വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

പുതിയ 2022 മഹീന്ദ്ര സ്കോർപിയോയുടെ ഇന്റീരിയർ പൂർണ്ണമായും വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വലിയ ഇന്റഗ്രേറ്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തോടുകൂടിയ തികച്ചും പുതിയ ഡാഷ്‌ബോർഡാണ് എസ്‌യുവിയുടെ സവിശേഷത.

വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഈ യൂണിറ്റ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. പുതിയ വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്ന എയർ കണ്ടീഷൻ വെന്റുകൾ, അപ്‌ഡേറ്റ് ചെയ്ത മൾട്ടി ഇൻഫോ ഡിസ്‌പ്ലേ, ഡ്യുവൽ ടോൺ സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവ വാഹനത്തിന് പുതിയ ഫീലും ആകർഷണവും നൽകുന്നു.

വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

റിയർ എസി വെന്റുകൾ, സൺറൂഫ്, റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, വയർലെസ് ചാർജിംഗ്, സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ എന്നിവ നമുക്ക് കാണാൻ കഴിയും. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ഡ്രൈവ് മോഡ് സെലക്ടറും ഇതോടൊപ്പം കാണാം.

വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

360 ഡിഗ്രി ക്യാമറ, HUD (ഹെഡ്-അപ്പ് ഡിസ്‌പ്ലേ), ഡ്യുവൽ-ടോൺ ലെതർ സീറ്റുകൾ, വെഹിക്കിൾ ടെലിമാറ്റിക്‌സ് തുടങ്ങിയ ഫീച്ചറുകൾ ഉയർന്ന ട്രിമ്മുകളിൽ നിർമ്മാതാക്കൾ നൽകാം. ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ്, റിവേഴ്സ് ക്യാമറ, ക്രൂയിസ് കൺട്രോൾ, മൾട്ടിപ്പിൾ എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ ഡിസ്ക് ബ്രേക്ക് എന്നിവയും ഫീച്ചർ പട്ടികയിൽ ഉൾപ്പെടും.

വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അതിന്റെ സീറ്റിംഗ് ക്രമീകരണങ്ങളിലാണ് വരുന്നത്. മൂന്നാം നിരയിൽ ജമ്പ് സീറ്റുകളുള്ള നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി, പുതിയ 2022 മഹീന്ദ്ര സ്‌കോർപിയോ ഫ്രണ്ട് ഫേസിംഗ് സീറ്റുകളുമായാണ് വരുന്നത്. ഒരു ലിവർ വഴി രണ്ടാം നിര സീറ്റുകൾ താഴേക്ക് മടക്കി അതിന്റെ മൂന്നാം നിര സീറ്റുകളിലേക്ക് പ്രവേശിക്കാം.

വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

എസ്‌യുവിയിൽ കാര്യമായ സൗന്ദര്യവർധക മാറ്റങ്ങളും ബ്രാൻഡ് വരുത്തും. പുതിയ 2022 മഹീന്ദ്ര സ്കോർപിയോയിൽ ധാരാളം ക്രോം ട്രീറ്റ്‌മെന്റുകളുള്ള മൾട്ടി-സ്ലാറ്റഡ് ഗ്രില്ല്, പുതുതായി രൂപകൽപ്പന ചെയ്‌ത ഡ്യുവൽ പോഡ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, സംയോജിത എൽഇഡി ഡിആർഎലുകൾ, പുതിയ ഫോഗ് ലാമ്പുകൾ, C ആകൃതിയിലുള്ള ക്രോം ട്രിമ്മുകൾ, വിശാലമായ എയർ ഡാമോടുകൂടിയ പരിഷ്‌കരിച്ച ബമ്പർ എന്നിവ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

മുൻവശത്ത് ഒരു വലിയ മെറ്റാലിക് സ്കിഡ് പ്ലേറ്റും മഹീന്ദ്ര വാഗ്ദാനം ചെയ്യും. വാഹനത്തിന്റെ മറ്റ് ചില പ്രധാന അപ്ഡേറ്റുകളിൽ പുതിയ അലോയികളും ടെയിൽലാമ്പുകളും ഉൾപ്പെടും.

വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

പുതിയ മഹീന്ദ്ര സ്കോർപിയോയുടെ എഞ്ചിൻ സജ്ജീകരണത്തിൽ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോളും 2.2 ലിറ്റർ എംഹോക്ക് ഡീസൽ യൂണിറ്റും ഉൾപ്പെടും. എസ്‌യുവിക്ക് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉണ്ടായിരിക്കാം. ലോ റേഞ്ച് ട്രാൻസ്ഫർ കെയ്സുള്ള 4X4 ഡ്രൈവ്ട്രെയിൻ സിസ്റ്റം ഉയർന്ന വേരിയന്റുകൾക്കായി കമ്പനി നീക്കിവയ്ക്കും.

വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

സ്കോർപ്പിയോയ്ക്ക് പിന്നാലെ മഹീന്ദ്ര KUV100, XUV300 എന്നിവയുടെ ഇലക്ട്രിക് മോഡലുകളും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഈ രണ്ട് മോഡലുകളും 2020 ഓട്ടോ എക്സ്പോയിൽ നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു.

വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

പാസഞ്ചർ ഇവി സെഗ്മെന്റ് തുടക്കം കുറിച്ച ബ്രാൻഡുകളിൽ ഒന്നായിരുന്നെങ്കിലും മഹീന്ദ്രയ്ക്ക് നിലവിൽ ഈ വിഭാഗത്തിൽ കാര്യമായ വിഹിതം ഒന്നുമില്ല. അതിനാൽ പുത്തൻ ഇവി മോഡലുകൾ അവതരിപ്പിച്ച് സെഗ്മെന്റിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കമ്പനി.

വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഇത് കൂടാതെ ജൂലൈയിൽ അവതരണത്തിന് തയ്യാറെടുക്കുന്ന പുത്തൻ ബോൺ ഇലക്ട്രിക് വാഹനങ്ങളും ബ്രാൻഡിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പുറത്തു വന്ന ടീസർ ചിത്രങ്ങൾ വഴി നൂതനമായ ഡിസൈനിലും സ്റ്റൈലിംഗിലുമാണ് വരുന്നത് എന്ന് മനസ്സിലാക്കാം. ഇവയ്ക്ക് മോസ്റ്റ് മോഡേൺ സാങ്കേതികവിദ്യകളും കംഫർട്ട് ഫീച്ചറുകളും മഹീന്ദ്ര വാഗ്ദാനം ചെയ്യും എന്ന് വിശ്വസിക്കുന്നു.

അതോടൊപ്പം XUV300 -ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക വാഹന നിർമ്മാതാക്കൾ. അപ്പ്ഡേറ്റ് ചെയ്ത മോഡലിന്റെ പരീക്ഷണയോട്ടം കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പുത്തൻ മോഡൽ 2023 -ന്റെ തുടക്കത്തിൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി മെക്കാനിക്കൽ & കോസ്മെറ്റിക് മാറ്റങ്ങളോടെയാവും പുതുക്കിയ XUV300 എത്തുന്നത്.

Source: UCL

വരാനിരിക്കുന്ന 2022 Scorpio -യുടെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

മഹീന്ദ്ര 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ 1.2 ലിറ്റര്‍ 'mStallion' പെട്രോള്‍ മോട്ടോര്‍ XUV300 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യൂണിറ്റ് യഥാക്രമം 130 bhp പവറും 230 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഈ പുത്തൻ പെട്രോള്‍ മോട്ടോര്‍ വില്‍പ്പനയ്ക്കെത്തുമ്പോള്‍, മഹീന്ദ്ര XUV300 അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ വാഹനമായി മാറുമെന്നും പ്രാദേശിക വാഹന നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Friday, May 6, 2022, 10:47 [IST]
English summary
New spy pics revealing interiors of upcoming 2022 scorpio leaked
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X