ഡിസംബറില്‍ തിളങ്ങാനെത്തുന്ന നക്ഷത്രങ്ങള്‍; പ്രധാന എസ്‌യുവി, കാര്‍ ലോഞ്ചുകള്‍

നമ്മളിപ്പോള്‍ നവംബറിന്റെ അവസാനത്തിലാണ് ഡിസംബര്‍ അടുത്ത് എത്തിക്കഴിഞ്ഞു. ഈ വര്‍ഷാവസാനം ഒരുപിടി വാഹന നിര്‍മ്മാതാക്കള്‍ അവരുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇവയില്‍ ഭൂരിഭാഗവും ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ്, ടൊയോട്ട, മാരുതി സുസുക്കി എന്നിവയില്‍ നിന്നുള്ള എസ്‌യുവികളാണ്. അടുത്ത മാസം വരാനിരിക്കുന്ന പുതിയ കാറുകളെ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍ ഈ ലേഖനത്തില്‍.

ടൊയോട്ട ഹൈറൈഡര്‍ CNG
ഡിസംബര്‍ തുടക്കം

നവംബര്‍ ആദ്യം ടൊയോട്ട ഹൈറൈഡര്‍ എസ്‌യുവിയുടെ CNG പതിപ്പ് ഉടന്‍ അവതരിപ്പിക്കുമെന്ന് ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. S, G എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാകും ഹൈറൈഡര്‍ CNG വാഗ്ദാനം ചെയ്യുക. കൂടാതെ നിലവില്‍ എര്‍ട്ടിഗയിലും XL6-ലും സേവനം അനുഷ്ഠിക്കുന്ന മാരുതിയില്‍ നിന്നുള്ള 1.5-ലിറ്റര്‍ K15C ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ കരുത്തേകാന്‍ സാധ്യതയുണ്ട്. പവര്‍ കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എങ്കിലും, എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 103 bhp കരുത്തും 136 Nm ടോര്‍ക്കും നല്‍കും. CNG മോഡില്‍ 88 bhp കരുത്തും 121.5 Nm ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കാന്‍ സാധ്യത. എന്നിരുന്നാലും മിക്ക CNG മോഡലുകളുടെയും പോലെ തന്നെ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ഹൈറൈഡര്‍ CNG-യും നല്‍കൂവെന്ന് ടൊയോട്ട സ്ഥിരീകരിച്ചു. കിലോഗ്രാമിന് 26.10 കി.മീ ഇന്ധനക്ഷമതയും ടൊയോട്ട ഹൈറൈഡര്‍ CNG വാഗ്ദാനം ചെയ്യും.

മെര്‍സിഡീസ് GLB
ഡിസംബര്‍ 2

മെര്‍സിഡീസ് ഡിസംബര്‍ രണ്ടിന് GLB എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കും. മെക്സിക്കോയില്‍ നിന്ന് കംപ്ലീറ്റ്‌ലി ബില്‍ഡ്അപ്പ് (സിബിയു) യൂണിറ്റായിട്ടാകും ഇത് ഇന്ത്യയില്‍ എത്തുക. GLS-ന് ശേഷം ഇന്ത്യയിലെ മെര്‍സിഡീസിന്റെ രണ്ടാമത്തെ 7 സീറ്റര്‍ ആയിരിക്കും ഇത്. GLA-യില്‍ നിന്നാണ് GLB-യുടെ ഇന്റീരിയര്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളത്. ഡ്യുവല്‍ 10.25 ഇന്‍ഫോടെയ്ന്‍മെന്റ് ലേഔട്ട്, പനോരമിക് സണ്‍റൂഫ്, സ്ലൈഡിംഗ് രണ്ടാം നിര സീറ്റുകള്‍, വോയ്സ് കമാന്‍ഡുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ GLB-ക്ക് ലഭിക്കും.

ഇന്ത്യയിലെ GLB മൂന്ന് വേരിയന്റുകളില്‍ വരും - എന്‍ട്രി ലെവല്‍ GLB 200, മിഡ്-സ്‌പെക്ക് GLB 220d, ടോപ്പ് GLB 220d 4മാറ്റിക്. GLB200 പെട്രോള്‍ 163 bhp കരുത്ത് പകരുന്ന 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി വരും. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കും. അതേസമയം 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ചേര്‍ന്ന് വരുന്ന 2.0 ലിറ്റര്‍ 190 bhp എഞ്ചിനാണ് GLB 220d-ക്ക് കരുത്ത് പകരുക.

മെര്‍സിഡീസ് EQB
ഡിസംബര്‍ 2

7 സീറ്റര്‍ EQB ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ കൂടിയാണ് മെര്‍സിഡീസ്. EQC-ക്കും EQS-നും ശേഷം ബ്രാന്‍ഡിന്റെ EQ സബ് ബ്രാന്‍ഡിലെ ഇന്ത്യയിലെ മൂന്നാമത്തെ ഇവിയായി ഇത് മാറും. GLB-യുടെ അതേ പ്ലാറ്റ്‌ഫോം പങ്കിടുന്ന ഇലക്ട്രിക് എസ്‌യുവിയുടെ മുന്‍വശത്തെ ബ്ലാങ്ക്ഡ് ഗ്രില്ലും മുന്നിലും പിന്നിലും പൂര്‍ണ്ണ വീതിയുള്ള എല്‍ഇഡി ലൈറ്റ് ബാറും ഉള്‍പ്പെടുന്നു. ആഗോളതലത്തില്‍ EQB രണ്ട് സ്‌പെക്കുകളില്‍ ലഭ്യമാണ്. ഒരു 228 Bhp, 390Nm ഡ്യുവല്‍-മോട്ടോര്‍ 300 4മാറ്റിക് ആണ് ആദ്യത്തേത്. ഉയര്‍ന്ന-സ്‌പെക്ക് 292 bhp, 520 Nm ഡ്യുവല്‍-മോട്ടോര്‍ 350 4മാറ്റിക് ആണ് രണ്ടാമത്തേത്. എന്നിരുന്നാലും ഇന്ത്യയില്‍ എത്തുന്നത് EQB-യുടെ ലോവര്‍ സ്‌പെക് ആയ 300 4മാറ്റിക് ആയിരിക്കും.

ബിഎംഡബ്ല്യു XM
ഡിസംബര്‍ 10

പ്ലഗ്-ഇന്‍ ഹൈബ്രിഡ് V8 പവര്‍ട്രെയിന്‍ ഉള്ള ആദ്യത്തെ M മോഡലാണ് ബിഎംഡബ്ല്യു XM. അത് മൊത്തം 653 bhp പവറും 800 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബിഎംഡബ്ല്യു ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ആഡംബര എസ്‌യുവി 80 കിലോമീറ്റര്‍ വരെ റേഞ്ചുള്ള പ്യുവര്‍ ഇവി മോഡില്‍ പോലും പ്രവര്‍ത്തിപ്പിക്കാം.

XM വലുപ്പത്തിന്റെ കാര്യത്തില്‍ X7-നോട് വളരെ സാമ്യമുള്ളതാണ്. എന്നാല്‍ നല്ല പ്രകാശമുള്ള ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണം, പിന്നില്‍ ലംബമായി അടുക്കിയിരിക്കുന്ന എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകള്‍ എന്നിവയടക്കമുള്ള ചില ഹൈലൈറ്റുകളുള്ള സമൂലമായ ഒരു ബാഹ്യ രൂപകല്‍പ്പന നല്‍കുന്നു. ബിഎംഡബ്ല്യു വാഹനത്തില്‍ ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വിപുലമായ ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമുള്ള ഏറ്റവും പുതിയ iഡ്രൈവ് 8 സിസ്റ്റവും ഇതിന് ലഭിക്കുന്നു.

ബിഎംഡബ്ല്യു X7 ഫേസ്ലിഫ്റ്റ്
ഡിസംബര്‍ 10

വന്‍ അപ്ഡേറ്റുകളുമായി ബിഎംഡബ്ല്യു X7 ലക്ഷ്വറി എസ്‌യുവി ഡിസംബര്‍ പത്തിന് എത്തും. ലക്ഷ്വറി എസ്‌യുവിക്ക് ഇപ്പോള്‍ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയ ലഭിക്കുന്നു. മുമ്പ് പുതിയ i7, 7 സീരീസ് സെഡാനുകളില്‍ കണ്ടിരുന്ന ബ്രാന്‍ഡിന്റെ പുതിയ സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍ ഇതില്‍ അവതരിപ്പിക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്സ്‌ക്രീനും അടങ്ങുന്ന ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ കര്‍വ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ അവതരിപ്പിക്കുന്നതോടെ ഇന്റീരിയറില്‍ ഒരു പ്രധാന അപ്ഡേറ്റ് കാണാം.

മുമ്പ് iX, i4 എന്നിവയില്‍ കണ്ട ഏറ്റവും പുതിയ iDrive 8 സോഫ്റ്റ്വെയര്‍ ഇതില്‍ സജ്ജീകരിക്കുന്നുണ്ട്. ഇന്ത്യയില്‍, X7, xഡ്രൈവ് 40i, xഡ്രൈവ് 30d രൂപങ്ങളിലാണ് മോഡല്‍ വാഗ്ദാനം ചെയ്യുക. അതില്‍ ആദ്യത്തേതിന് 380 bhp ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. രണ്ടാമത്തേത് 352 bhp ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. രണ്ട് എഞ്ചിനുകളും 48V മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി യോജിപ്പിച്ച് ഓള്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേരും.

അപ്‌ഡേറ്റഡ് ബിഎംഡബ്ല്യു M340i
ഡിസംബര്‍ 10

X7, XM എന്നിവയ്ക്കൊപ്പം പുതുക്കിയ M340i-യും ബിഎംഡബ്ല്യു അവതരിപ്പിക്കും. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ വിരളമാണ് എങ്കിലും, അപ്‌ഡേറ്റുകളുമായി പതിപ്പില്‍ അതിന്റെ മുന്‍ഭാഗം പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ സാധ്യത കാണുന്നു. സ്ലിം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, മുന്‍ ബമ്പറിന്റെ രണ്ടറ്റത്തും പുതിയ എയര്‍ വെന്റുകള്‍, ട്വീക്ക് ചെയ്ത കിഡ്നി ഗ്രില്‍ എന്നിവ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുമ്പോള്‍ 387 bhp പവറും 500 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന അതേ 3.0 ലിറ്റര്‍, ഇന്‍-ലൈന്‍, 6 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് അപ്ഡേറ്റ് ചെയ്ത M340i-ക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ എക്സ്ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കും.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര CNG
ഡിസംബറില്‍

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയുടെ CNG പതിപ്പ് അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എസ്‌യുവി അതിന്റെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ടൊയോട്ട ഹൈറൈഡര്‍ CNG-യുടെ അതേ പാത പിന്തുടരും. മാരുതിയുടെ ആദ്യ CNG എസ്‌യുവി ആയിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാര പെട്രോള്‍ മോഡില്‍ 103 bhp കരുത്തും 136 Nm ടോര്‍ക്കും നല്‍കും. CNG മോഡില്‍ 88 bhp, 121.5 Nm എന്നിവ പുറപ്പെടുവിക്കുന്ന അതേ 1.5 ലിറ്റര്‍ K15C, ഫോര്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും നല്‍കുക. ഗ്രാന്‍ഡ് വിറ്റാര CNG-ക്ക് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ ലഭിക്കൂ. കൂടാതെ ഹൈറൈഡര്‍ CNG-യെ പോലെ തന്നെ കിലോഗ്രാമിന് 26.10 കി.മീ ഇന്ധനക്ഷമത നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
New car launches of december 2022 including toyota hyryder cng bmw xm mercedes glb mercedes eqb
Story first published: Tuesday, November 29, 2022, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X