ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

ചെക്ക് കാർ നിർമ്മാതാക്കളായ സ്‌കോഡ ഇന്ത്യയിൽ കടുത്ത മത്സരമുള്ള കോംപാക്ട് എസ്‌യുവി വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ അടുത്ത ഉൽപ്പന്നം നാല് മീറ്ററിൽ താഴെയുള്ള വാഹനമായിരിക്കുമെന്ന് സ്‌കോഡ ഓട്ടോയുടെ ചീഫ് എക്‌സിക്യൂട്ടീവ് തോമസ് ഷാഫർ സ്ഥിരീകരിച്ചു, ഈ മോഡൽ ഇന്ത്യയിൽ നിർമ്മിക്കുകയും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

കഴിഞ്ഞ വർഷം നവംബറിൽ റിപ്പോർട്ട് ചെയ്തതുപോലെ, ഈ പുതിയ കോംപാക്റ്റ് എസ്‌യുവി പുതിയ ഇന്ത്യ 2.5 പ്ലാനിന് കീഴിൽ സ്കോഡയുടെ ആദ്യ ഉൽപ്പന്നമായിരിക്കും. 2025 ജനുവരിയോടെ ഈ എസ്‌യുവിയുടെ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സോർസുകൾ പറയുന്നു.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

ഫോക്‌സ്‌വാഗൺ ഇന്ത്യ 2.0 പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി സ്‌കോഡയെയാണ് ബ്റാൻഡ് ചുമതലപ്പെടുത്തിയത്. കമ്പനി ഗ്രൂപ്പിന്റെ MQB-A0 പ്ലാറ്റ്‌ഫോം അഡാപ്റ്റ് ചെയ്യുകയും അതിനെ പ്രാദേശികവൽക്കരിക്കുകയും ചെയ്തു. ഈ പ്രാദേശിക പതിപ്പിനെ MQB A0 IN എന്ന് വിളിക്കുകയും ടൈഗൂൺ, കുഷാഖ് എസ്‌യുവികൾ, സ്ലാവിയ, വിർട്ടസ് സെഡാനുകൾ എന്നിവ നിർമ്മിക്കുകയും ചെയ്തു.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

ഇന്ത്യ 2.5 പ്രോജക്‌റ്റ് എന്നറിയപ്പെടുന്ന പ്ലാറ്റ്‌ഫോമിൽ അധിക മോഡലുകൾക്കായി സജീവമായി പഠനം നടക്കുന്നുണ്ടെന്നും സ്‌കോഡ സൂചിപ്പിച്ചു, എന്നിരുന്നാലും ഷാഫർ ഇതിനെ 'വർക്കിംഗ് ടൈറ്റിൽ' എന്ന് വിളിക്കുകയും ഒരു സബ് ഫോർ മീറ്റർ എസ്‌യുവിയെ സംബന്ധിച്ചിടത്തോളം, കാര്യങ്ങൾ വ്യക്തമല്ല.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

ഇപ്പോൾ ഹോം വർക്ക് പൂർത്തിയായതായി തോന്നുന്നുവെങ്കിലും, തങ്ങൾക്ക് ഇപ്പോൾ ഒരു നല്ല പ്ലാനുണ്ട്, ഇത് എവിടേക്കാണ് പോകുന്നതെന്ന് നോക്കാം എന്നാണ് കമ്പനിയുടെ നിലപാട്. പുതിയ സ്കോഡ കോം‌പാക്ട് എസ്‌യുവി ഒരു ആഗോള മോഡലായിരിക്കുമെന്നതാണ് രസകരമായ കാര്യം, ഗ്രൂപ്പിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുക്കുന്നതിനൊപ്പം, MQB A0 -യുടെ ആഗോള വികസനത്തിന്റെ കൂടുതൽ ചുമതലയും സ്‌കോഡ ഓട്ടോ ഏറ്റെടുത്തു.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

ഇതിന്റെ മൂലക്കല്ല് പ്ലാറ്റ്‌ഫോമിന്റെ പൂർണ്ണ നിയന്ത്രണമാണ്, കാരണം അതിലാണ് എല്ലാ ചെലവും, അതുകൊണ്ടാണ് MQB A0 ഗ്ലോബൽ പ്ലാറ്റ്‌ഫോമിന്റെ നിയന്ത്രണം നേടാൻ തങ്ങൾ കഠിനമായി പരിശ്രമിച്ചത് എന്ന് ഏപ്രിൽ 1 മുതൽ VW തലവനായി ചുമതലയേൽക്കുന്ന ഷാഫർ പറഞ്ഞു.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

ദക്ഷിണ അമേരിക്ക, ആഫ്രിക്ക, റഷ്യ, ഇന്ത്യ തുടങ്ങിയ മറ്റ് പ്രദേശങ്ങളുമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, സബ് ഫോർ മീറ്റർ വിഭാഗത്തിൽ ഇത് സാധ്യമാക്കുന്നതിന് പ്ലാറ്റ്‌ഫോമിൽ നിന്ന് ഈ പുറത്തുകടക്കേണ്ടത് ആവശ്യമാണ്.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

ടീം അതിനായിട്ടുള്ള പ്രവർത്തനങ്ങളിലാണ്. അതോടൊപ്പം കൂടുതൽ പ്രാദേശികവൽക്കരണം ആവശ്യമാണ്, എന്നാൽ പതിവുപോലെ തങ്ങൾ അത് ഫ്രാപ്തമാക്കും. MQB A0 IN പ്ലാറ്റ്ഫോം ഇതിനായി തയ്യാറാണ്.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

ഉൽ‌പ്പന്നത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ലെങ്കിലും, സബ് ഫോർ മീറ്രർ നിയമം ബാധകമല്ലാത്ത അന്താരാഷ്ട്ര വിപണികളിലും പുതിയ എസ്‌യുവി ഉപഭോക്താക്കളെ ആകർഷിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ഷാഫർ പറയുന്നു. സബ്-4 മീറ്റർ സെഗ്‌മെന്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമാണ്.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

അതിനാൽ, കയറ്റുമതിക്കായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ, നാല് മീറ്ററിൽ താഴെയാണെങ്കിലും, വളരെ മനോഹരമായി കാണപ്പെടുന്ന ഒരു കാർ ലഭിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. ഇത് കൃത്യമായി ചെയ്യാൻ താൻ തങ്ങളുടെ ടീമിനെ വെല്ലുവിളിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

ഈ പദ്ധതിയിൽ ഇന്ത്യ സ്വാഭാവികമായും വലിയ പങ്ക് വഹിക്കും, ഷാഫർ ഈ അജണ്ട സജീവമായി പിന്തുടരുകയാണ്. ആഭ്യന്തര വിപണിയിൽ ഒരു പ്രധാന പ്ലയർ എന്നതിലുപരി, മെക്സിക്കോയും ആഫ്രിക്കയും ഉൾപ്പെടെയുള്ള മറ്റ് വിപണികളിലെ കയറ്റുമതിയിൽ ഇന്ത്യക്ക് ശക്തമായ പങ്ക് വഹിക്കാനാകും.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

തെക്ക് കിഴക്കൻ ഏഷ്യയുടെ താവളമായും ബ്രാൻഡിന് ഇന്ത്യയെ ഉപയോഗിക്കാം. ധാരാളം അവസരങ്ങളുണ്ട്, ഇന്ത്യക്ക് വലിയ പങ്ക് വഹിക്കേണ്ടതുണ്ട്. ഗ്രൂപ്പിൽ ഇന്ത്യ അതിന്റെ ശരിയായ സ്ഥാനം നേടണമെന്ന് താൻ ആഗ്രഹിക്കുന്നു, എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കായി പുത്തൻ കോം‌പാക്ട് എസ്‌യുവി Skoda -യുടെ അണിയറയിൽ

പ്രോജക്റ്റ് വ്യക്തത കൈവരിച്ചിട്ടേയുള്ളൂ, എസ്‌യുവി ഷോറൂം നിലകളിൽ എത്തുന്നതിന് ഇനിയും സമയമുണ്ട്, എന്നാൽ ഇത് 2025 -ന്റെ തുടക്കത്തിലായിരിക്കുമെന്ന് ഞങ്ങളുടെ സോഴ്സുകൾ വ്യക്തമാക്കുന്നു.

*Representative Images

More from DriveSpark

Article Published On: Thursday, March 24, 2022, 8:30 [IST]
English summary
New skoda compact suv for indian market confirmed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X