പുതിയ കളർ പാലറ്റുകളും വാഗ്ദാനം ചെയ്യും.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

എല്ലാ സാധ്യതയിലും, ബലേനോ അതിന്റെ ഏറ്റവും പുതിയ ആവർത്തനത്തിൽ ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഹാച്ച്ബാക്കിൽ 1.2 ലിറ്റർ ഡ്യുവൽജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ആയിരിക്കും വരുന്നത്, ഈ യൂണിറ്റ് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും അവതരിപ്പിക്കും.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

ഇത് 89 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോർ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി അഞ്ച് സ്പീഡ് AMT ഓപ്ഷനുമായി ജോടിയാക്കും.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

വരാനിരിക്കുന്ന ബലേനോ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വകഭേദങ്ങളിൽ ലഭിക്കും. ബേസ് മോഡൽ സിഗ്മയുടെ എല്ലാ ട്രിമ്മുകളും ഒരു AMT ഓപ്‌ഷനോടുകൂടിയാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ബലേനോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതിന്റെ ഔദ്യോഗിക ലോഞ്ച് സമയത്ത് നിർമ്മാതാക്കൾ വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

ബലേനോയ്ക്ക് പിന്നാലെ ബ്രാൻഡിന്റെ ജനപ്രിയ ടോൾ ബോയ് മോഡലായ വാഗൺആറിന്റെ ഫേസ്‌ലിഫ്റ്റും വിപണിയിൽ എത്തും. കാര്യമായ എക്സ്റ്റീരിയർ ഇന്റീരിയർ പരിഷ്കരണങ്ങളോടൊയാവും വാഹനം വരുന്നത്.

TVC ഷൂട്ടിംഗിനിടെ ക്യാമറയിൽ കുടുങ്ങി 2022 Maruti Baleno; അവതരണം ഉടൻ

അതോടൊപ്പം രാജ്യത്ത് അപ്പ്ഡേറ്റ് ചെയ്ത് ബ്രെസ, എർട്ടിഗ, XL6 എന്നീ മോഡലുകളും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഉടൻ തന്ന െഅവതരിപ്പിക്കും. ഇവയ്ക്ക് നിലവിലെ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റിന് പകരം പുത്തൻ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കും. കൂടാതെ സിയാസിനും ഒരു മിഡ് ലൈഫ് അപ്പ്ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ് മാരുതി.

Source: PowerDrift

More from DriveSpark

Article Published On: Monday, February 14, 2022, 12:38 [IST]
English summary
New age maruti baleno caught in camera during tvc shoot
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X