യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

വരും മാസങ്ങളിൽ അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഒന്നിലധികം അപ്‌ഡേറ്റ് ചെയ്‌ത ഉൽപ്പന്നങ്ങളുമായി മാരുതി സുസുക്കിക്ക് ഇത് തിരക്കേറിയ വർഷമായിരിക്കും.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

ജനുവരിയിൽ സെലേറിയോ CNG ലോഞ്ച് ചെയ്തതിന് ശേഷം, വൻതോതിൽ അപ്‌ഡേറ്റ് ചെയ്ത ബലേനോ, ന്യൂ-ജെൻ ബ്രെസ, എർട്ടിഗ, XL6 എന്നിവ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

സമീപകാല ദൃശ്യങ്ങൾ എർട്ടിഗയുടെ പുതിയ ഫ്രണ്ട് ഗ്രിൽ വെളിപ്പെടുത്തുന്നു, ഇത് അപ്‌ഡേറ്റ് ചെയ്‌ത ബലേനോയ്‌ക്ക് സമാനമായി കാണപ്പെടുന്നു. നിലവിലെ എർട്ടിഗയ്‌ക്കൊപ്പം ഉപയോഗിക്കുന്ന ഗ്രില്ലിന്റെ താരതമ്യേന പരന്ന രൂപകൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഗ്രില്ല് ഒതുക്കമുള്ളതും സ്‌പോർട്ടിയറുമാണ്.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

നിലവിലുള്ള ക്രോം സ്റ്റഡ് ചെയ്ത ഗ്രില്ലിനെ അപേക്ഷിച്ച് ഇതിന് കൂടുതൽ ബ്ലാക്ക് ഔട്ട് ബിറ്റുകൾ ലഭിക്കും. 2022 എർട്ടിഗയുടെ ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ ഓട്ടോമോട്ടീവ് പ്രേമിയായ മുഹമ്മദ് അഫ്രാസാണ് പങ്കുവെച്ചത്.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

മറ്റ് മിക്ക സ്റ്റൈലിംഗ് ബിറ്റുകളും നിലവിലെ മോഡലിന് സമാനമായി കാണപ്പെടുന്നു. മെലിഞ്ഞ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പ്രൊമിനന്റ് ഫോഗ് ലാമ്പ് ഹൗസിംഗ്, സ്‌കൽപ്‌റ്റഡ് ബോണറ്റും സൈഡ് പാനലുകളും, സ്‌പോർട്ടി അലോയി വീലുകളും, ബ്ലാക്ഡ്-ഔട്ട് B, C പില്ലറുകളും, എൽഇഡികളുള്ള 3D ടെയിൽ ലാമ്പുകളും എർട്ടിഗയിലുണ്ട്.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

എർട്ടിഗ അതിന്റെ സൗകര്യത്തിനും കംഫർട്ടിനും വിശാലമായ ഇന്റീരിയറുകൾക്കും ജനപ്രിയമാണ്, അതുകൊണ്ടാവാം ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് കൂടുതൽ സൗന്ദര്യവർധക മാറ്റങ്ങൾ നിർമ്മാതാക്കൾ അവതരിപ്പിക്കാത്തത്.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

മൊത്തത്തിൽ, എം‌പി‌വിക്ക് ഒരു ശ്രദ്ധാകേന്ദ്രമായി തീരാത്ത ഒരു ശാന്തമായ രൂപകൽപ്പനയാണുള്ളത്. എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിനുള്ള കളർ ഓപ്ഷനുകൾ നിലവിലെ മോഡലിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

അകത്തും എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിൽ പരിമിതമായ മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂ. എംപിവിക്ക് പുതിയ അപ്ഹോൾസ്റ്ററി ലഭിക്കാൻ സാധ്യതയുണ്ട്. മറ്റ് മിക്ക സവിശേഷതകളും നിലവിലെ മോഡലിന് സമാനമായിരിക്കും.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

വുഡൻ ഫിനിഷിലുള്ള സ്‌കൽപ്പ്റ്റഡ് ഡാഷ്‌ബോർഡ്, ക്രോം ആക്‌സന്റുകൾ, ലെതർ റാപ്പ്ഡ് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവ ഉൾവശത്തുള്ള ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

4.2 ഇഞ്ച് TFT മൾട്ടി ഇൻഫർമേഷൻ കളർ ഡിസ്‌പ്ലേയും 7.0 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമാണ് എർട്ടിഗയ്ക്കുള്ളത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള സപ്പോർട്ട്, USB, AUX കണക്റ്റിവിറ്റി, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, കോളിംഗ് കൺട്രോളുകൾ, എയർ കൂൾഡ് ട്വിൻ കപ്പ് ഹോൾഡറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി ഫോൾഡബിൾ ORVM -കൾ, പവർ, ടിൽറ്റ് സ്റ്റിയറിംഗ്, റിമോട്ട് കീലെസ് എൻട്രി എന്നിവ മറ്റ് പ്രധാന സവിശേഷതകളാണ്.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

സുരക്ഷാ കിറ്റിൽ ഡ്യുവൽ എയർബാഗുകൾ, ABS + EBD, ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ്, ESP, പിൻ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്നിവ ഉൾപ്പെടുന്നു. എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന് കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ലഭിക്കുമോയെന്ന് കണ്ടറിയണം.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിനുള്ള എഞ്ചിൻ ഓപ്ഷനുകൾ നിലവിലെ മോഡലിന് സമാനമായിരിക്കും. 1.5 ലിറ്റർ K15B പെട്രോൾ മോട്ടോറും അതിന്റെ ഹൈബ്രിഡ് പതിപ്പും വാഹനത്തിലുണ്ടാവും. പരമാവധി 103 bhp പവറും 138 Nm torque ഉം ആണ് യൂണിറ്റ് പുറപ്പെടുവിക്കുന്നത്.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

സ്റ്റാൻഡേർഡ് വേരിയന്റ് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുമ്പോൾ, ഹൈബ്രിഡ് വേരിയന്റിന് അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ എത്തുന്നു.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

നിലവിലെ നാല് സ്പീഡ് യൂണിറ്റിന് പകരം പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും എന്നതാണ് എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിലെ ഒരു പ്രധാന മാറ്റം. മെച്ചപ്പെട്ട പ്രകടനം, കുറഞ്ഞ മലിനീകരണം, ഉയർന്ന ഇന്ധനക്ഷമത എന്നിവയുൾപ്പെടെ ഒന്നിലധികം ബെനിഫിറ്റുകൾ ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

യാതൊരു മറവുകളുമില്ലാതെ ക്യാമറയിൽ കുടുങ്ങി പുതുതലമുറ Maruti Ertiga

വരാനിരിക്കുന്ന കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ എഫിഷൻസി (CAFE 2) മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് സഹായിക്കും.

പുതിയ ഗിയർബോക്‌സിന് വില കൂടുമെന്നതിനാൽ, എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന് ഉയർന്ന വില തീർച്ചയായും പ്രതീക്ഷിക്കാം. നിലവിലെ മോഡൽ 8.12 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്.

Source: Rushlane

Article Published On: Saturday, February 12, 2022, 12:32 [IST]
English summary
New gen maruti ertiga caught in camera with no camoflage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X