456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

ഇന്ത്യയുടെ ഇവി വിപണിയില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന മഹീന്ദ്ര XUV400 ഇലക്ട്രിക് മോഡല്‍ അനാവരണം ചെയ്തു. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ നെക്സോണ്‍ ഇവിക്കുള്ള ഒത്ത എതിരാളിയായിട്ടാണ് മഹീന്ദ്ര XUV400 ഇലക്ട്രികിനെ കളത്തിലിറക്കിയിരിക്കുന്നത്. ലോഞ്ചിന് മുമ്പായിരുന്നു ഗ്ലോബല്‍ പ്രീമിയര്‍.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

നിലവില്‍ വിപണിയില്‍ ഉള്ള XUV300ന്റെ x100 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിമാക്കിയാണ് ഈ മോഡലിനെ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഇലക്ട്രിക് വാഹനത്തിന് അനുയോജ്യമായ അപ്‌ഡേറ്റുകള്‍ നടത്തിയിട്ടുണ്ട്. ഫൈവ് സീറ്റര്‍ കാറിനെ സബ് ഫോര്‍ മീറ്റര്‍ എസ്‌യുവി എന്ന് വിളിക്കാന്‍ സാധിക്കില്ല കാരണം 4200 മീറ്ററാണ് ഇതിന്റെ നീളം.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

ഥാര്‍, xuv700, സ്‌കോര്‍പിയോ N എന്നീ മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത ജനങ്ങള്‍ XUV400നും നല്‍കുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ. XUV400 ആഗസ്ത് 15 ന് ബ്രിട്ടനില്‍ അനാച്ഛാദനം ചെയ്ത മഹീന്ദ്രയുടെ BE, XUV.e ശ്രേണിയിലുള്ള ഇലക്ട്രിക് എസ്യുവികള്‍ക്ക് അടിവരയിടുന്ന INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതല്ല.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

2022 ജൂലൈയില്‍, 3,295 ഇലക്ട്രിക് ഫോര്‍വീലറുകളാണ് ഇന്ത്യയില്‍ വില്‍പന നടത്തിയത്. 2,878 യൂണിറ്റുകള്‍ വിറ്റ് നെക്സോണ്‍ ഇവി അതില്‍ 87.34% വിപണി വിഹിതം സ്വന്തമാക്കി. ഇപ്പോള്‍ മഹീന്ദ്ര, ഈ സെഗ്മെന്റ് ഏറ്റെടുക്കാന്‍ ടാറ്റ മോട്ടോഴ്സിനൊപ്പം ഇവി റിംഗിലേക്ക് വീണ്ടും ചുവടുവെക്കുകയാണ്. അതിന്റെ ആദ്യ ചുവടെന്ന നിലയില്‍ മഹീന്ദ്ര ഇന്ന് XUV400 ഇലക്ട്രിക് അനാവരണം ചെയ്തത്

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

മഹീന്ദ്ര XUV400 ഇലക്ട്രിക്

രൂപകല്‍പ്പനയുടെ കാര്യമെടുത്താല്‍ ഈ ഇലക്ട്രിക് കാര്‍ നിലവില്‍ വിപണിയിലുള്ള XUV300-നോട് സാമ്യമുള്ളതാണ്. എന്നാല്‍ അതിന്റേതായ ഒരു അദ്വിതീയ ഡിസൈന്‍ ലഭിക്കുന്നു. ഹെഡ്ലൈറ്റ് യൂണിറ്റുകള്‍ XUV300-ന് സമാനമാണ്. എന്നാല്‍ താഴെയുള്ള ബമ്പര്‍ വ്യത്യസ്തമാണ്. XUV300 ന്റെ വളവുകളിലും കോണിലും മാറ്റങ്ങള്‍ കാണാം.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

മറ്റ് ഇവികളെപ്പോലെ, XUV400-നും ഒരു ക്ലോസ്-ഓഫ് ഗ്രില്ലും ലഭിക്കുന്നു. ബ്രോണ്‍സ് നിറത്തിലുള്ള എക്‌സ് പാറ്റേണുകളും റൂഫുമാണ് പ്രധാന ഹൈലൈറ്റ്. കൂടുതല്‍ കോപ്പര്‍ ട്രിമ്മുകള്‍ പുറംഭാഗത്തെ നീല നിറവുമായി നന്നായി വ്യത്യാസം കാണിക്കുകയും ചെയ്യുന്നുണ്ട്.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

ഫ്രണ്ട് ഗ്രില്ലിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ബ്രോണ്‍സ് ഫിനിഷിലുള്ള മഹീന്ദ്രയുടെ പുതിയ ട്വിന്‍ പീക്ക് ലോഗോ ചില പ്രധാന ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. ഇത് x അക്ഷരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു, കൂടാതെ ബ്രോണ്‍സ് ഫിനിഷും ഉണ്ട്.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

ടാറ്റയുടെ ഡിസൈനുകളില്‍ നിന്ന് ഒരു പേജ് മഹീന്ദ്രയും എടുത്തതായി തോന്നുന്നു. ടാറ്റയുടെ ട്രൈ-ആരോ പാറ്റേണ്‍ പോലെയാണ് എക്‌സ് പാറ്റേണ്‍ അവര്‍ അവതരിപ്പിച്ചത്. ഈ എക്‌സ് പാറ്റേണ്‍ ഫ്രണ്ട് ക്ലോസ്-ഓഫ് ഗ്രില്ലും എസ്യുവിയുടെ മറ്റ് ഭാഗങ്ങളും അലങ്കരിക്കുന്നു.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

ഇന്റീരിയറിലേക്ക് വരുമ്പോള്‍, XUV300-ല്‍ കണ്ട പലതും നിലനിര്‍ത്തിയിട്ടുണ്ട്. അകത്തളം ഫീച്ചറുകളാല്‍ സമ്പന്നമാക്കിയത് ഒരു നല്ല കാര്യമാണ്. സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി സ്യൂട്ടോടുകൂടിയ വലിയ ടച്ച്സ്‌ക്രീന്‍, ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വെയ്റ്റ്, 7 എയര്‍ബാഗുകള്‍ എന്നിവയും അതിലേറെയുമാണ് ഫീച്ചറുകളുടെ പട്ടിക.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

XUV400ന് ടോപ്പ്-സ്പെക്ക് വേരിയന്റുകളോ ഓപ്ഷണല്‍ ഫീച്ചറോ ആയി ADAS ലഭിച്ചേക്കും. നിലവില്‍, ഈ സെഗ്മെന്റിലെ ഇവികളൊന്നും ADAS വാഗ്ദാനം ചെയ്യുന്നില്ല.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

സവിശേഷതകള്‍

പിന്‍ഭാഗം 4 മീറ്ററില്‍ താഴെയായി കുറക്കാതെ XUV400 മഹീന്ദ്ര കാണാന്‍ മനോഹരമാക്കിയിട്ടുണ്ട്. XUV300-ന്റെ പ്രധാന ദര്‍ബല്യമായിരുന്ന ബൂട്ട് സ്‌പേസും മെച്ചപ്പെടുത്തിയിട്ടുണ്ട്. XUV400 ഇപ്പോള്‍ 4.2 മീറ്റര്‍ നീളത്തിലാണ്‌വരുന്നത്. 1821 എംഎം ആണ് വീതി. 2,600 എംഎം വീല്‍ബേസും ഉണ്ട്. കൂടാതെ വലിയ 368 ലിറ്റര്‍ ബൂട്ട് സ്‌പേസും വാഗ്ദാനം ചെയ്യുന്നു. ഇത് XUV300 നേക്കാള്‍ വളരെ മികച്ചതാണ്.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

39.4kw ബാറ്ററിയാണ് പാക്കാക്കിയിരിക്കുന്നത്. IP67 ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ പ്രൂഫ് സെര്‍ട്ടിഫൈഡ് ആണ് ബാറ്ററി. ഇത് 310 Nm ടോര്‍ക്ക് ഉണ്ടാക്കുന്നു. എന്നാല്‍ പവര്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

ഒറ്റ ചാര്‍ജില്‍ 456 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഇത് സിംഗിള്‍ പെഡല്‍ സാങ്കേതികവിദ്യയും അനുവദിക്കുന്നു കൂടാതെ ഫണ്‍, ഫാസ്റ്റ്, ഫിയര്‍ലെസ് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ലഭിക്കുന്നു. ആക്‌സിലറേഷനിലേക്ക് വരുമ്പോള്‍, വെറും 8.3 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ നെക്സോണ്‍ ഇവി മാക്സിന് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് ഫുള്‍ചാര്‍ജില്‍ 437 കിലോമീറ്റര്‍. 50 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം 56 മിനിറ്റിനുള്ളില്‍ 0% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാനും ഇതിന് സാധിക്കുന്നു. XUV400ന്റെ ചാര്‍ജിംഗ് വേഗത, വിലനിര്‍ണ്ണയത്തോടൊപ്പം ലോഞ്ച് ചെയ്യുമ്പോള്‍ മഹീന്ദ്ര പ്രഖ്യാപിക്കും.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

XUV 400ന് ഒരു സൈഡ് മൗണ്ടഡ് ചാര്‍ജിംഗ് പോര്‍ട്ട് ഉണ്ട്, അത് വീണ്ടും നെക്സോണ്‍ ഇവിക്ക് സമാനമാണ്. ഈ മോഡല്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിജച്ച് 50 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ ഉപയോക്താക്കള്‍ക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ സാധിക്കും. 2023 ജനുവരി അവസാനത്തോടെ ഡെലിവെറി തുടങ്ങും.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര XUV400 ഇലക്ട്രിക്ക്; ഇനി നെക്‌സോണ്‍ ഇത്തിരി വിയര്‍ക്കും

കഴിഞ്ഞ ഓഗ്സ്റ്റ് 15-ന് സ്വാതന്ത്ര ദിനത്തില്‍ തങ്ങളു െഏതാനും പുതിയ മോഡലുകളെ മഹീന്ദ്ര അണിനിരത്തിയിരുന്നു. മഹീന്ദ്രയുടെ ഈ ബോണ്‍-ഇലക്ട്രിക് എസ്യുവികളില്‍ ആദ്യത്തേത് രണ്ട് വര്‍ഷത്തിനുള്ളില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.ആഗോള വിപണി കൂടി ലക്ഷ്യമിട്ട് ഡിസൈന്‍ ചെയ്യുന്നതിനാലാണ് തങ്ങളുടെ ബോണ്‍ ഇലക്ട്രിക് മോഡലുകളുടെ അരങ്ങേറ്റം വൈകുന്നതെന്നാണ് കമ്പനി അറിയിക്കുന്നത്.

More from DriveSpark

Article Published On: Thursday, September 8, 2022, 21:29 [IST]
English summary
Nexon ev rival mahindra xuv400 electric debuts with 456 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X