Toyota Innova HyCross-നെ ഡീലര്‍ഷിപ്പുകളിലെത്തി അടുത്തറിയാം; ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം
കഴിഞ്ഞ മാസം ടൊയോട്ട ഇന്നോവ ഹൈക്രോസ് ഔദ്യോഗികമായി അവതരിപ്പിച്ചത് മുതല്‍ വാഹന പ്രേമികൾ ലോഞ്ചിനായി കാത്തിരിപ്പാണ്. 2023 ജനുവരിയില്‍ ടൊയോട്ട പുതിയ മള്‍ട്ടിപര്‍പ്പസ് വെഹിക്കിൾ (എംപിവി) രാജ്യത്ത് ലോഞ്ച് ചെയ്യും. എന്നാല്‍ ഇപ്പോള്‍ പുതിയ ഇന്നോവ ഹൈക്രോസ് രാജ്യത്തുടനീളമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.
ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ എംപിവി ഡീലര്‍ഷിപ്പികളിലെത്തി കാണാനും അടുത്തറിയാന്‍ അവസരമൊരുങ്ങി. ഉടന്‍ തന്നെ ടെസ്റ്റ് ഡ്രൈവുകളും ആരംഭിക്കും. ജനുവരിയില്‍ ആകും ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപനം. പുതിയ ടെക്‌നോളജികളാല്‍ സമ്പന്നമായ കാറിന്് ഇന്നോവ ക്രിസ്റ്റയെക്കാള്‍ വില കൂടാനാണ് സാധ്യത. ഇത് കുറച്ച് വലിപ്പമേറിയതും ഫീച്ചര്‍ സമ്പന്നവുമാണ്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഡല്‍ഹി ഓണ്‍റോഡ് വില ആരംഭിക്കുന്നത് 18 ലക്ഷം രൂപ മുതലാണ്.

ഇന്നോവ ഹൈക്രോസിന്റെ ബേസ് പെട്രോള്‍ വേരിയന്റിന് 21-22 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുമെന്നാണ് സൂചന. മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ തുടങ്ങിയ എസ്‌യുവികളില്‍ കാണാന്‍ കഴിയുന്നതുപോലെ സ്‌ട്രോംഗ് ഹൈബ്രിഡുകള്‍ക്കാണ് ഇന്ന് വിപണിയില്‍ മികച്ച ഡിമാന്‍ഡ്. വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവികളുടെ പട്ടികയില്‍ ഗ്രാന്‍ഡ് വിറ്റാര മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസിലും സമാനമായ ട്രെന്‍ഡാണ് കണ്ട് വരുന്നത്.
സ്‌ട്രോംഗ്-ഹൈബ്രിഡ് വേരിയന്റുകളാണ് ഏറ്റവും കൂടുതല്‍ ബുക്കിംഗുകള്‍ നേടുന്നത്. നവംബര്‍ 25ന് ഇന്ത്യയില്‍ അവതരിപ്പിച്ച ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ബുക്കിംഗ് തുക 50,000 രൂപയാണ്. G, GX, VX, ZX, ZX (O). VX, ZX, ZX(O) എന്നിങ്ങനെ അഞ്ച് ട്രിമ്മുകളിലായാണ് ഇത് ഓഫര്‍ ചെയ്യുന്നത്. ട്രിമ്മുകള്‍ക്കൊപ്പം സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭ്യമാണ്. പ്രതീക്ഷിക്കുന്ന ലോഞ്ച് വില ഏകദേശം 22-30 ലക്ഷം രൂപയാണെങ്കിലും, ബുക്കിംഗുകളില്‍ ഭൂരിഭാഗവും ടോപ്പ്-സ്‌പെക്ക്, സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് വേണ്ടിയാണ്.

സ്‌ട്രോംഗ് ഹൈബ്രിഡുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതി ഇത് വ്യക്തമായി കാണിക്കുന്നു. ബുക്കിംഗുകളില്‍ ഭൂരിഭാഗവും ടോപ്പ്-സ്‌പെക്ക് ZX, ZX(O) വേരിയന്റുകള്‍ക്ക് വേണ്ടിയാകുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ടെന്ന് തോന്നുന്നു. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലോംഗ് സ്ലൈഡുള്ള ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് പവര്‍ഡ് ഓട്ടോമന്‍ സീറ്റുകള്‍ എന്നിങ്ങനെയുള്ള എക്സ്‌ക്ലൂസീവ് ഫീച്ചറുകളോടെയാണ് ഇവ വരുന്നത്. ലിറ്ററിന് 21.1 കിലോമീറ്റര്‍ മൈലേജ് എന്ന ഘടകവും ഇതിന് സഹായകമാകുന്നു. ഇന്നോവ ഹൈക്രോസിന്റെ ടോപ്പ്-സ്‌പെക്ക് ട്രിമ്മില്‍ ടൊയോട്ട സേഫ്റ്റി സെന്‍സ് സ്യൂട്ടും ലഭിക്കുന്നു.
ഡൈനാമിക് റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹൈ ബീം, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, പ്രീ കൊളിഷന്‍ വാണിംഗ് സിസ്റ്റം, ലെയ്ന്‍ ട്രെയ്‌സ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്നോവ ഹൈക്രോസിന്റെ മറ്റ് വേരിയന്റുകളോടൊപ്പം വാഗ്ദാനം ചെയ്യുന്നവ കൂടാതെ ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ക്ക് ചില എക്‌സ്‌ക്ലൂസീവ് കണക്റ്റിവിറ്റി ഫീച്ചറുകളും ലഭിക്കുന്നു. ഇന്നോവ ഹൈക്രോസ് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ഡീലര്‍ഷിപ്പില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
മെച്ചപ്പെടുത്തിയ ഡ്രൈവ് ഡൈനാമിക്സ് ഇന്നോവ ഹൈക്രോസിന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റുകളുടെ വര്‍ധിച്ച ഡിമാന്‍ഡിന്റെ മറ്റൊരു ഘടകമാണ്. പവര്‍ട്രെയിന്‍ അഞ്ചാം തലമുറ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇത് കൂടുതല്‍ പരിഷ്‌കൃതമായ പെര്‍ഫോമന്‍സ് ഉറപ്പാക്കും. പവര്‍ട്രെയിനിന്റെ കുറഞ്ഞ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് പരിസ്ഥിതിയെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുമെല്ലാം ആശങ്കപ്പെടുന്ന ആളുകള്‍ വിലമതിക്കാനിടയുണ്ട്. ഇന്നോവ ഹൈക്രോസ് G, GX ട്രിമ്മുകള്‍ 172 bhp പരമാവധി കരുത്ത് പകരുന്ന 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോറാണ് നല്‍കുന്നത്.
ഇത് CVT ഗിയര്‍ബോക്‌സുമായി ഇണചേര്‍ന്നിരിക്കുന്നു. VX, ZX, ZX(O) ട്രിമ്മുകള്‍ക്ക് 186 bhp പവര്‍ നല്‍കുന്ന 2.0 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഉണ്ട്. ഇ-ഡ്രൈവ് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് ബാറ്ററി പവര്‍ ലഭ്യമാകുന്നിടത്തോളം കാര്‍ പ്യുവര്‍-ഇലക്ട്രിക് മോഡില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.
പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കൈയ്യില്‍ കിട്ടാന്‍ എത്ര നാളാകും എന്ന് പലരും ചിന്തിക്കുന്നുണ്ടാവും.
ബുക്കിംഗുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, ഇന്നോവ ഹൈക്രോസിന്റെ കാത്തിരിപ്പ് കാലയളവ് 6 മാസം വരെ ഉയര്‍ന്നേക്കാം. സൂപ്പര്‍ വൈറ്റ്, ബ്ലാക്കിഷ് അഗേഹ, ഗ്ലാസ് ഫ്‌ലേക്ക് എന്നീ കളര്‍ ഓപ്ഷനുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ഉണ്ടെന്നാണ് ബുക്കിംഗ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ടോപ്പ്-സ്‌പെക്ക് ZX, ZX(O) വേരിയന്റുകള്‍ 7-സീറ്റ് കോണ്‍ഫിഗറേഷനില്‍ ലഭ്യമാകുമെങ്കിലും, മറ്റ് വേരിയന്റുകള്‍ക്ക് 7/8 സീറ്റ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. പുതിയ ഹൈക്രോസ് വിപണിയിലെത്തുമ്പോഴും ഇന്നോവ ക്രിസ്റ്റ ടൊയോട്ട നിര്‍ത്തലാക്കില്ല. രണ്ടും ഒരുമിച്ച് വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം.


Click it and Unblock the Notifications