Thar ഉം Gurkha യും ഒന്ന് വിയർക്കും ഇവനോട് മുട്ടി നിൽക്കാൻ; മാരുതി ഡാ

മഹീന്ദ്ര സ്കോർപിയോ, ടാറ്റ സിയറ, മാരുതി സുസുക്കി ജിപ്‌സി, ടാറ്റ സെനോൺ എക്‌സ്‌ടി, മഹീന്ദ്ര ഥാർ സിആർഡിഇ എന്നിവയാണ് ഇന്ത്യയിൽ ഓഫർ ചെയ്‌തിരുന്ന ശ്രദ്ധേയമായ ചില ലൈഫ്‌സ്‌റ്റൈൽ കാറുകൾ. മഹീന്ദ്ര തങ്ങളുടെ പുതിയ തലമുറ ഥാർ പുറത്തിറക്കിയതോടെ പുത്തൻ ലൈഫ്സ്റ്റൈൽ ഓഫറാണ് കമ്പനി മുന്നോട്ടവച്ചത്.

ഫോഴ്‌സ് മോട്ടോഴ്‌സ് തങ്ങളുടെ ഗൂർഖ എസ്‌യുവിയുമായി മുന്നോട്ട് വന്നു. ഇനി സിനിമയിൽ ഒക്കെ പറയുന്നത് പോലെ വരാൻ പോകുന്നത് ജിംനിയുടെ കാലമാണ്, ഇത് അയാളുടെ കാലമല്ലേ. ഭംഗിയുള്ള രൂപവും, മെഴ്‌സിഡസ്-ബെൻസ് ജി-ക്ലാസ് സാമ്യവും, 4X4-നൊപ്പം പെപ്പി എഞ്ചിനും ചേർന്ന്, ജിംനി വിദേശത്ത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഹിറ്റായത്. എന്നാൽ അത് 3 ഡോർ വേരിയന്റായിരുന്നു. ഇന്ത്യയിലേക്ക് വരാൻ പോകുന്നത് 5 ഡോർ വേരിയന്റാണ്. ആദ്യമായിട്ടാണ് ജിംനിയുടെ മികച്ച സ്പൈ ചിത്രങ്ങൾ ലഭിക്കുന്നത്. പരസ്യചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയ്ക്ക് എടുത്ത് ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്.

Thar ഉം Gurkha യും ഒന്ന് വിയർക്കും ഇവനോട് മുട്ടി നിൽക്കാൻ; മാരുതി ഡാ

അടുത്ത മാസം ആദ്യം നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്, അതിനിടയ്ക്കാണ് പുതിയ മാരുതി സുസുക്കി ജിംനി 5 ഡോർ ലഡാക്ക് മേഖലയിലെ ലേയിൽ കണ്ടെത്തിയത്. വിശാലമായ ഫെൻഡറുകൾ, ഉയർന്ന ബോണറ്റ് ലൈൻ, ബുച്ച് ബോക്‌സി സിലൗറ്റ്, പൊക്കമുള്ള ബോഡി, വലിയ ഗ്ലാസ് ഏരിയ എന്നിവ ജിംനിയുടെ ചില പ്രത്യേകതകളാണ്. എന്തുകൊണ്ടാണ് ഇത് വളരെ ജനപ്രിയമായതെന്ന് അതിശയിക്കാനില്ല. ഉള്ളിൽ, ജിംനിക്ക് ലോകോത്തര സൗകര്യങ്ങൾ ഒന്നും കാര്യമായി ലഭിക്കുന്നില്ല.

എന്നാൽ മൊത്തത്തിലുള്ള ആകർഷണത്തിന് അതൊന്നും ഒരു തടസ്സമല്ല. ഹാലൊജൻ ബൾബുകൾ ലഭിക്കുന്ന വിദേശത്ത് വിൽക്കുന്ന 3-ഡോർ പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിന് എൽഈഡി ഹെഡ്‌ലൈറ്റുകളാണ് ലഭിക്കുന്നത്. 2023 മാരുതി ജിംനി 5 ഡോർ എസ്‌യുവിക്ക് ഫ്രീ-സ്റ്റാൻഡിംഗ് 9" ഹെഡ് യൂണിറ്റ് ലഭിക്കുന്നു, അത് ബലേനോ, ബ്രെസ്സ എന്നിവയിലും മറ്റും അവതരിപ്പിച്ച അതേ മോഡൽ തന്നെയാണ്. ഇത് ഹാർഡ് ടോപ്പിനൊപ്പം മാത്രമേ കമ്പനി നൽകൂ. സോഫ്റ്റ് ടോപ്പ് ഓപ്ഷൻ ലഭിക്കുന്ന ഥാറിൽ നിന്ന് വ്യത്യസ്തമായി, ജിംനിയുടെ ഹാർഡ്-ടോപ്പ് ഓപ്പൺ-ടോപ്പ് റൂഫിലേക്ക് പരിവർത്തനം ചെയ്യുന്നത് മാറിയിട്ടില്ല

ലോഞ്ചിനെക്കുറിച്ച് പറയുമ്പോൾ, അടുത്ത വർഷം രണ്ടാം പകുതിയിൽ ഇത് നടക്കും. ലോഞ്ച് ചെയ്യുമ്പോൾ, ഗൂർഖയുടെ 5-ഡോർ പതിപ്പിനും ഥാറിന്റെ 5-ഡോർ പതിപ്പിനും ഇത് എതിരാളിയാകും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. രണ്ട് വാഹനങ്ങളും തങ്ങളുടെ പരീക്ഷണയോട്ടത്തിലാണ്. ഗൂർഖ 5 ഡോർ പതിപ്പ് അടുത്തിടെ അന്താരാഷ്ട്ര വിപണിയിൽ ക്ഷത്രിയ എന്ന പേരിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മഹീന്ദ്ര അടുത്ത മാസം ഥാർ 5 ഡോർ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്.

2023 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുകയും തുടർന്ന് ഓഗസ്റ്റിൽ വാഹനത്തിന്റെ വിപണി ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച്, 5 ഡോർ മാരുതി ജിംനിയുടെ ഏകദേശം 5,000 മുതൽ 6,000 യൂണിറ്റുകൾ പ്രതിമാസം നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ മോഡലിനെ പുതിയ മാരുതി ജിപ്‌സിയായി അവതരിപ്പിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. കർശനമായ മലിനീകരണ മാനദണ്ഡങ്ങളും NCAP മാനദണ്ഡങ്ങളും നടപ്പിലാക്കിയതിനാലാണ് ഐതിഹാസിക മോഡലായ ജിപ്‌സി 2018-ൽ നിർത്തലാക്കുന്നത്. വീണ്ടും ഇതേ പേരിൽ ഒരു വാഹനം പുറത്തിറക്കിയാൽ മാരുതി സുസുക്കിക്ക് വലിയ മൈലേജാവും ലഭിക്കുക എന്നതും 5-ഡോർ ജിംനിക്ക് ഈ പേരു നൽകാൻ കാരണമാവും.

എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 130 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതായിരിക്കും. മാരുതി സുസുക്കി 5-ഡോർ ജിംനിയെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വാഗ്ദാനം ചെയ്തേക്കാം. അങ്ങനെ അതിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും എമിഷൻ അളവ് കുറയ്ക്കുകയും ചെയ്യും. ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നതിനായി 5-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാവും സമ്മാനിക്കുക. 5-ഡോർ ജിംനി കുറഞ്ഞ അനുപാതത്തിലുള്ള ഗിയറോടുകൂടിയ ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റത്തോടൊപ്പം ലഭ്യമാക്കും. ടു-വീൽ ഡ്രൈവ് ഹൈ (2H), ഫോർ-വീൽ ഡ്രൈവ് ഹൈ (4H) ഓപ്ഷനുകളും ഇതിൽ ഉണ്ടാകും.

പുതിയ പതിപ്പിന്റെ വരവ് കണക്കിലെടുത്ത് കമ്പനി ഒക്ടോബറിൽ ഈ സ്ഥാപനത്തിൽ ത്രീ-ഡോർ ജിംനിയുടെ ഉത്പാദനം നിർത്തിവെച്ചതായാണ് ലഭിക്കുന്ന വിവരം. വരാനിരിക്കുന്ന പുതിയ മോഡലിന്റെ നിർമാണ ആവശ്യങ്ങൾ പൂർത്തീകരിക്കാനാണ് ഈ നീക്കം. വാങ്ങുന്നവരുടെ മുൻഗണനകൾ കാരണം വർധിച്ചുവരുന്ന ഡിമാൻഡിന് സാക്ഷ്യം വഹിക്കുന്ന എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കിയുടെ പദ്ധതികളെ ജിംനി ശക്തിപ്പെടുത്തും. ഇപ്പോൾ രാജ്യത്തെ പുതിയ കാർ വിൽപ്പനയുടെ 50 ശതമാനത്തിലധികവും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളാണ്.

More from DriveSpark

Article Published On: Tuesday, December 20, 2022, 10:25 [IST]
English summary
New maruti suzuki jimny 5 door spotted in ladakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X